• HOME
  • »
  • NEWS
  • »
  • sports
  • »
  • VIRAT KOHLI NEED 23 RUNS TO SURPASSING SACHIN TENDULKAR TO BECOME FASTEST TO 12000 ODI RUNS1

വിരാട് കോഹ്ലിക്ക് 23 റൺസ് കൂടി വേണം; സച്ചിന്റെ റെക്കോർഡ് മറികടക്കാൻ

309 ഏകദിനങ്ങളിലെ 300 ഇന്നിങ്സുകളിൽ നിന്നാണ് വേഗത്തിൽ 12,000 തികച്ച താരമായി സച്ചിൻ മാറിയത്. 250 ഏകദിന മത്സരങ്ങളിൽ നിന്നായി ഇതുവരെ കോഹ്ലി നേടിയത് 11,977 റൺസ്. 23 റൺസ് കൂടി നേടിയാൽ ഇതിഹാസ താരത്തിന്റെ റെക്കോർ‍ഡ് കോഹ്ലിക്ക് മറികടക്കാം.

virat kohli

virat kohli

  • Share this:
    കാൻബെറ: മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ഓസ്ട്രേലിയക്ക് മുന്നിൽ അടിയറവെച്ച ഇന്ത്യ, അവസാനത്തെ മത്സരത്തിനായി ബുധനാഴ്ച കാൻബെറയിലിറങ്ങും. ആശ്വാസജയം നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. മറുവശത്ത് ഓസ്ട്രേലിയ അവശേഷിക്കുന്ന മത്സരം കൂടി ജയിച്ച് സമ്പൂർണ പരമ്പര വിജയത്തിനാണ് ഒരുങ്ങുന്നത്. ആദ്യ ഏകദിനത്തിൽ 66 റൺസിനും രണ്ടാമത്തെ മത്സരത്തിൽ 51 റൺസിനുമാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ‌

    Also Read- സമനിലയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും എഫ് സി ഗോവയും

    വിജയത്തോടെ പരമ്പര അവസാനിപ്പിക്കാൻ ഇന്ത്യൻ ടീം ആഗ്രഹിക്കുമ്പോൾ, നായകൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് മറ്റൊരു വ്യക്തിഗത റെക്കോർ‍ഡ് കൂടിയാണ്. ലോകത്തിലെ ഇന്നുള്ള ഏറ്റവും മികച്ച ബാറ്റ്സ്മാനായി കരുതപ്പെടുന്ന കോഹ്ലി ഏറ്റവും വേഗത്തിൽ ഏകദിനമത്സരങ്ങളിൽ 12,000 റൺസ് തികയ്ക്കുന്ന താരമാകാൻ ഒരുങ്ങുകയാണ്. ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറിന്റെ പേരിലുള്ള റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കാൻ പോകുന്നത്.

    Also Read-'ഇത് എന്തൊരു ക്യാപ്റ്റൻസിയാണെന്ന് മനസിലാകുന്നില്ല'; കോഹ്ലിക്കെതിരെ ഗൗതം ഗംഭീർ

    309 ഏകദിനങ്ങളിലെ 300 ഇന്നിങ്സുകളിൽ നിന്നാണ് വേഗത്തിൽ 12,000 തികച്ച താരമായി സച്ചിൻ മാറിയത്. 250 ഏകദിന മത്സരങ്ങളിൽ നിന്നായി ഇതുവരെ കോഹ്ലി നേടിയത് 11,977 റൺസ്. 23 റൺസ് കൂടി നേടിയാൽ ഇതിഹാസ താരത്തിന്റെ റെക്കോർ‍ഡ് കോഹ്ലിക്ക് മറികടക്കാം. ബുധനാഴ്ചത്തെ മത്സരത്തിൽ 23 റൺസ് നേടാനായാൽ സച്ചിനെക്കാൾ 58 മത്സരങ്ങൾ കുറച്ചുകളിച്ച കോഹ്ലിക്ക് തിളങ്ങുന്ന നേട്ടമാകും അത്.

    ഏകദിനത്തില്‍ വേഗത്തിൽ 12,000 റൺസ് നേടിയവർ

    സച്ചിൻ ടെൻഡുൽക്കർ (309 മത്സരം, 300 ഇന്നിങ്സ്)
    റിക്കി പോണ്ടിങ് (323 മത്സരം, 314 ഇന്നിങ്സ്)
    കുമാർ സംഗക്കാര (359 മത്സരം, 336 ഇന്നിങ്സ്)
    സനത് ജയസൂര്യ (390 മത്സരം, 379 ഇന്നിങ്സ്)
    മഹേല ജയവർധനെ (426 മത്സരം, 399 ഇന്നിങ്സ്)
    Published by:Rajesh V
    First published:
    )}