ഇന്റർഫേസ് /വാർത്ത /Sports / ഫിഞ്ചിന്റെ സ്റ്റംപ് പിഴുത് ഇശാന്ത്, കളം നിറഞ്ഞത് വിരാട്

ഫിഞ്ചിന്റെ സ്റ്റംപ് പിഴുത് ഇശാന്ത്, കളം നിറഞ്ഞത് വിരാട്

  • Share this:

    അഡ്‌ലെയ്ഡ്: ഇന്ത്യാ- ഓസീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനും ബാറ്റിങ്ങ് തകര്‍ച്ച. ഇന്ത്യയുടെ ഇന്നിങ്ങ്‌സ് 250 ല്‍ അവസാനിച്ചതിനു പിന്നാലെ ബാറ്റിങ്ങ് ആരംഭിച്ച ഓസീസ് രണ്ടാം ദിനം കളി പുരോഗമിക്കവെ 177 ന് ഏഴ് എന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡും റണ്ണൊന്നുമെടുക്കാതെ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍. ബൗളിങ്ങിനെ പിന്തുണക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ താളം കണ്ടെത്തിയതോടെ ആതിഥേയര്‍ക്കും പിഴക്കുകയായിരുന്നു.

    അതേസമയം ഓസീസ് ഇന്നിങ്ങ്‌സില്‍ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് വീണപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മൈതാനത്ത് കാഴ്ചവെച്ച ആഹ്ലാദമാണ് രണ്ടാം ദിനത്തെ വാര്‍ത്തകളില്‍ നിറക്കുന്നത്. ഓസീസ് ടീം സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പേയായിരുന്നു. ഇശാന്ത് ഫിഞ്ചിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തത്.

    Also Read:  ഓസിസും തകർച്ചയിലേക്ക്

    ഫിഞ്ചിന്റെ വിക്കറ്റില്‍ ഏറെ സന്തോഷവാനായി കാണപ്പെട്ട കോഹ്‌ലി നടത്തിയ ആഘോഷമായിരുന്നു ഇശാന്തിന്റേതിനേക്കാള്‍ കമന്റേറ്റര്‍മാരുള്‍പ്പെടെ ശ്രദ്ധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ അശ്വിനാണ് ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. ഇശാന്ത് ശര്‍മയും ജസ്പ്രിത് ബുംറയും രണ്ട് വിക്കറ്റ് വീതവും നേടി. ആരോണ്‍ ഫിഞ്ച് (0), മാര്‍ക്കസ് ഹാരിസ് (26), ഉസ്മാന്‍ ഖവാജ (28), ഷോണ്‍ മാര്‍ഷ് (2), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (34), ടിം പെയിന്‍ (5), പാറ്റ് കുമ്മിണ്‍സ് (10) എന്നിവരാണ് പുറത്തായത്.

    Dont Miss:  ചെഞ്ചോ രക്ഷകനായി; ബംഗളൂരുവിന് സമനില

    നേരത്തെ കഴിഞ്ഞ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാകാതെ ഇന്ത്യ 250ന് പുറത്താവുകയായിരുന്നു. രണ്ടാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഷമി (6) ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ഓസീസിന് വേണ്ടി ഹേസല്‍വുഡ് മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവ രണ്ട് വിക്കറ്റ് വീതവും നേടി. ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് മുന്‍നിര തകര്‍ന്ന ഇന്ത്യയെ രക്ഷിച്ചത്. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് പൂജാര 16ാ സെഞ്ച്വറി തികച്ചത്.

    First published:

    Tags: Cricket australia, India tour of Australia, India vs australia, Indian cricket, Indian cricket team