ബൂംറയെ നേരിടാന്‍ എനിക്കും താത്പര്യമില്ല, ഇങ്ങനെയൊരാളെ മുമ്പ് കണ്ടിട്ടില്ല: കോഹ്ലി
ബൂംറയെ നേരിടാന്‍ എനിക്കും താത്പര്യമില്ല, ഇങ്ങനെയൊരാളെ മുമ്പ് കണ്ടിട്ടില്ല: കോഹ്ലി
Last Updated :
Share this:
മെല്‍ബണ്‍: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ വിജയശില്‍പ്പി ജസ്പ്രീത് ബൂംറയെ പുകഴ്ത്തി നായകന് വിരാട് കോഹ്ലി. ലോകത്തെ നിലവിലെ ഏറ്റവും മികച്ച ബൗളറാണ് ബൂംറയെന്നും ടീമിനായി എങ്ങിനെ ജയം കൊണ്ടുവരാമെന്നാണ് താരത്തിന്റെ ചിന്തയെന്നും കോഹ്ലി പറഞ്ഞു. മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് കളിയിലെ താരമായ ബൂംറയെ നായകന് പുകഴ്ത്തിയത്.
ഏതു തരത്തിലുള്ള പിച്ചിലും വിക്കറ്റ് വീഴ്ത്താമെന്ന ആത്മവിശ്വാസവും അതിനായുള്ള കഠിനാധ്വാനവുമാണ് ബൂംറയുടെ വളര്‍ച്ചക്ക് പിന്നിലെന്ന് പറഞ്ഞ നായകന് ഏകദിനത്തിലെ അതേ മികവ് ടെസ്റ്റിലേക്കും കൊണ്ടുവരാന്‍ ബുംറയ്ക്ക് കഴിഞ്ഞെന്നും പറഞ്ഞ നാകന് കഠിനാധ്വാനമാണ് താരത്തിന് ടെസ്റ്റ് ടീമിലും ഇടം നല്‍കിയതെന്നും കൂട്ടിച്ചേര്‍ത്തു. 'പിച്ചുകണ്ടാല് അവിടെ എനിക്ക് എന്ത് ചെയ്യാനാകും എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ബൂംറ അല്ലാതെ പിച്ചു കണ്ട് നിരാശപ്പെടുന്നവനല്ല. ഇങ്ങനെയുള്ള ഈ ചിന്ത തന്നെയാണ് കഴിഞ്ഞ 12 മാസത്തിനിടെ ടെസ്റ്റിലെ നിര്‍ണായക താരമായി ബൂംറയെ വളര്‍ത്തിയത്' നായകന് പറഞ്ഞു.
ബുംറയെ നേരിടാന്‍ തനിക്കും താത്പര്യമില്ലെന്നും ഇന്ത്യന്‍ നായകന് പറഞ്ഞു. 'പെര്‍ത്തില്‍ അദ്ദേഹം മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. പക്ഷേ കഠിനധ്വാനം തുടര്‍ന്ന് ബൂംറ മെല്‍ബണില്‍ നമുക്ക് അവിസ്മരണീയ വിജയെമാരുക്കിയിരിക്കുന്നു'. കോഹ്ലി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.