'റബാഡയ്ക്ക് മറുപടി നേരിട്ട് കൊടുത്തോളാം' ദക്ഷിണാഫ്രിക്കന്‍ താരത്തിനു മറുപടിയുമായി കോഹ്ലി
'റബാഡയ്ക്ക് മറുപടി നേരിട്ട് കൊടുത്തോളാം' ദക്ഷിണാഫ്രിക്കന്‍ താരത്തിനു മറുപടിയുമായി കോഹ്ലി
എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ ഞങ്ങള്‍ അത് നേരിട്ട് ചര്‍ച്ച ചെയ്തോളാം
Rabada-and-Kohli
Last Updated :
Share this:
സതാംപ്ടണ്: ലോകകപ്പില്‍ കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പക്വതയില്ലാത്ത താരമാണെന്ന ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാഡയുടെ പരാമര്‍ശങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഐപിഎല്ലിനിടെയുണ്ടായ അനുഭവങ്ങളെ മുന്‍ നിര്‍ത്തിയായിരുന്നു ദക്ഷിണാഫ്രിക്കന്‍ പേസര്‍ കോഹ്ലിയെ വിമര്‍ശിച്ചത്.
റബാഡയുടെ വിമര്‍ശനങ്ങളോട് ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്. വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടാനില്ലെന്നാണ് കോഹ്ലി പറയുന്നത്. എന്തെങ്കിലുമുണ്ടെങ്കില്‍ അത് നേരിട്ട് പറഞ്ഞു തീര്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും മത്സരത്തിനു മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു.
'റബാഡ എന്താണ് പറഞ്ഞത്. എനിക്ക് അതിനെക്കുറിച്ച് വ്യക്തതയില്ല. പലവട്ടം റബാഡക്ക് എതിരെ കളിച്ചിട്ടുണ്ട്. എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ ഞങ്ങള്‍ അത് നേരിട്ട് ചര്‍ച്ച ചെയ്തോളാം. റബാഡയ്ക്കെതിരെ സംസാരിക്കാനുള്ള അവസരമായി പത്രസമ്മേളനത്തെ ഉപയോഗിക്കില്ല.' കോഹ്ലി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.