നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Virat Kohli| അനുഷകയ്ക്കും മകൾക്കുമൊപ്പം; കുടുംബവുമൊത്തുള്ള ചിത്രം പങ്കുവെച്ച് വിരാട് കോഹ്ലി

    Virat Kohli| അനുഷകയ്ക്കും മകൾക്കുമൊപ്പം; കുടുംബവുമൊത്തുള്ള ചിത്രം പങ്കുവെച്ച് വിരാട് കോഹ്ലി

    ചുവന്ന ഹൃദയത്തിന്റെ ഇമോജി കുറിച്ചുകൊണ്ടാണ് കുടുംബചിത്രം വിരാട് കോഹ്ലി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

    • Share this:
      അനുഷ്ക ശർമയ്ക്കും(Anushka Sharma) മകൾ വാമികയ്ക്കുമൊപ്പം(Vamika) യുഎഇയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി(Virat Kohli). ചുവന്ന ഹൃദയത്തിന്റെ ഇമോജി കുറിച്ചുകൊണ്ടാണ് കുടുംബചിത്രം വിരാട് കോഹ്ലി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

      കുടുംബചിത്രം പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇതിൽ മകളായ വാമികയുടെ ചിത്രം കോഹ്ലി ആരാധകർക്കായി കാണിക്കാൻ തയാറായിട്ടില്ല. വിരുഷ്ക ദമ്പതികൾ ക്യാമറയിലേക്ക് നോക്കുമ്പോൾ മകൾ വാമികയെ എതിർവശത്തേക്ക് തിരിച്ചിരുത്തിയാണ് ചിത്രം എടുത്തിരിക്കുന്നത്.








      View this post on Instagram






      A post shared by Virat Kohli (@virat.kohli)





      അടുത്തിടെയാണ് അനുഷ്ക ശര്‍മ തന്റെ ക്വാറന്റീന്‍ പൂർത്തിയാക്കി കോഹ്‌ലിക്കൊപ്പം ചേർന്നത്. ക്വാറന്റീൻ സമയത്ത് അനുഷ്ക തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നെങ്കിലും ഇതിലൊന്നിലും മകളുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നില്ല.



      2021 ജനുവരി 11 നാണ് വിരുഷ്ക ദമ്പതികൾക്ക് മകൾ പിറന്നത്. അന്നുമുതൽ ആരാധകർ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്. എന്നാൽ ഉചിതമായ സമയത്ത് മകളെ പരിചയപ്പെടുത്താമെന്നും അതുവരെ കുഞ്ഞിന്റെ സ്വകാര്യത മാനിക്കണമെന്നുമാണ് അനുഷ്കയും വിരാട് കോഹ്ലിയും ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. അതിനാൽ തന്നെ ഇരുവരും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ കുഞ്ഞു വാമികയുടെ മുഖം വരുന്ന ചിത്രം പങ്കുവെക്കാറില്ല.

      എങ്കിലും ഗൂഗിളിലും സമൂഹ മാധ്യമങ്ങളിലും ആരാധകർ വാമികയുടെ ചിത്രത്തിനായി നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുഞ്ഞുമായുള്ള അനുഷ്കയുടെ ചിത്രങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ടെങ്കിലും അതിൽ കുഞ്ഞിന്റെ മുഖം കാണാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല.



      ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി കോഹ്‌ലിയെ കാണാൻ കഴിയുന്ന അവസാനത്തെ ടൂർണമെന്റാണ് യുഎഇയിൽ നടക്കുന്ന ലോകകപ്പ്. ജോലിഭാരം കുറയ്ക്കുന്നതിനായി ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് കോഹ്ലി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായുള്ള പ്രഖ്യാപനത്തിന് ശേഷം ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും കോഹ്ലി പടിയിറങ്ങിയിരുന്നു.

      Also read- T20 World Cup| ലോകകപ്പിന് മുൻപ് അവസാന സന്നാഹത്തിൽ ഇന്ത്യ ഓസീസിനെതിരെ; രോഹിതും ജഡേജയും തിരിച്ചെത്തും

      ലോകകപ്പിൽ കിരീട നേട്ടത്തോടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങാനായിരിക്കും കോഹ്ലി ലക്ഷ്യമിടുന്നത്. ലോകകപ്പിൽ ഒക്ടോബർ 24 ന് ചിരവൈരികളായ പാക്സിതാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് മുന്നോടിയായി അവസാന സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാൻ ഇറങ്ങുന്നുണ്ട്. ആദ്യ സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ മികച്ച ജയം നേടിയ ഇന്ത്യ ഇന്നത്തെ മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്കെതിരെ കൂടി ജയം നേടി ലോകകപ്പിൽ ആത്മവിശ്വാസത്തോടെ ഇറങ്ങാനാകും ലക്ഷ്യമിടുന്നത്. പാകിസ്താനുമായുള്ള ഗ്ലാമര്‍ പോരാട്ടത്തിനു മുമ്പ് ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസാനത്തെ അവസരം കൂടിയാണ് ഓസ്‌ട്രേലിയക്കെതിരായ സന്നാഹം.
      Published by:Naveen
      First published:
      )}