ടി20 ലോകകപ്പിലെ(T20 World Cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്കോട്ട്ലന്‍ഡിനെതിരെ(Scotland) വമ്പന്‍ ജയമാണ് ഇന്ത്യ(India) നേടിയിരിക്കുന്നത്. സ്കോട്ട്ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. വിജയത്തോടെ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാനെ മറികടന്ന് ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തെത്തി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും, കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെതിരെ ടോസ് നേടിയത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി(Virat Kohli) ആയിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്ന് മത്സരങ്ങളിലും നിര്‍ണായക ടോസ്(Toss) നഷ്ടമായ ഇന്ത്യക്ക് ഇത് അന്തിമ മത്സരഫലത്തില്‍ നിര്‍ണായകമാകുകയും ചെയ്തിരുന്നു.
ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി ആറ് ടോസുകള്‍ നഷ്ടമായശേഷമാണ് സ്കോട്ട്ലന്‍ഡിനെതിരെ കോഹ്ലി ഒരു ടോസ് ജയിച്ചത്. 2020നുശേഷം ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി ഇന്ത്യയെ 42 മത്സരങ്ങളില്‍ നയിച്ച കോഹ്ലി ആകെ ജയിച്ചത് 11 ടോസുകള്‍ മാത്രമാണ്. ടി20യില്‍ ആറും ഏകദിനത്തില്‍ രണ്ടും ടെസ്റ്റില്‍ മൂന്നെണ്ണവും മാത്രം.
പിറന്നാള്‍ ദിനത്തില്‍ ടോസ് ജയിച്ചതിനെക്കുറിച്ച് കമന്റേറ്ററുടെ ചോദ്യത്തിന് രസകരമായിരുന്നു കോഹ്ലിയുടെ മറുപടിയും. ആദ്യ മത്സരം എന്റെ പിറന്നാള്‍ ദിനത്തില്‍ കളിച്ചാല്‍ മതിയായിരുന്നു എന്നായിരുന്നു ചിരിയോടെയുള്ള കോഹ്ലിയുടെ മറുപടി. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനോടാണ് ഇന്ത്യ തോറ്റത്. ടോസ് കൈവിട്ട ഇന്ത്യയെ പാകിസ്ഥാന് ബാറ്റിംഗിന് അയക്കുകയയായിരുന്നു.
രാത്രിയിലെ കനത്ത മഞ്ഞുവീഴ്ച മൂലം രണ്ടാമത് ബൗളിംഗ് ദുഷ്കരമാകുമെന്നതിനാല്‍ മത്സരത്തില്‍ ടോസ് നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ ഒറ്റ വിക്കറ്റ് പോലും വീഴ്ത്താനാവാതെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പാകിസ്ഥാന് 10 വിക്കറ്റ് വിജയം സമ്മാനിച്ചത്.
പിറന്നാള്‍ ദിനത്തില്‍ ഇന്ന് സ്കോട്ട്ലന്‍ഡിനെതിരെ ടോസിലെ ഭാഗ്യം കോഹ്ലിയെ തുണച്ചതിന് പിന്നാലെ ഇന്ത്യക്ക് ആശിച്ച തുടക്കവും ലഭിച്ചു. ജസ്പ്രീത് ബുമ്രയുടെ ആദ്യ ഓവറിലെ അവസാന പന്ത് സിക്സിന് പറത്തിയും അശ്വിനെതിരെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി അടിച്ചും ഓപ്പണര്‍ ജോര്‍ജ് മുന്‍സേ ഒന്ന് വിറപ്പിച്ചെങ്കിലും മറുവശത്ത് ക്യാപ്റ്റന്‍ കെയ്ല്‍ കോയ്റ്റസറെ(1) ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങി.
സ്കോട്ട്ലന്‍ഡ് ടീം 17.4 ഓവറില്‍ 85 റണ്‍സുമായി ഓള് ഔട്ട് ആവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 24 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മന്‍സിയാണ് സ്കോട്ലന്ഡിന്റെ ടോപ്സ്കോറര്‍.
അഫ്ഗാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ടീം ഇന്ത്യ ഇറങ്ങിയത്. പേസര്‍ ഷര്‍ദ്ദുല്‍ താക്കൂറിന് പകരം മൂന്നാം സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം മറ്റങ്ങളൊന്നുമില്ലാതെയാണ് സ്കോട്ട്ലന്‍ഡ് ഇറങ്ങിയത്.
മറുപടി ബാറ്റിങ്ങില്‍ 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. വിജയത്തോടെ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാനെ മറികടന്ന് ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തെത്തി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും, കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.