'ഇത് അവന്റെ സമയമാണ്'; വിന്‍ഡീസിനെതിരായ പരമ്പര യുവതാരത്തിന് കഴിവുതെളിയിക്കാനുള്ള അവസരമെന്ന് കോഹ്‌ലി

പന്ത് എത്രത്തോളം പ്രതിഭാധനനായ താരമാണെന്ന് നമുക്കറിയാം. സ്ഥിരതയാര്‍ന്ന താരമായി പന്ത് വളരുന്നത് കാണാനാണ് ആഗ്രഹം

news18
Updated: August 3, 2019, 4:47 PM IST
'ഇത് അവന്റെ സമയമാണ്'; വിന്‍ഡീസിനെതിരായ പരമ്പര യുവതാരത്തിന് കഴിവുതെളിയിക്കാനുള്ള അവസരമെന്ന് കോഹ്‌ലി
pant
  • News18
  • Last Updated: August 3, 2019, 4:47 PM IST
  • Share this:
ഫ്‌ളോറിഡ: വിന്‍ഡീസിനെതിരായ ഇന്ത്യയുടെ പരമ്പര ഇന്ന് ആരംഭിക്കുകയാണ്. ടി20 ടീമിലും ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമിലെ ഒട്ടേറെ യുവതാരങ്ങളുമായാണ് വിരാടും സംഘവും കരീബിയന്‍പടയെ നേരിടാനൊരുങ്ങുന്നത്. സീനിയര്‍ താരം ധോണിയുടെ അഭാവത്തില്‍ യുവതാരം ഋഷഭ് പന്താണ് മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറായെത്തുന്നത്. പന്തിന് കഴിവ് തെളിയിക്കാനുള്ള അവസരമാണിതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നായകന്‍ വിരാട് കോഹ്‌ലി.

മികവ് കാട്ടാന്‍ പന്തിന് ലഭിക്കുന്ന സുവര്‍ണ്ണാവസരമാണിതെന്ന് വിരാട് പറയുന്നു. 'ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനും മികവ് കാട്ടാനും ഋഷഭ് പന്തിനെ പോലൊരു താരത്തിന് സുവര്‍ണാവസരമാണിത്. പ്രതിഭയെ തുറന്നുകാട്ടാനുള്ള സമയമാണിത്. പന്ത് എത്രത്തോളം പ്രതിഭാധനനായ താരമാണെന്ന് നമുക്കറിയാം. സ്ഥിരതയാര്‍ന്ന താരമായി പന്ത് വളരുന്നത് കാണാനാണ് ആഗ്രഹം' കോഹ്‌ലി പറഞ്ഞു.

Also Read: വിന്‍ഡീസിനെതിരായ ആദ്യ ടി20 ഇന്ന്; ലോക റെക്കോര്‍ഡിനായി കോഹ്‌ലിയും രോഹിത്തും കളത്തിലിറങ്ങും

ലോകകപ്പിന് പിന്നാലെ ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമാകവേയായിരുന്നു താരം രണ്ടുമാസത്തെ അവധി ആവശ്യപ്പെട്ട് സൈനിക സേവനത്തിന് പോയത്. ഈ സാഹചര്യത്തിലാണ് പരിമിത ഓവര്‍ ക്രിക്കറ്റിലും വിക്കറ്റിന് പിന്നില്‍ നിലയുറപ്പിക്കാനുള്ള അവസരം പന്തിന് ലഭിച്ചത്. വിന്‍ഡീസിനെതിരെ മൂന്ന് വീതം ടി20കളും ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്.

First published: August 3, 2019, 4:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading