• HOME
  • »
  • NEWS
  • »
  • sports
  • »
  • VIRAT KOHLI SAID THAT THE TEAM IS DISAPPOINTED WITH THE DECISION OF ICC TO CUT POINTS DUE TO LOW OVER RATE

'ഐസിസിയുടെ തീരുമാനത്തില്‍ നിരാശരാണ്, ഇത് ടീമിനെ ഭാവിയില്‍ ബാധിച്ചേക്കും': വിരാട് കോഹ്ലി

മല്‍സരത്തിലെ കുറഞ്ഞ ഓവര്‍ ഓവര്‍ നിരക്കിനെ തുടര്‍ന്നു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരുടീമുകളുടെയും രണ്ടു പോയിന്റ് വീതം ഐ സി സി വെട്ടിക്കുറക്കുകയായിരുന്നു.

News18

News18

  • Share this:
    ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച വിജയ സാധ്യതകളുണ്ടായിരുന്നുവെങ്കിലും മഴ വില്ലനായെത്തിയതോടെ ആദ്യ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടാമെന്ന ഇന്ത്യന്‍ സംഘത്തിന്റെ പ്രതീക്ഷകളെ കെടുത്തുകയായിരുന്നു. അവസാന ദിനത്തില്‍ ഒമ്പത് വിക്കറ്റ് കയ്യിലിരിക്കെ 157 റണ്‍സ് സ്വന്തമാക്കിയാല്‍ ജയിക്കാം എന്ന സ്ഥിതിയില്‍ നില്‍ക്കുമ്പോഴാണ് മഴയുടെ കടന്നു വരവ്. അഞ്ച് മത്സരങ്ങള്‍ പരമ്പരയിലുള്ളതിനാല്‍ ഈ ജയം ഇന്ത്യക്ക് വലിയ ആത്മവിശ്വാസവും നല്‍കുമായിരുന്നു. കൈപ്പിടിയിലുണ്ടായിരുന്ന വിജയം നഷ്ടപ്പെട്ടതിന്റെ നിരാശയിലായിരുന്നു ഇന്ത്യന്‍ ടീമും ആരാധകരും.

    മത്സരം സമനിലയില്‍ കലാശിച്ചതിന്റെ നിരാശ വിട്ടു മാറുന്നതിനു മുമ്പാണ് മറ്റൊരു വാര്‍ത്ത കൂടി എത്തുന്നത്. മല്‍സരത്തിലെ കുറഞ്ഞ ഓവര്‍ ഓവര്‍ നിരക്കിനെ തുടര്‍ന്നു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരുടീമുകളുടെയും രണ്ടു പോയിന്റ് വീതം ഐ സി സി വെട്ടിക്കുറക്കുകയായിരുന്നു. ഇതോടൊപ്പം മാച്ച് ഫീയുടെ 40% പിഴയായും ചുമത്തിയിരുന്നു.

    പിഴ ശിക്ഷ കൂടാതെ പോയിന്റും വെട്ടിക്കുറച്ചത് പല വിമര്‍ശനങ്ങള്‍ക്കും ഇതിനകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. നിശ്ചിത ഓവറുകള്‍ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് ഐസിസി നടപടി. രണ്ട് ഓവറുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും കുറച്ചെറിഞ്ഞത്. പോയിന്റുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പ്രധാനപെട്ട രണ്ട് പോയിന്റ് കുറഞ്ഞതിലുള്ള അരിശവും ഒപ്പം ടീമിന്റെ നിലപാടും വിശദമാക്കി രംഗത്ത് എത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി.

    'നിര്‍ണായകമായ ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് പോയിന്റുകള്‍ ഇത്തരത്തില്‍ നഷ്ടമായതില്‍ ഞങ്ങള്‍ ഒട്ടും സന്തുഷ്ടരല്ല. മത്സരത്തില്‍ വെറും രണ്ട് ഓവര്‍ വൈകിയതിനാലാണ് ഇങ്ങനെ ഒരു ശിക്ഷ. പക്ഷേ ഇത് ടീമിനെ ഭാവിയില്‍ ബാധിച്ചേക്കും. ഇനി ഇങ്ങനെ ഒരു സംഭവം വീണ്ടും ആവര്‍ത്തിക്കാന്‍ പാടില്ല എന്ന് തന്നെയാണ് ആഗ്രഹം. ഇനി ഈ കാര്യം ടീം ശ്രദ്ധിക്കും'- വിരാട് കോഹ്ലി നിലപാട് വ്യക്തമാക്കി.

    മാച്ച് റഫറി ക്രിസ് ബ്രോഡ് ആണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇരുടീമുകള്‍ക്കും മാച്ച് ഫീയുടെ 40 ശതമാനം പിഴ ചുമത്തിയത്. പേസ് ബൗളിങിനു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ഇന്ത്യയും ഇംഗ്ലണ്ടും ഒന്നാം ടെസ്റ്റില്‍ ഇറക്കിയത്. ഇതു ഓവര്‍ നിരക്ക് കുറയാന്‍ പ്രധാനപ്പെട്ട ഒരു കാരണമായി മാറുകയും ചെയ്തു.

    അതേസമയം ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ലോര്‍ഡ്സില്‍ ആരംഭിക്കും. ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം 3.30നാണ് മത്സരം ആരംഭിക്കുക. സോണി സിക്‌സില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. കൂടാതെ സോണി ലിവ് ആപ്പിലും ലൈവ് സ്ട്രീമിങുണ്ടാവും.ആദ്യ ടെസ്റ്റിലേതു പോലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ മഴ വില്ലനാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പറയുന്നത്. 22 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കും താപനില. ലോര്‍ഡ്‌സിലെ പിച്ച് ബാറ്റിങിലും ബൗളിങിലും ഒരുപോലെ സഹായിക്കുന്നതായിരിക്കും.
    Published by:Sarath Mohanan
    First published:
    )}