• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഇങ്ങനെയുണ്ടോ മറവി, ഇങ്ങനൊരാളെ ഇന്നോളം ഞാൻ കണ്ടിട്ടില്ല'; രോഹിത്തിനെ കുറിച്ച് കോഹ്ലി

'ഇങ്ങനെയുണ്ടോ മറവി, ഇങ്ങനൊരാളെ ഇന്നോളം ഞാൻ കണ്ടിട്ടില്ല'; രോഹിത്തിനെ കുറിച്ച് കോഹ്ലി

മൊബൈൽ ഫോൺ, വാലറ്റ്, ഐ-പാഡ് എന്നിങ്ങനെ പ്രധാനപ്പെട്ട സാധനങ്ങൾ രോഹിത് മിക്കവാറും അവസരങ്ങളിൽ മറക്കാറുണ്ടെന്ന് കോഹ്ലി പറയുന്നു.

  • Share this:
വിരാട് കോഹ്‍ലിയെയും (Virat Kohli) രോഹിത് ശർമയേയും (Rohit Sharma) ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. ഇന്ത്യൻ ടീമിലെയും ലോക ക്രിക്കറ്റിലെയും മികച്ച താരങ്ങളുടെ പട്ടികയിൽ പെടുന്നവരാണ് ഇരുവരും. 2008ൽ ഇന്ത്യക്കായി അരങ്ങേറിയ വിരാട് കോഹ്ലി ഒരു വർഷം കൊണ്ട് തന്നെ ടീമിലെ സ്ഥിരസാന്നിധ്യമായി. എന്നാൽ 2007ൽ ഇന്ത്യക്കായി അരങ്ങേറിയ രോഹിത് ശർമ നീണ്ട ആറ് വർഷങ്ങൾക്ക് ശേഷമാണ് ടീമിലെ സ്ഥിര സാന്നിധ്യമായി മാറിയത്. തുടർച്ചയായ സെഞ്ചുറികളോടെ ടീമിൽ സ്ഥാനമുറപ്പിച്ച രോഹിത് ശർമ ക്രിക്കറ്റിലെ തന്നെ മികച്ച ബാറ്റർ എന്ന പദവിയിലേക്ക് വളരുകയായിരുന്നു.

ബാറ്റിങ്ങിൽ കരുത്ത് കാട്ടി മുന്നേറിയ ഹിറ്റ്മാൻ നിലവിൽ ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റൻ കൂടിയാണ്. വിരാട് കോഹ്‌ലിയിൽ നിന്നുമാണ് രോഹിത് പരിമിത ഓവർ ഫോർമാറ്റുകളിൽ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. കോഹ്ലി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തുടരുന്നു. കഴിഞ്ഞ 13 വർഷക്കാലമായി കോഹ്‌ലിയും രോഹിത്തും ഇന്ത്യൻ ടീമിനൊപ്പം കളത്തിലും ഡ്രസിങ് റൂമിലും ഒരുമിച്ചുണ്ട്. അതിനാൽ തന്നെ ഇരുവർക്കും തമ്മിൽ തമ്മിൽ നല്ലത് പോലെ അറിയാം. ഇപ്പോഴിതാ രോഹിത് ശർമയുടെ ചില ശീലങ്ങളെ കുറിച്ച് വാചാലനായിരിക്കുകയാണ് കോഹ്ലി.

രോഹിത് ശർമയുടെ മറവിയെ കുറിച്ചാണ് കോഹ്ലി എടുത്ത് പറഞ്ഞത്. രോഹിത് നിരന്തരം ചില കാര്യങ്ങൾ മറന്നു പോകുന്ന വ്യക്തിയാണ് എന്നാണ് കോഹ്ലി പറയുന്നത്. അത്യാവശ്യം കൈയിൽ വെക്കേണ്ട സാധനങ്ങളാണ് രോഹിത് പലപ്പോഴും മറക്കാറുള്ളത് എന്നാണ് കോഹ്ലി പറയുന്നത്. മൊബൈൽ ഫോൺ, വാലറ്റ്, ഐ-പാഡ് എന്നിങ്ങനെ പ്രധാനപ്പെട്ട സാധനങ്ങൾ രോഹിത് മിക്കവാറും അവസരങ്ങളിൽ മറക്കാറുണ്ടെന്ന് കോഹ്ലി പറയുന്നു.

Also read- 'പറഞ്ഞ് പറഞ്ഞ് മടുത്തു, രോഹിത്തുമായി എനിക്ക് യാതൊരു പ്രശ്‌നവുമില്ല'; ക്യാപ്റ്റന്‍സി വിവാദത്തില്‍ പ്രതികരണവുമായി കോഹ്ലി

'അത്യാവശ്യമായി കൈവശം വെക്കേണ്ട പല സാധനങ്ങൾ രോഹിത് ഹോട്ടൽ മുറിയിലും വിമാനത്തിലും വെച്ചിട്ടുണ്ട്. ഇത്രയും മറവിയുള്ള ഞാൻ ഇന്നോളം കണ്ടിട്ടില്ല. ഐപാഡ്, വാലറ്റ് തുടങ്ങിയ പ്രധാനപ്പെട്ട സാധനങ്ങളെല്ലാം രോഹിത് പലയിടത്തായി മറന്ന് വെച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രസകരമായ കാര്യം എന്തെന്ന് വെച്ചാൽ അത് മറന്ന് വെച്ചുവെന്ന കാര്യം പോലും രോഹിത്തിന് ഉണ്ടാവാറില്ല. പലപ്പോഴും ടീം ബസ് വിനാമത്താവളത്തിൽ നിന്നോ ഹോട്ടലിൽ നിന്നോ പാതി ദൂരം പിന്നിട്ടതിന് ശേഷമായിരിക്കും ഇന്ന സാധനം മറന്ന് വെച്ചതായി രോഹിത്തിന് ഓർമ വരിക,'

Also read- IND vs SA | ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം; ബോക്സിങ് ഡേ ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കില്ല - റിപ്പോർട്ട്

'ഐപാഡ് വിമാനത്തിൽ മറന്നു വച്ചതായി അദ്ദേഹം ടീം ബസിൽ വെച്ചായിരിക്കും ഓർക്കുക. പാസ്സ്‌പോർട്ട് പോലും മറന്നു വെച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വളരെ ബുദ്ധിമുട്ടിയാണ് അതൊക്കെ വീണ്ടെടുക്കാറുള്ളത്. രോഹിത്തിന്റെ മറവി പതിവ് സംഭവമായതോടെ ടീമിന്റെ ലോജിസ്റ്റിക്സ് മാനേജർ ടീം ബസ് പുറപ്പെടുന്നതിന് മുൻപ് രോഹിത് എല്ലാ സാധനങ്ങളും എടുത്തിട്ടുണ്ടോ എന്ന് ചോദിക്കും. എല്ലാം തന്റെ പക്കലുണ്ടെന്ന് രോഹിത് അറിയിച്ചതിന് ശേഷമേ ബസ് അവിടെ നിന്നും എടുക്കാറുള്ളൂ.' - കോഹ്ലി വ്യക്തമാക്കി.
Published by:Naveen
First published: