നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Virat Kohli | മുഹമ്മദ് ഷമിയെ പിന്തുണച്ച കോഹ്ലിയുടെ കുഞ്ഞിനെതിരെ ബലാത്സംഗ ഭീഷണി; യുവാവ് അറസ്റ്റിൽ

  Virat Kohli | മുഹമ്മദ് ഷമിയെ പിന്തുണച്ച കോഹ്ലിയുടെ കുഞ്ഞിനെതിരെ ബലാത്സംഗ ഭീഷണി; യുവാവ് അറസ്റ്റിൽ

  ട്വിറ്ററിലൂടെ കുഞ്ഞിനെതിരെ ഭീഷണി മുഴക്കിയ ഇയാൾ, പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചപ്പോൾ  ട്വിറ്റര്‍ അക്കൗണ്ട് വ്യാജമായി പാകിസ്ഥാന്‍ സ്വദേശിയുടേതെന്ന രീതിയിലാക്കിയിരുന്നു.

  • Share this:
   ടി20 ലോകകപ്പില്‍ (T20 World Cup) പാകിസ്ഥാനെതിരെ 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിലെ പേസറായ മുഹമ്മദ് ഷമി (Mohammed Shami) സൈബർ ആക്രമണത്തിന് ഇരയാവുകയും തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യൻ താരം നേരിട്ട അധിക്ഷേപങ്ങളെ അപലപിച്ച് ഷമിക്ക് പിന്തുണയുമായി എത്തിയതിന്റെ പേരില്‍ ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ (Virat Kohli) മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി (Rape threat) മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ (Arrest).

   ഹൈദരാബാദ് സ്വദേശിയായ 23കാരനായ രാംഗണേഷ് ശ്രീനിവാസ് അകുബതിനിയാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് മുംബൈ പോലീസിന്റെ പ്രത്യേക വിഭാഗമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ട്വിറ്ററിലൂടെ കുഞ്ഞിനെതിരെ ഭീഷണി മുഴക്കിയ ഇയാൾ, പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചപ്പോൾ  ട്വിറ്റര്‍ അക്കൗണ്ട് വ്യാജമായി പാകിസ്ഥാന്‍ സ്വദേശിയുടേതെന്ന രീതിയിലാക്കിയിരുന്നു.

   യുവാവിനെ അറസ്റ്റ് ചെയ്ത പോലീസ് കൂടുതൽ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുപോയി. സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവ് ഒരു ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പ് കമ്പനിയിലായിരുന്നു നേരത്തെ ജോലി ചെയ്തിരുന്നത്.

   Also read- Virat Kohli |മുഹമ്മദ് ഷമിയെ പിന്തുണച്ച കോഹ്ലിയുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെതിരെ ബലാത്സംഗ ഭീഷണി

   ടി20 ലോകകപ്പില്‍ (T20 World Cup) പാകിസ്ഥാനെതിരെ 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് എതിരെ (Mohammed Shami) കടുത്ത വിദ്വേഷ പ്രചാരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നത്. ഷമിക്കെതിരായ ഈ പ്രവർത്തിയെ അപലപിച്ച് കൊണ്ട് താരത്തിന് പിന്തുണ നൽകി മുൻ ഇന്ത്യൻ താരങ്ങളും ബിസിസിഐയും രംഗത്ത് എത്തിയിരുന്നു. പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഷമിയെ പിന്തുണച്ച് രംഗത്ത് എത്തി. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്ന് കോഹ്ലി പറഞ്ഞു. നട്ടെല്ലില്ലാത്തവരാണ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് എന്നും താരം പറഞ്ഞിരുന്നു.

   Also read- 'മതത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവര്‍ നട്ടെല്ലില്ലാത്തവര്‍, ഞങ്ങള്‍ 200 ശതമാനം ഷമിക്കൊപ്പം': വിരാട് കോഹ്ലി

   ഇതിന് പിന്നാലെയാണ് കോഹ്ലിക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപങ്ങൾ ഉയർന്നത്. കോഹ്ലിയെ അധിക്ഷേപ്പിക്കുന്നതിനൊപ്പം താരത്തിന്റെ ഭാര്യയായ ബോളിവുഡ് നടി അനുഷ്‍ക ശർമയേയും 10 മാസം പ്രായമുള്ള മകൾക്കെതിരെയും ഇവർ ഭീഷണി ഉയർത്തുകയായിരുന്നു. കോഹ്‌ലിയുടെ മകള്‍ക്കെതിരെയുള്ള ബലാത്സംഗ ഭീഷണിയില്‍ ഡൽഹി വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്ത് ഡൽഹി പൊലീസിന് നോട്ടീസയച്ചിരുന്നു.

   Also read- കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി; പൊലീസിന് നോട്ടീസയച്ച് ഡൽഹി വനിതാ കമ്മീഷൻ

   Summary

   Police arrests hyderbad youth for giving online rape threats to Virat Kohli's daughter.
   Published by:Naveen
   First published:
   )}