നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ലോകകപ്പിലെ ആദ്യ ജയം മാത്രമല്ല; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാല്‍ കോഹ്‌ലിക്ക് ലഭിക്കുക മറ്റൊരു റെക്കോര്‍ഡ്

    ലോകകപ്പിലെ ആദ്യ ജയം മാത്രമല്ല; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാല്‍ കോഹ്‌ലിക്ക് ലഭിക്കുക മറ്റൊരു റെക്കോര്‍ഡ്

    110 വിജയങ്ങളാണ് മഹിയുടെ പേരിലുള്ളത്. അസ്ഹറുദ്ദീനു കഴില്‍ 90 വിജയങ്ങളും ഗാംഗുലിക്കൊപ്പം 76 വിജയങ്ങളും ഇന്ത്യ നേടിയിട്ടുണ്ട്

    News 18

    News 18

    • News18
    • Last Updated :
    • Share this:
      സതാംപ്ടണ്‍: ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ മത്സരത്തിനാണ് വിരാട് കോഹ്‌ലിയും സംഘവും ഇന്നിറങ്ങുന്നത്. ജയത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ നീലപ്പട ലക്ഷ്യമിടുമ്പോള്‍ ആദ്യ രണ്ടു കളിയും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയിച്ചേ മതിയാകൂ. വിരാട് കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം ലോകകപ്പിലെ ആദ്യ ജയം മാത്രമല്ല ഇന്ന സ്വന്തമാക്കാനുള്ളത്.

      ക്യാപ്റ്റനെന്ന നിലയില്‍ അമ്പതാം ജയമാണ് വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയെ വീഴ്ത്തി അമ്പത് ജയങ്ങള്‍ സ്വന്തമാക്കിയാല്‍ ഈ പട്ടികയില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നിവര്‍ക്ക് പിന്നില്‍ നാലാമനായി മാറാനും വിരാടിനു കഴിയും.

      Also Read: ICC World Cup 2019: ടീം ഇന്ത്യയുടെ കളിയൊരുക്കം ഇങ്ങനെ

      ഇന്ത്യയുടെ നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത് ധോണിയാണ്. 110 വിജയങ്ങളാണ് മഹിയുടെ പേരിലുള്ളത്. അസ്ഹറുദ്ദീനു കഴില്‍ 90 വിജയങ്ങളും ഗാംഗുലിക്കൊപ്പം 76 വിജയങ്ങളും ഇന്ത്യ നേടിയിട്ടുണ്ട്.

      എന്നാല്‍ ആദ്യ മൂന്നുപേരെയും അപേക്ഷിച്ച് വിജയശതമാനത്തില്‍ കോഹ്‌ലിയാണ് മുന്നില്‍ 73.88 ശതമാനം വിജയമാണ് കോഹ്‌ലിക്കുള്ളത്. രണ്ടാമതുള്ള ധോണിയ്ക്ക് 59.52 ശതമാനം വിജയവും.

      First published:
      )}