ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു; കൺമുന്നിൽ കണ്ടതെല്ലാം തിന്നു നടന്ന നാളുകളെ കുറിച്ച് വിരാട് കോഹ്ലി

ഫിറ്റ്നസിനെ കുറിച്ച് ശ്രദ്ധിക്കാതെ, മുന്നിൽ കിട്ടിയതെല്ലാം കഴിച്ചു നടന്നിരുന്ന കാലമുണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് കോഹ്ലി.

News18 Malayalam | news18-malayalam
Updated: July 28, 2020, 3:38 PM IST
ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു; കൺമുന്നിൽ കണ്ടതെല്ലാം തിന്നു നടന്ന നാളുകളെ കുറിച്ച് വിരാട് കോഹ്ലി
വിരാട് കോഹ്ലി
  • Share this:
ശരീരവും ആരോഗ്യവും ശ്രദ്ധിക്കുന്നവരാണ് കായിക താരങ്ങൾ. അക്കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഒരുപടി മുന്നിലാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കാര്യം പറയുകയും വേണ്ട. ഫിറ്റ്നസ് വിട്ടൊരു കളിയില്ല.

എന്നാൽ, ഫിറ്റ്നസിനെ കുറിച്ച് ശ്രദ്ധിക്കാതെ, മുന്നിൽ കിട്ടിയതെല്ലാം കഴിച്ചു നടന്നിരുന്ന കാലമുണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് കോഹ്ലി. കരിയറിന്റെ തുടക്ക കാലത്താണ് ഫിറ്റ്നസും കായികക്ഷമതയും മറന്നുള്ള കഴിപ്പിനെ കുറിച്ച് താരം പറയുന്നത്.

ചോക്ലേറ്റ് പാക്കറ്റുകൾ കാലിയാക്കുന്ന മുൻപിൻ നോക്കാത്തെ എല്ലാം കഴിക്കുന്ന ഭൂതകാലത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് താരം. 2012 ലെ ഐപിഎല്ലിലെ പരാജയമാണ് തന്റെ മാറ്റത്തിന് കാരണമെന്നും കോഹ്ലി. മയാങ്ക് അഗർവാളുമായുള്ള അഭിമുഖത്തിനിടയിലാണ് കോഹ്ലി മനസ്സു തുറന്നത്.

2012 ലെ ഐപിഎൽ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ താൻ സ്വയം ഒന്ന് നോക്കി. സ്വയം വെറുപ്പു തോന്നിയ നിമിഷമായിരുന്നു അതെന്ന് കോഹ്ലി പറയുന്നു. എല്ലാം അടിമുടി മാറ്റണമെന്ന് തീരുമാനിച്ചത് അന്നാണ്. ആ സമയത്ത് മറ്റ് ടീമുകളെല്ലാം ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്തിരുന്നില്ല. സ്വന്തം ടീമിനേക്കാൾ ഏറെ മുന്നിലായിരുന്നു അവർ.
TRENDING:നിര്‍ധന കുടുംബത്തിന്റെ വീടെന്ന സ്വപ്നം; സ്വപ്നത്തിന് ചിറകേകാൻ താൻ വരച്ച ചിത്രങ്ങൾ വിൽക്കാനൊരുങ്ങി പത്മിനി ടീച്ചർ[PHOTOS]55 കഴിഞ്ഞവർ മത്സരിക്കരുത്; സജി ചെറിയാന്റേത് വ്യക്തിപരമായ അഭിപ്രായം; നിർദേശം തള്ളി ആലപ്പുഴ ജില്ലാ സെക്രട്ടറി[NEWS]ഇന്റർനെറ്റ് സൗകര്യമില്ല; ബസ്തറിലെ ഗ്രാമത്തിൽ കുട്ടികളുടെ പഠനം ലൗഡ്സ്പീക്കറിലൂടെ[NEWS]
അതുവരെ മുന്നിൽ കാണുന്നതെല്ലാം കഴിച്ചിരുന്നു. 4-5 ദിവസത്തിനുള്ളിൽ മിഠായിപ്പാക്കറ്റുകൾ കാലിയാക്കും. അങ്ങനെയായിരുന്നു ആ സമയങ്ങളിൽ തന്റെ ഡയറ്റ്. ഭ്രാന്ത് പിടിച്ചതുപോലെ ഭക്ഷണം കഴിച്ചു. ജയങ്ങൾ മാത്രമായിരുന്നു ആ സമയത്തുണ്ടായിരുന്നത്. അതിനാൽ മാറി ചിന്തിക്കേണ്ട അവസരം ലഭിച്ചില്ല. എന്നാൽ ഐപിഎല്ലിലെ പരാജയം സ്വയം തിരിച്ചറിവുണ്ടാക്കി. ആദ്യം മാറ്റം വരുത്തേണ്ടത് സ്വന്തം നിലയ്ക്കാണെന്ന് മനസ്സിലായി.

അതുവരെ ചിന്തിച്ചിരുന്നതും ശീലിച്ചിരുന്നതുമായ കാര്യങ്ങളിലെല്ലാം മാറ്റം വേണമെന്ന് തീരുമാനിച്ചു. വീട്ടിൽ തിരിച്ചെത്തി അടുത്ത ദിവസം മുതൽ പുതിയ മാറ്റങ്ങൾ ആരംഭിച്ചു. - വിരാട് കോഹ്ലി പറയുന്നു.
Published by: Naseeba TC
First published: July 28, 2020, 3:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading