ട്രെന്റ്ബ്രിഡ്ജ്: ലോകകപ്പിലെ ഇന്ത്യയുടെ മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചിരിക്കുകയാണ്. മഴ വില്ലനാതോടെയാണ് ഐസിസിയ്ക്ക് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. മോശം ഔട്ട്ഫീല്ഡായിരുന്നു ഗ്രൗണ്ടിലെന്നും കളിക്കേണ്ടെന്ന തീരുമാനം ശരിയായിരുന്നുവെന്നുമായിരുന്നു തീരുമാനത്തിനു പിന്നാലെ ഇന്ത്യന്‍ നായകന്റെ പ്രതികരണം. ഇരു ടീമിനും ഒരുപോയിന്റ് ലഭിക്കുന്നത് അത്ര മോശമല്ലെന്നും കോഹ്ലി പറഞ്ഞു.
ഓസീസിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ പരുക്കിനെക്കുറിച്ച് സംസാരിച്ച വിരാട് താരം രണ്ടോ മൂന്നോ മത്സരം കഴിഞ്ഞാല്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു. 'ധവാന്റെ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. ഫിറ്റ്നസ് ടീം നിരീക്ഷിച്ചുവരികയാണ്. ലീഗ് മത്സരങ്ങളുടെ അവസാന ഘട്ടത്തില്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷ' കോഹ്ലി പറയുന്നു.
Also Read: 'ഇവിടെ പെയ്യല്ല മഴേ.. മഹാരാഷ്ട്രയില്‍ പോയി പെയ്യൂ' കൈകൂപ്പി യാചിച്ച് കേദാര്‍ ജാദവ്
ധവാന്റെ പരുക്കിനെക്കുറിച്ച് നായകന് ഉള്‍പ്പെടെ ശുഭസൂചനകള്‍ നല്കുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ടിലെത്തിയ ഋഷഭ് പന്തിനെ ധവാന്റെ പകരക്കാരനായി പ്രഖ്യാപിച്ചിട്ടില്ല. ഇതുംതാരം മടങ്ങിയെത്തുമെന്നാണ് സൂചിപ്പിക്കുന്നത്.
മത്സരം ഉപേക്ഷിച്ചതിനെക്കുറിച്ച് പ്രതികരിച്ച ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് നോട്ടിങ്ങ്ഹാമില്‍ എത്തിയിട്ട് ഒരിക്കല്‍ പോലും സൂര്യനെ കാണാതിരുന്ന സാഹചര്യത്തില്‍ മത്സരം ഉപേക്ഷിക്കുമെന്ന് ഉറപ്പായിരുന്നെന്നാണ് പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ICC Cricket World Cup 2019, ICC World Cup 2019, India vs New Zealand, Indian cricket team, New Zealand Cricket team, Shikhar Dhawan injury, Virat kohli