നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കോഹ്ലിക്ക് മുന്നിൽ ഇനി പോണ്ടിംഗ് മാത്രം

  കോഹ്ലിക്ക് മുന്നിൽ ഇനി പോണ്ടിംഗ് മാത്രം

  ഒമ്പത് സെഞ്ച്വറി നേടിയ സച്ചിൻ ടെൻഡുൽക്കറാണ് ഈ പട്ടികയിൽ മുന്നിൽ

  News 18

  News 18

  • Share this:
   ക്രിക്കറ്റിലെ ബാറ്റിങ് റെക്കോർഡുകൾ ഒന്നൊന്നായി മറികടക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഓസീസിനെതിരായ രണ്ടാം ഏകദിനത്തിൽ നേടിയത് കരിയറിലെ 40-ാം സെഞ്ച്വറി. ക്യാപ്റ്റനെന്ന നിലയിൽ 18-ാമത്തെ സെഞ്ച്വറിയാണ് കോഹ്ലി നാഗ്പുരിൽ നേടിയത്. ഏറ്റവുമധികം ഏകദിന സെഞ്ച്വറിയെന്ന റെക്കോർഡിലേക്ക് കുതിക്കുന്ന കോഹ്ലിക്ക് മുന്നിൽ ഇനിയുള്ളത് ഓസീസ് മുൻ നായകൻ റിക്കി പോണ്ടിംഗ് മാത്രം. ക്യാപ്റ്റനെന്ന നിലയിൽ 230 ഏകദിനങ്ങളിൽനിന്ന് 22 സെഞ്ച്വറിയാണ് പോണ്ടിംഗ് നേടിയത്. എന്നാൽ 65 ഏകദിനം മാത്രം കളിച്ചാണ് കോഹ്ലി 18 സെഞ്ച്വറി നേടിയത്. 13 സെഞ്ച്വറി നേടിയ എബി ഡിവില്ലിയേഴ്സ്, 11 സെഞ്ച്വറി നേടിയ സൌരവ് ഗാംഗുലി എന്നിവരെയാണ് കോഹ്ലി നേരത്തെ പിന്നിലാക്കിയത്.

   News 18


   ഓസീസിനെതിരെ ഏറ്റവുമധികം സെഞ്ച്വറി; കോഹ്ലിക്ക് മുന്നിൽ ഇനി സച്ചിൻ മാത്രം

   ഓസീസിനെതിരെ ഏറ്റവുമധികം സെഞ്ച്വറിയെന്ന റെക്കോർഡിനും അരികിലെത്താൻ വിരാട് കോഹ്ലിക്ക് സാധിച്ചു. ഇന്നത്തേത് ഉൾപ്പടെ ഏഴ് സെഞ്ച്വറിയാണ് കോഹ്ലി ഓസീസിനെതിരെ നേടിയത്. ഒമ്പത് സെഞ്ച്വറി നേടിയ സച്ചിൻ ടെൻഡുൽക്കറാണ് ഈ പട്ടികയിൽ മുന്നിൽ. രോഹിത് ശർമ്മയും കോഹ്ലിക്ക് ഒപ്പമുണ്ട്. ഇരുവരും 33 ഏകദിനങ്ങളിൽനിന്നായാണ് ഏഴ് സെഞ്ച്വറി നേടിയിട്ടുള്ളത്.
   First published:
   )}