നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് അനുകരിച്ച് കോലി; പരിശീലന വീഡിയോ വൈറൽ

  ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് അനുകരിച്ച് കോലി; പരിശീലന വീഡിയോ വൈറൽ

  എം‌എസ് ധോണിയെ പരിശീലനത്തിനിടെ ഓർമ്മപ്പെടുത്തിയ കോലിയുടെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു

  • Share this:
   മഹേന്ദ്ര സിംഗ് ധോണി (Mahendra Singh Dhoni) അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ഷോട്ട് ഇപ്പോഴും ആരാധകർക്ക് ഏറെ പ്രിയമാണ്. ഇതിഹാസ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാനായ ധോണി ആരാധകരെ രോമാഞ്ചം കൊള്ളിക്കുന്ന നിരവധി ഹെലികോപ്റ്റർ ഷോട്ടുകൾ ഗ്യാലറിയിലേയ്ക്ക് പറത്തിയിട്ടുണ്ട്. ധോണിയുടെ പാത പിന്തുടർന്ന് നിരവധി ക്രിക്കറ്റ് കളിക്കാർ കളിക്കിടയിലും പ്രാക്ടീസ് സെഷനുകളിലുമെല്ലാം ഈ ഷോട്ട് അനുകരിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ഇതാ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി (Virat Kohli) പരിശീലന വേളയിൽ സാങ്കൽപ്പിക ഹെലികോപ്റ്റർ ഷോട്ട് അടിക്കുന്നതാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്.

   എം‌എസ് ധോണിയെ പരിശീലനത്തിനിടെ ഓർമ്മപ്പെടുത്തിയ കോലിയുടെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. ഇന്ത്യൻ ടീമിന്റെ പ്രാക്ടീസ് സെഷന്റെ ഈ വീഡിയോ ബോർഡ് ഓഫ് കൺട്രോളർ ഫോർ ഇന്ത്യ (BCCI) ആണ് ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ കളിക്കാരുടെ രസകരമായ പരിശീലന സെഷൻ കാണാവുന്നതാണ്. ഇംഗ്ലണ്ടിനെതിരായ ചെന്നൈയിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം.

   Also Read- എട്ടര മിനിറ്റിൽ 2 കി.മീ. ഓടിയെത്തണം; ക്രിക്കറ്റ് താരങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റ് ഇനി കഠിനം

   പരിശീലനത്തിന് ഇറങ്ങും മുമ്പ് ആറ് ദിവസത്തെ ക്വാറന്റൈനും കൊവിഡ് -19 പരിശോധനകളും നടത്തിയിരുന്നു. മിക്ക താരങ്ങളും കുടുംബത്തോടൊപ്പമാണ് ചെന്നൈയിലെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അടുത്തിടെ അവസാനിച്ച ടെസ്റ്റ് പരമ്പരയിൽ അവധിയിലായിരുന്ന കോലി വീണ്ടും ഇന്ത്യൻ ടീമിനെ നയിക്കും. വീഡിയോയിൽ കോലി ടീമിനൊപ്പം ഫുട്ബോൾ കളിക്കുന്നതും ടീം അംഗങ്ങളുമായി തമാശ പറയുന്നതും കാണാം. ഇതിനിടെയാണ് അദ്ദേഹം ധോണിയുടെ പ്രശസ്തമായ ഹെലികോപ്റ്റർ ഷോട്ട് അനുകരിച്ചത്.

   32 കാരനായ കോലി അവധിയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സജീവമാകാനുള്ള പരിശീലനത്തിലാണ്. നാല് ടെസ്റ്റുകളും അഞ്ച് ടി 20 യും മൂന്ന് ഏകദിനങ്ങളും ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ കളിക്കും. ചെന്നൈയിൽ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്. എന്നാൽ, ഇംഗ്ലണ്ടിനെതിരെ കോലി എത്ര ഹെലികോപ്റ്റർ ഷോട്ടുകൾ കളിക്കും എന്ന്
   കണ്ടറിയണം.


   ഇന്ത്യക്കെതിരെ ക്രിക്കറ്റ് പരമ്പരയ്ക്കായുള്ള ഇംഗ്ലണ്ട് ടീം അംഗങ്ങൾ ചെന്നൈയിലെത്തിയിട്ടുണ്ട്. ആറു ദിവസത്തെ ക്വറന്റീന് ശേഷമാണ് പരിശീലനത്തിന് അനുമതിയുള്ളത്. ബെൻ സ്‌റ്റോക്‌സ് നേരത്തെ ചെന്നൈയിലെത്തിയത്. നിലവിൽ ശ്രീലങ്കയിലുള്ള ടീമിനൊപ്പം സ്റ്റോക്‌സ് ഉണ്ടായിരുന്നില്ല.

   ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ വിശ്രമത്തിലായിരുന്ന ജോഫ്ര ആർച്ചറും ഓപ്പണർ റോറി ബേൺസും സ്റ്റോക്‌സിനൊപ്പം ഉടൻ ചേരും. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് ഇംഗ്ലണ്ട് ജയിച്ചിരുന്നു. മറുവശത്ത്, ജോ റൂട്ടും മറ്റ് ടീം അംഗങ്ങളും ബുധനാഴ്ച ജനുവരി 27 ഇന്ത്യയിലെത്തും. അവരുടെ പരിശീലന ക്യാമ്പിന് പോകുന്നതിന് മുൻപായി അവരും ക്വറന്റീനിൽ പ്രവേശിക്കും. മൂന്ന് ദിവസത്തെ പരിശീലനം മാത്രമേ സന്ദർശകർക്ക് ലഭിക്കൂ.

   Also Read- IPL 2021 | സഞ്ജുവിനെ ലക്ഷ്യമിട്ട് വമ്പൻമാർ എത്തി; ക്യാപ്റ്റനാക്കി രാജസ്ഥാന്‍റെ മറുപടി

   ഫെബ്രുവരി 5 മുതൽ 9 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 13 മുതൽ 17 വരെയാണ്. ആദ്യ രണ്ട് ടെസ്റ്റുകളും ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇതിനുശേഷം ഒരു പകൽ- രാത്രി ടെസ്റ്റ് ഉൾപ്പെടെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കായി ടീം അംഗങ്ങൾ അഹമ്മദാബാദിലെ പുതുതായി നവീകരിച്ച മോട്ടേര സ്റ്റേഡിയത്തിലേക്ക് പോകും. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അഞ്ച് ടി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കും. ടി20 മാർച്ച് 12ന് ആരംഭിക്കും. ഏകദിനങ്ങൾ 23-ാം തീയതി തുടങ്ങും. ഇതിനുശേഷം ഇന്ത്യയിൽ ഐപിഎൽ മത്സരങ്ങൾ നടക്കും.
   Published by:Anuraj GR
   First published: