മൊഹാലി: ഇന്ത്യ ഓസീസ് മൂന്നാം ഏകദിനത്തിലെ തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തിരെ വിമര്‍ശനവുമായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ആഷ്ടണ്‍ ടര്‍ണറുടെ വിക്കറ്റ് നിഷേധിച്ചതിനെതിരെയാണ് മത്സരത്തിനു പിന്നാലെ കോഹ്ലി വിമര്‍ശിച്ചത്. മത്സരത്തില്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരെ ഇന്ത്യ നല്കിയ റിവ്യു തേര്‍ഡ് അമ്പയറും നിരാകരിച്ചിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
മത്സരത്തിന്റെ 44 ാം ഓവറിലായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. ചാഹലിന്റെ പന്തില്‍ ആഷ്ടണ്‍ ടര്‍ണറെ ഋഷഭ് പന്ത് പിടകൂടുകയായിരുന്നു. എന്നാല്‍ അമ്പയര്‍ ഔട്ട് വിളിച്ചില്ല. ഇതേതുടര്‍ന്ന് ഇന്ത്യ റിവ്യൂ നല്‍കുകയായിരുന്നു. എന്നാല്‍ തേര്‍ഡ് അമ്പയറും ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവയ്ക്കുകയായിരുന്നു. എന്നാല്‍ റീപ്ലേകളില്‍ താരം ഔട്ടാണെന്ന് വ്യക്തമായിരുന്നു.
ഈസമയത്ത് ടര്‍ണറുടെ സ്കോര്‍ വെറും 41 റണ്‍സായിരുന്നു. പിന്നീട് 43 പന്തില്‍ 84 റണ്‍സടിച്ച് ടര്‍ണറാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരശേഷം ഇതിനെതിരെ സംസാരിച്ച കോഹ്ലി അമ്പയറുടെ തീരുമാനം തങ്ങളെ അദ്ഭുതപ്പെടുത്തിയെന്നാണ് പറഞ്ഞത്. 'ഡിആര്‍എസ് സംവിധാനം എല്ലാ മത്സരങ്ങളിലും ചര്‍ച്ചയാവുകയാണ്. ഡിആര്‍എസ് തീരുമാനങ്ങളില്‍ സ്ഥിരതയില്ല.' താരം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.