• HOME
 • »
 • NEWS
 • »
 • sports
 • »
 • Virat Kohli |പൂജാരയും രഹാനെയും ടീമില്‍ തുടരുമോ? പ്രതികരണവുമായി വിരാട് കോഹ്ലി

Virat Kohli |പൂജാരയും രഹാനെയും ടീമില്‍ തുടരുമോ? പ്രതികരണവുമായി വിരാട് കോഹ്ലി

മോശം ഫോം തുടരുന്ന പൂജാരയുടെയും രഹാനെയുടെയും ഭാവി എന്തെന്ന കാര്യത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി.

News18

News18

 • Last Updated :
 • Share this:
  മോശം ഫോം തുടരുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരായ ചേതേശ്വര്‍ പൂജാരയുടെയും (Cheteshwar Pujara) അജിന്‍ക്യ രഹാനെയുടെയും (Ajinkya Rahane) ഭാവി എന്തെന്ന കാര്യത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി (Virat Kohli). മൂന്നാം ടെസ്റ്റിനു ശേഷമുള്ള വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോടു പ്രകോപിതനായിട്ടാണ് വിരാട് കോഹ്ലി പ്രതികരിച്ചത്. 'തീര്‍ച്ചയായും ബാറ്റിങ് തന്നെയാണ് ഞങ്ങള്‍ക്കു തിരിച്ചടിയായത്. അവസാന രണ്ടു ടെസ്റ്റുകളില്‍ ബാറ്റിങ് നിര മികവിലേക്കുയരേണ്ട സമയത്ത് അതുണ്ടായില്ല. ഇതില്‍ നിന്നും ഓടിപ്പോവാന്‍ കഴിയില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഇവിടെയിരുന്ന് ഭാവിയില്‍ എന്താവും സംഭവിക്കുകയെന്നു എനിക്കു പറയാന്‍ കഴിയില്ല. പൂജാര, രഹാനെ എന്നിവരുടെ കാര്യത്തില്‍ എന്താണ് മനസ്സില്ലെന്നു നിങ്ങള്‍ സെലക്ടര്‍മാരോടാണ് ചോദിക്കേണ്ടത്'- കോഹ്ലി പറഞ്ഞു.

  'ഞാന്‍ മുമ്പ് പറഞ്ഞതുപോലെ തന്നെ ഞങ്ങള്‍ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവരെ പിന്തുണയ്ക്കുന്നത് തുടരുകയായിരുന്നു. മുമ്പ് അവര്‍ ഇന്ത്യക്കു വേണ്ടി നടത്തിയിട്ടുള്ള പെര്‍ഫോമന്‍സുകളും അവരുടെ കഴിവുമെല്ലാം നമുക്കറിയാം. സൗത്താഫ്രിക്കയ്ക്കെതിരേ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ രണ്ടു പേരും നിര്‍ണായക ഇന്നിങ്സുകള്‍ കളിച്ചിരുന്നു. രണ്ടു പേരുടെയും നിര്‍ണായകമായ കൂട്ടുകെട്ട് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ടീമിനു പൊരുാതാവുന്ന സ്‌കോര്‍ സമ്മാനിച്ചത് ഇതായിരുന്നു. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ തിരിച്ചറിയുന്ന പ്രകടനങ്ങളാണ് ഇവ. സെലക്ടര്‍മാരുടെ മനസ്സില്‍ എന്താണെന്നും അവര്‍ എന്താണ് തീരുമാനിക്കുന്നതെന്നും ഞാനല്ല പ്രതികരിക്കേണ്ടത്'- കോഹ്ലി കൂട്ടിച്ചേര്‍ത്തു.

  സൗത്താഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര പരാജയത്തില്‍ കലാശിച്ചതിനു പിന്നാലെ ടീമില്‍ ചില അഴിച്ചുപണി നടക്കുമോയെന്നാണ് എല്ലാവര്‍ക്കും അറിയാനുള്ളത്. പരമ്പരയില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ രണ്ടു താരങ്ങളായിരുന്നു മധ്യനിര ബാറ്റര്‍മാരായ ചേതേശ്വര്‍ പുജാരുയം അജിങ്ക്യ രഹാനെയും. ഇരുവരും ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി ഫ്‌ലോപ്പായത് ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്നാണ്. ഇനിയൊരു പരമ്പരയില്‍ കൂടി പൂജാര, രഹാനെ എന്നിവരെ ടീമിലെടുക്കരുതെന്ന് പല മുന്‍ താരങ്ങളും ആവശ്യപ്പെടുന്നുണ്ട്.

  Also read: SA vs IND | കേപ് ടൗൺ ടെസ്റ്റിൽ പിറന്നത് അപൂർവ റെക്കോർഡ്; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യത്തേത്

  സൗത്താഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര ജയമെന്നുള്ള ഇന്ത്യന്‍ ടീമിന്റെ ആഗ്രഹമാണ് ഒരിക്കല്‍ കൂടി സ്വപ്നമായി അവശേഷിച്ചിരിക്കുന്നത്. കേപ്ടൗണ്‍ ടെസ്റ്റില്‍ 7 വിക്കറ്റ് ജയം നേടിയതോടെ ടെസ്റ്റ് പരമ്പര സൗത്താഫ്രിക്ക സ്വന്തമാക്കുകയായിരുന്നു. ഒന്നാം ടെസ്റ്റില്‍ ഐതിഹാസിക ജയം നേടി ടെസ്റ്റ് പരമ്പര സ്വന്തമാക്കുമെന്ന് പ്രതീക്ഷകള്‍ വളരെ അധികം നല്‍കിയ വിരാട് കോഹ്ലിക്കും സംഘത്തിനും പക്ഷേ പിന്നീടുള്ള രണ്ട് ടെസ്റ്റിലും തിരിച്ചടികള്‍ മാത്രമാണ് ലഭിച്ചത്. ബാറ്റിംഗ് നിരയുടെ തകര്‍ച്ച തന്നെയാണ് മറ്റൊരു വിദേശ ടെസ്റ്റ് പരമ്പരയിലും ഇന്ത്യന്‍ ടീമിന് മുന്‍പില്‍ വില്ലനായി മാറിയതെങ്കില്‍ ജസ്പ്രീത് ബുംറ നയിച്ച പേസ് ബൗളിംഗ് നിര മാസ്മരിക പ്രകടനത്താല്‍ കയ്യടികള്‍ നേടി.
  Published by:Sarath Mohanan
  First published: