HOME » NEWS » Sports » VIRAT KOHLI SURPPASSES 10000 RUNS IN THIRD POSITION INT NAV

മൂന്നാം നമ്പറിലെ 'കിംഗ്'; ഇഷ്ട പോസിഷനിൽ 10,000 റൺസ് സ്വന്തമാക്കി വിരാട് കോഹ്‌ലി

പൂനെയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ 20 റണ്‍സ് തികച്ചപ്പോൾ ആണ് ഇന്ത്യന്‍ നായകന്‍ മൂന്നാം നമ്പറിൽ 10,000 റണ്‍സ് എന്ന നേട്ടത്തിൽ എത്തിയത്.

News18 Malayalam | news18-malayalam
Updated: March 26, 2021, 4:08 PM IST
മൂന്നാം നമ്പറിലെ 'കിംഗ്'; ഇഷ്ട പോസിഷനിൽ 10,000 റൺസ് സ്വന്തമാക്കി വിരാട് കോഹ്‌ലി
വിരാട് കോഹ്ലി
  • Share this:
പൂനെ: തൻ്റെ ക്രിക്കറ്റ് കരിയറിലേക്ക് മറ്റൊരു നാഴികക്കല്ല് കൂടി ചേർത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ബാറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് കോഹ്‌ലിയെ തേടി അവിസ്മരണീയ നേട്ടമെത്തിയത്. ഏകദിനത്തില്‍ ഒരു പൊസിഷനില്‍ തന്നെ ബാറ്റ് ചെയ്ത് 10,000 റണ്‍സ് തികക്കുക എന്ന നേട്ടത്തിൽ ആണ് താരം എത്തിയത്. തൻ്റെ ഇഷ്ട പൊസിഷനിൽ തന്നെ ഈ നേട്ടം കൈവരിക്കാൻ ആയതിൽ താരത്തിന് അതീവ സന്തോഷം തോന്നിയിട്ടുണ്ടാകും. ലോക ക്രിക്കറ്റിൽ ഇത്തരത്തിൽ റൺസ് കണ്ടെത്തുന്ന മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. മൂന്നാം നമ്പറില്‍ മാത്രം കളിച്ചാണ് കോഹ്‌ലി 10,000 റണ്‍സെന്ന മാന്ത്രിക സംഖ്യ പിന്നിട്ടിരിക്കുന്നത്. ഇതോടെ ആരാധകരുടെ കിംഗ് കോഹ്‌ലി ഇപ്പൊൾ മൂന്നാം നമ്പറിലെ കിംഗ് കൂടിയായി മാറിയിരിക്കുകയാണ്.

പൂനെയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ 20 റണ്‍സ് തികച്ചപ്പോൾ ആണ് ഇന്ത്യന്‍ നായകന്‍ മൂന്നാം നമ്പറിൽ 10,000 റണ്‍സ് എന്ന നേട്ടത്തിൽ എത്തിയത്. നിലവില്‍ ഈ ക്ലബ്ബില്‍ മൂന്നു താരങ്ങള്‍ മാത്രമേയുള്ളൂ. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിന്നെ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗ്. ഇതിൽ സച്ചിൻ രണ്ടാം നമ്പറിലും പോണ്ടിംഗ് മൂന്നാം നമ്പറിലും ഈ നാഴികക്കല്ല് പിന്നിട്ടു.

Also Read- ഇന്ത്യ-ഇംഗ്ലണ്ട്: ടോസ് ഇംഗ്ലണ്ടിന്; അയ്യർക്ക് പകരം പന്ത്, യാദവിന് അരങ്ങേറ്റം വൈകും

എന്നാല്‍ ഈ രണ്ടു പേരെയും കടത്തിവെട്ടുന്നതാണ് കോഹ്‌ലിയുടെ നേട്ടം. കാരണം സച്ചിന്‍, പോണ്ടിംഗ് എന്നിവരേക്കാള്‍ കുറച്ച് ഇന്നിംഗ്സുകൾ കളിച്ചാണ് ഇന്ത്യൻ ക്യാപ്റ്റൻ 10,000 കടന്നിരിക്കുന്നത്. സച്ചിന് 211 ഇന്നിങ്‌സുകള്‍ വേണ്ടിവന്നപ്പോള്‍ പോണ്ടിംഗ് 253 ഇന്നിങ്‌സുകളിലാണ് 10,000 തികച്ചത്. പക്ഷെ കോഹ്‌ലിക്ക് ഈ നാഴികക്കല്ല് പിന്നിടാന്‍ വെറും 190 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. രണ്ടാമനായി ഇറങ്ങി സച്ചിന്‍ 13,685ഉം മൂന്നാമനായി ഇറങ്ങിയ പോണ്ടിങ് 12,662ഉം റണ്‍സാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്.

അതേസമയം, ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 34 മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുത്തു നിൽക്കുകയാണ്. രാഹുലും(67) പന്ത്(5) എന്നിവരാണ് ക്രീസിൽ. 66 റൺസെടുത്ത വിരാട് കോഹ്‌ലിയെ ആദിൽ റഷീദ് പുറത്താക്കി. ബട്ട്ലർ ആണ് ക്യാച്ച് എടുത്തത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരെ ഇന്ത്യക്കു പെട്ടന്ന് നഷ്ടമായെങ്കിലും കോഹ്‌ലിയും രാഹുലും കൂടി ഇന്ത്യയെ മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റിൽ 121 റൺസിൻ്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് സഖ്യം വേർപിരിഞ്ഞത്.

ആദ്യ മല്‍സരത്തില്‍ ജയിച്ച ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റു പരമ്പരയില്‍ നിന്നും പിന്‍മാറിയ ശ്രേയസ് അയ്യര്‍ക്കു പകരം റിഷഭ് പന്ത് ടീമിലെത്തി. ടീമിന്റെ വിക്കറ്റ് കാക്കുന്നതും പന്ത് തന്നെയായിരിക്കും. ആദ്യ ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യവെയാണ് ശ്രേയസിന്റെ തോളിനു പരിക്കേറ്റത്. ഏകദിന പരമ്പര മാത്രമല്ല ഐപിഎല്ലും ഇതോടെ താരത്തിനു നഷ്ടമായിരിക്കുകയാണ്. ശസ്ത്രക്രിയക്കു വിധേയനാവുന്ന അയ്യർക്ക് ചുരുങ്ങിയത് നാലു മാസം വിശ്രമം വേണ്ടി വരുമെന്നാണ് വിവരം.

News Summary: Virat Kohli The King at No 3 Surppasses 10000 runs batting in the third position
Published by: Rajesh V
First published: March 26, 2021, 4:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories