നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Virat Kohli | ക്യാപ്റ്റൻസിയുടെ സമ്മർദ്ദമില്ലാത്ത കോഹ്ലി കൂടുതൽ അപകടകാരി; മുന്നറിയിപ്പുമായി ഗംഭീർ

    Virat Kohli | ക്യാപ്റ്റൻസിയുടെ സമ്മർദ്ദമില്ലാത്ത കോഹ്ലി കൂടുതൽ അപകടകാരി; മുന്നറിയിപ്പുമായി ഗംഭീർ

    ടെസ്റ്റ് ഫോർമാറ്റിലെ രോഹിത് ശർമയേപ്പോലെയാകും ഇനി പരിമിത ഓവർ ഫോർമാറ്റുകളിലെ കോഹ്ലി- ഗംഭീർ പറഞ്ഞു

    • Share this:
      ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഏകദിനത്തിലും ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ടി വന്ന വിരാട് കോഹ്ലി (Virat Kohli), ബാറ്ററെന്ന നിലയിൽ കൂടുതൽ അപകടകാരിയായി മാറുമെന്ന മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ (Gautam Gambhir). ഇന്ത്യയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും വിരാട് കോഹ്‌ലിയെ നീക്കി പകരം രോഹിത് ശർമയെ (Rohit Sharma) ക്യാപ്റ്റനായി ബിസിസിഐ (BCCI) നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോഹ്ലി കൂടുതൽ അപകടകാരിയായി മാറുമെന്ന മുന്നറിയിപ്പുമായി ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്.

      കഴിഞ്ഞ രണ്ടു വർഷത്തോളമായി ടി20, ഏകദിന ഫോർമാറ്റുകളിൽ തന്റെ യഥാർത്ഥ ഫോമിന് അരികിലെങ്ങുമല്ല കോഹ്ലി നിൽക്കുന്നത്. സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തുന്നുണ്ടെങ്കിലും റൺ മെഷീൻ എന്ന വിളിപ്പേരുള്ള താരം ക്രിക്കറ്റിൽ ഏതെങ്കിലുമൊരു ഫോർമാറ്റിൽ സെഞ്ചുറി നേടിയിട്ട് രണ്ട് വർഷമായി. 2019ൽ ബംഗ്ലാദേശിനെതിരെ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറി നേടിയതിന് ശേഷം ഇതുവരെയായിട്ടും മൂന്നക്കം കടക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞിട്ടില്ല. കായികക്ഷമതയിൽ താരം ഏറ്റവും മുന്നിലാണെങ്കിലും കളിയിൽ വന്ന പാളിച്ചകളാണ് കോഹ്‌ലിക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാക്കിയത്.

      ‘ടെസ്റ്റ് ഫോർമാറ്റിലെ രോഹിത് ശർമയേപ്പോലെയാകും ഇനി പരിമിത ഓവർ ഫോർമാറ്റുകളിലെ കോഹ്ലി. ക്യാപ്റ്റൻസിയുടെ സമ്മർദ്ദമില്ലാത്തത് കോഹ്‌ലിക്ക് വലിയ സ്വാതന്ത്ര്യം നൽകും. ക്യാപ്റ്റൻസി എന്ന ഭാരം തന്റെ തോളുകളിൽ ഇല്ലാത്തതിനാൽ കൂടുതൽ അപകടകാരിയായ കോഹ്‍ലിയെയാവും ഇനി കാണാൻ കഴിയുക.' - ഗംഭീർ പറഞ്ഞു.

      Also read- Team India | ക്യാപ്റ്റൻസി മാറ്റം ഇന്ത്യൻ ടീമിൽ ഭിന്നിപ്പുണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കാം; മുൻ ഓസീസ് താരം

      ‘ഇന്ത്യയെ അഭിമാനം കൊള്ളിക്കുന്ന പ്രകടനങ്ങൾ ഇനിയും കോഹ്‌ലിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നത് ഉറപ്പുള്ള കാര്യമാണ്. ടെസ്റ്റിലായാലും ടി20യിലായാലും ഏകദിനത്തിലായാലും കോലിയുടെ മികച്ച പ്രകടനങ്ങൾ ഇനിയും തുടർന്ന് കാണാവുന്നതാണ്. ഇന്ത്യൻ ടീമിന് മുന്നേറ്റം നടത്താൻ കഴിയുന്ന രീതിയിൽ രണ്ട് വ്യത്യസ്ത രീതിയിലുള്ള രീതികളാകും ഇനി മുതൽ ലഭിക്കുക’ – സ്പ്ലിറ്റ് ക്യാപ്റ്റൻസിയിലേക്കുള്ള ടീമിന്റെ മാറ്റത്തിലേക്കു വിരൽചൂണ്ടി ഗംഭീർ പറഞ്ഞു.

      അതേസമയം, ക്യാപ്റ്റൻ സ്ഥാനം നഷ്ടമായെങ്കിൽക്കൂടി, ക്രിക്കറ്റിനെ കോഹ്ലി സമീപിക്കുന്ന രീതിയിൽ യാതൊരുവിധ മാറ്റവും പ്രതീക്ഷിക്കാനാവില്ലെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.

      Also read- Virat Kohli | 'കോഹ്‌ലിയുടെ ഫോൺ സ്വിച്ചഡ് ഓഫ്'; ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് താരത്തിന്റെ മുൻ പരിശീലകൻ

      ‘വിരാട് കോഹ്‌ലിയുടെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുളളൂ എന്നാണ് എനിക്ക് തോന്നുന്നത്. അത് ടെസ്റ്റിലായാലും പരിമിത ഓവർ ഫോർമാറ്റുകളിലായാലും കോഹ്‌ലിയുടെ മികച്ച പ്രകടനങ്ങൾ ആരാധകർ കാനിരിക്കുന്നതേയുള്ളൂ. ഇത്രയും കാലം നമ്മൾ കളത്തിൽ കണ്ട ഊർജസ്വലനായ, അക്രമണോൽസുകനായ കോഹ്‌ലിയെ തന്നെ തുടർന്നും കാണാൻ കഴിയും. അതിന് ക്യാപ്റ്റൻസി കോഹ്‌ലിയുടെ മുന്നിൽ ഒരു മാനദണ്ഡമല്ല' - ഗംഭീർ പറഞ്ഞു.
      Published by:Naveen
      First published: