കോലിയുടെ നേട്ടം ഡബിളാ ഡബിൾ; മറികടന്നത് രണ്ട് ഇന്‍ഡ്യക്കാരെ

ടെസ്റ്റ് കരിയറിലെ ഏഴാമത്തെ ഇരട്ട സെഞ്ചുറി നേടിയതോടെ വിരാട് കോലി ഇന്ന് ഒരു നേട്ടം കൂടി കൈവരിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം ഇരട്ടസെഞ്ചുറി നേടിയ ഇന്‍ഡ്യക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി.

വിരാട് കോലി

വിരാട് കോലി

 • News18
 • Last Updated :
 • Share this:
  #രാജീവ് ദേവരാജ്

  കോലി പിന്നിലാക്കിയതാരെ

  വിരാട് കോലി ഇരട്ട സെഞ്ചുറിക്കണക്കില്‍ ഒറ്റയടിക്ക് രണ്ട് ഇന്‍ഡ്യക്കാരെയാണ് കടന്ന് മുന്നിലെത്തിയത്. ഒന്ന് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. രണ്ടാമത്തേത് വീരേന്ദര്‍ സെവാഗ്. ഇവര്‍ രണ്ടു പേര്‍ക്കും ആറ് ഇരട്ടസെഞ്ചുറികള്‍ വീതമാണ് ഉണ്ടായിരുന്നത്. സച്ചിന്‍ 200 ഉം വീരേന്ദര്‍ സെവാഗ് 104 ഉം ടെസ്റ്റു കളിച്ചാണ് ഈ നേട്ടത്തിൽ എത്തിയത് .വിരാട് കോലിയ്ക്ക് ഇവരെ മറികടന്ന് മുന്നിലെത്താന്‍ വേണ്ടി വന്നത് വെറും 81 മത്സരങ്ങള്‍ മാത്രം. ഒപ്പം 7000 ക്ലബിലും കോലി കേറി.

  ഇനി ആരുണ്ട് മുന്നില്‍

  വിരാട് കോലിയേക്കാള്‍ 50 ടെസ്റ്റുകള്‍ അധികം കളിച്ച് 9 ഡബിള്‍ സെഞ്ചുറികള്‍ നേടിയ ബ്രയന്‍ ലാറയും 134 മത്സരങ്ങള്‍ കളിച്ച് 11 ഇരട്ടശതകങ്ങള്‍ നേടിയ ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാരയുമാണ് തൊട്ടുമുന്നിലുള്ള രണ്ടു പേര്‍. പിന്നെയുള്ളത് ഒരേ ഒരാളാണ്. മഹാനായ ഡോണ്‍ ബ്രാഡ്മാന്‍. 1948ല്‍ കരിയര്‍ അവസാനിപ്പിച്ച ബ്രാഡ്മാന്‍ നേടിയത് 12 ഇരട്ടസെഞ്ചുറികളാണ്. അതും വെറും 52 ടെസ്റ്റുകളില്‍ നിന്ന്.

  7000 ക്ലബ്ബിലും കോലി ടച്ച്

  ബാറ്റിങ് നേട്ടങ്ങളുമായി വിരാട് കോലി മുന്നോട്ടും റെക്കോഡുകള്‍ പഴങ്കഥയായി പിന്നോട്ടും. കുറേ നാളായി ഇതാണ് രീതി. ഇതില്‍ രാജ്യത്തേയും ക്രിക്കറ്റ് ലോകത്തേയും വന്‍പേരുകാരുടെ പല റെക്കോഡുകളുമുണ്ട്. ഇന്നിപ്പോള്‍ ടെസ്റ്റ് മത്സരങ്ങളില്‍ മാത്രം 7000 റണ്‍സും തികച്ചപ്പോള്‍ അതിനുമുണ്ട് തിളക്കമേറെ. ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 7000 റണ്‍സ് തികച്ചവരില്‍ ലോകത്ത് നാലാം സ്ഥാനത്താണ് വിരാട് കോലി.
  First published:
  )}