നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'അയ്യേ അയ്യയ്യേ..' തന്നെ വീഴ്ത്തിയ ഖലീലിന്റെ ആഹ്ലാദം; പണി തിരിച്ച് കൊടുത്ത് കോഹ്‌ലി

  'അയ്യേ അയ്യയ്യേ..' തന്നെ വീഴ്ത്തിയ ഖലീലിന്റെ ആഹ്ലാദം; പണി തിരിച്ച് കൊടുത്ത് കോഹ്‌ലി

  ഖലീലിനെപ്പോലെ കൈ കൊണ്ട് ആഗ്യം കാണിച്ചായിരുന്നു വിരാട് തിരിച്ച് പണി കൊടുത്തത്

  kohli khaleel

  kohli khaleel

  • News18
  • Last Updated :
  • Share this:
   ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനും വിരാട് കോഹ്‌ലിക്കും അത്ര നല്ല സീസണായിരുന്നില്ല 2019. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തിലെ ആറ് മത്സരങ്ങളും തോറ്റ കോഹ്‌ലിപ്പട ലീഗില്‍ അവസാന സ്ഥാനക്കാരായാണ് സീസണ്‍ അവസാനിപ്പിച്ചിരിക്കുന്നത്. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാല് വിക്കറ്റിനാണ് ബാംഗ്ലൂര്‍ പരാജയപ്പെടുത്തിയത്.

   മത്സരത്തിനിടെ രസകരമായ നിമിഷങ്ങള്‍ക്കും സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരുന്നു. ബാംഗ്ലൂരിന്റെയും ഇന്ത്യന്‍ ടീമിന്റെയും നായകനായ വിരാട് കോഹ്‌ലിയെ ദേശീയ ടീമിലെ സഹതാരമായ ഖലീല്‍ അഹമ്മദായിരുന്നു വീഴ്ത്തിയത്. ആദ്യം സിക്‌സര്‍ വഴങ്ങിയ ശേഷമായിരുന്നു ഖലീല്‍ വിരാടിന്റെ വിക്കറ്റെടുത്തത്. ഇതോടെ തന്റെ തനതുശൈലിയില്‍ താരം വിക്കറ്റ് നേട്ടം ആഘോഷിക്കുകയും ചെയ്തു.   Also Read: മുംബൈയോട് കൊല്‍ക്കത്ത വീണു; ബംബറടിച്ച ഹൈദരാബാദ് പ്ലേ ഓഫില്‍

   എന്നാല്‍ മത്സരം അവസാനിച്ചതിനു പിന്നാലെ ഖലീലിനെ കണ്ടപ്പോള്‍ താരത്തിന്റെ ആഹ്ലാദ പ്രകടനത്തെ കളിയാക്കുകായിരുന്നു വിരാട് ചെയ്തത്. സൗഹൃദ സംഭാഷണത്തിന് ഖലീല്‍ എത്തിയപ്പോഴാണ് ആഹ്ലാദപ്രകടനത്തെ ട്രോളിയുള്ള കോഹ്‌ലിയുടെ പ്രകടനം.   ഖലീലിനെപ്പോലെ കൈ കൊണ്ട് ആഗ്യം കാണിച്ചായിരുന്നു വിരാട് തിരിച്ച് പണി കൊടുത്തത്. ഇതുകണ്ട ഖലീലിന് ചിരിയടക്കാന്‍ കഴിഞ്ഞതുമില്ല.

   First published: