മാഞ്ചസ്റ്റര്‍: ഇന്ത്യ പാക് മത്സരത്തിനിടെ പല തവണയായിരുന്നു സ്റ്റേഡിയത്തില്‍ മഴ വില്ലനായെത്തുന്നത്. ഇന്ത്യന്‍ ഇന്നിങ്സിനിടെയും പാക് ഇന്നിങ്സിനിടെയും കളി നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ ഇന്നിങ്സും ബ്രേക്കും മഴ സ്വന്തമാക്കി. പാത് താരങ്ങള്‍ ബാറ്റിങ്ങിനായ് മൈതാനത്ത് എത്തിയപ്പോഴേക്കും മഴ വന്നതോടെ താരങ്ങള്‍ തിരിക പോയിരുന്നു. ഈ സമയത്ത് ഡഗ്ഔട്ടിലിരുന്ന വിരാട് കോഹ്ലിയുടെ സംഭാഷണം ടെലിവിഷന്‍ സ്ക്രീന്‍ പിടിച്ചെടുക്കുകയും ചെയ്തു.
കുല്‍ദീപ് യാദവിനും കേദര്‍ ജാദവിനുമൊപ്പം ഇരുന്നായിരുന്നു വിരാടിന്റെ മിമിക്രി. താരം എന്താണ് പറഞ്ഞതെന്ന വീഡിയോയില്‍ വ്യക്തമായില്ലെങ്കിലും പാക് നായകന് സര്‍ഫ്രാസ് ആമിറിനോട് ബോള്‍ ചെയ്യാന്‍ പറയുന്നതാണ് താരം അനുകരിക്കുന്നതെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. 'ആമിര്‍ ബോള്‍ ലാ' എന്നാണ് താരം പറയുന്നതെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍.
— Divya Saxena Rastogi-दिव्या सक्सेना रस्तोगी (@Divsbabs) June 16, 2019
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.