HOME » NEWS » Sports »

'ഇത് ചട്ടമ്പിതരത്തിന്‍റെ അങ്ങേയറ്റം'; താരങ്ങൾക്കെതിരായ വംശീയധിക്ഷേപത്തിൽ രൂക്ഷ പ്രതികരണവുമായി വിരാട് കോഹ്ലി

വംശീയാധിക്ഷേപം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കളിക്കളത്തിൽ ഇത് സംഭവിച്ചതിൽ വിഷമമുണ്ടെന്ന് കോഹ്ലി ട്വിറ്ററിൽ കുറിച്ചു.

News18 Malayalam
Updated: January 10, 2021, 5:36 PM IST
'ഇത് ചട്ടമ്പിതരത്തിന്‍റെ അങ്ങേയറ്റം'; താരങ്ങൾക്കെതിരായ വംശീയധിക്ഷേപത്തിൽ രൂക്ഷ പ്രതികരണവുമായി വിരാട് കോഹ്ലി
Virat Kohli
  • Share this:
സിഡ്‌നി ടെസ്റ്റിനിടയിൽ ഇന്ത്യൻ താരങ്ങൾക്കെതിരെ ഉണ്ടായ വംശീയാധിക്ഷേപങ്ങളെ അപലപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇത് ചട്ടമ്പിതരത്തിന്റെ അങ്ങേയറ്റമാണ്. കളിക്കളത്തിൽ ഇത് സംഭവിച്ചതിൽ വിഷമമുണ്ടെന്ന് കോഹ്ലി ട്വിറ്ററിൽ കുറിച്ചു.

"വംശീയാധിക്ഷേപം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ബൗണ്ടറി ലൈനുകളിൽ വളരെ മോശമായ വാക്കുകൾ കേട്ടിട്ടുണ്ട്‌. എന്നാലിത് ചട്ടമ്പിതരത്തിന്റെ അങ്ങേയറ്റമാണ്. കളിക്കളത്തിൽ ഇത് സംഭവിച്ചതിൽ വിഷമമുണ്ട് ”-ട്വിറ്ററിൽ കോഹ്ലി കുറിച്ചു.



ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംയ്ക്കും, മൊഹമ്മദ് സിറാജിനും നേരെയുണ്ടായ വംശീയാധിക്ഷേപങ്ങളെ തുടർന്ന് ഇന്നലെ ഇന്ത്യ പരാതി നൽകിയിരുന്നു. എന്നാൽ നാലാം ദിനത്തിലും സിറാജിനെതിരെ കാണികളിൽ നിന്നും മോശം പെരുമാറ്റമുണ്ടായി. തുടർന്ന് ആറോളം കാണികളെ പോലീസ് സ്റ്റേഡിയത്തിൽ നിന്നും മാറ്റുകയും ചെയ്തിരുന്നു. സംഭവത്തില്‍ പത്തു മിനിറ്റോളം കളി തടസ്സപ്പെട്ടു.

Also Read സിഡ്നിയിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ കരഞ്ഞത് എന്തിന്? തുറന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്

അതേസമയം വംശീയാധിക്ഷേപം നടന്ന സംഭവത്തിൽ ഇന്ത്യൻ ടീമിനോട് ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്ഷമ ചോദിച്ചു. കുറ്റക്കാരായ കാണികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ ഉറപ്പുനൽകി. ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ സിറാജിന് പിന്തുണയറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. മികച്ച ടെസ്റ്റ് പരമ്പരയുടെ ആവേശം ഇത്തരത്തില്‍ തല്ലികെടുത്തുന്ന സിഡ്‌നിയിലെ കാണികളോട് നിരാശയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ പ്രതികരിച്ചു.
Published by: user_49
First published: January 10, 2021, 5:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories