ഭിന്നശേഷിക്കാരനായ ആരാധകന് സമ്മാനം നൽകിയ വിരാട് കോഹ്‌ലിയുടെ (ViratKohli) പ്രവർത്തിയെ അഭിനന്ദിച്ച് ആരാധകർ. ശ്രീലങ്കയ്‌ക്കെതിരായ (IND vs SL) ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ (IND vs SL, 1st Test) നേടിയ വിജയത്തിന് ശേഷമായിരുന്നു കോഹ്ലി തന്റെ ആരാധകന് സമ്മാനം നൽകിയത്.
മൊഹാലിയിൽ (Mohali) നടന്ന ടെസ്റ്റിൽ നേടിയ തകർപ്പൻ ജയത്തിന് ശേഷം ടീമംഗങ്ങൾക്കൊപ്പം കയറാനൊരുങ്ങുകയായിരുന്നു കോഹ്ലി. അതിനിടയിലാണ് ധരംവീർ പാൽ എന്ന ആരാധകൻ തന്റെ ആരാധനാപാത്രത്തെ വിളിച്ചത്. ധരംവീറിന്റെ വിളികേട്ട് ഒട്ടും മടികൂടാതെ അദ്ദേഹത്തിനടുത്ത് എത്തുകയായിരുന്നു കോഹ്ലി. ധരംവീറിന്റെ അടുത്തെത്തിയ കോഹ്ലി അദ്ദേഹത്തിന് തന്റെ ജേഴ്സി നൽകിയ ശേഷം മടങ്ങുകയായിരുന്നു.
തന്റെ ആരാധനാപാത്രമായ കോഹ്‌ലിയെ കണ്ടതും കോഹ്‌ലി 100 ടെസ്റ്റ് മത്സരങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടുനിൽക്കുന്ന വേളയിൽ അദ്ദേഹത്തിൽ നിന്നും ജേഴ്സി ലഭിച്ചതുമെല്ലാം ധരംവീർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ധരംവീർ പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലാവുകയായിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റനെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്.
Also read-
IND vs SL | 'മൊഹാലിയിലെ ആറാട്ട്'; അപൂർവ റെക്കോർഡിനുടമയായി ജഡേജ; നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ താരംകോഹ്ലിയുടെ കരിയറിലെ 100-ാം ടെസ്റ്റ് മത്സരമായിരുന്നു മൊഹാലിയിൽ നടന്നത്. മത്സരത്തിൽ 45 റൺസ് മാത്രമാണ് താരത്തിന് നേടാനായതെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസെന്ന നാഴികക്കല്ല് തികയ്ക്കാൻ കോഹ്‌ലിക്ക് സാധിച്ചിരുന്നു.
കോഹ്ലിയുടെ കരിയറിലെ നൂറാം ടെസ്റ്റിന് വേദിയായ മൊഹാലി ജഡേജയുടെ വൺമാൻ ഷോയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ജഡേജയുടെ മികവിൽ ലങ്കയെ ഇന്നിങ്സിനും 222 റണ്‍സിനുമാണ് ഇന്ത്യ തകർത്തുവിട്ടത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോർ പിന്തുടർന്ന് 174 റൺസിൽ ഔട്ടായി 399 റൺസിന്റെ ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 178 റൺസിൽ പുറത്താവുകയായിരുന്നു.
Also read-
India vs Sri Lanka: 175 റൺസും 9 വിക്കറ്റും; മൊഹാലിയിൽ ജഡേജയുടെ വൺമാൻ ഷോ; ഇന്നിങ്സിനും 222 റൺസിനും ശ്രീലങ്കയെ തോൽപിച്ചുസ്കോർ: ഇന്ത്യ – 574/8 ഡിക്ലയേർഡ്, ശ്രീലങ്ക 174 & 178
ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിങ്സിൽ 16 ഓവറിൽ 46 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. അശ്വിനും നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമി ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ നേടി. ലങ്കൻ നിരയിൽ 81 പന്തിൽ 51 റൺസെടുത്ത് പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്‌വല്ലയ്ക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.