HOME » NEWS » Sports » VIRAT KOHLI TOOK A ONE HANDED STUNNER TO DISMISS ADIL RASHID INT SAR

നാല് ക്യാച്ചുകൾ പാഴാക്കി ഇന്ത്യൻ താരങ്ങൾ; അത്ഭുത ക്യാച്ചോടെ ക്യാപ്റ്റൻ കോഹ്ലി

നിർണായക മത്സരത്തിൽ നാല് ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങൾ പാഴാക്കി കളഞ്ഞത്. എന്നാല്‍ ഇതിനിടെ ആരാധകരെ ത്രസിപ്പിച്ച്‌ വിരാട് കോഹ്ലിയുടെ ഒരു ഒറ്റകൈയന്‍ വണ്ടര്‍ ക്യാച്ചുമുണ്ടായിരുന്നു.

News18 Malayalam | news18-malayalam
Updated: March 29, 2021, 6:00 PM IST
നാല് ക്യാച്ചുകൾ പാഴാക്കി ഇന്ത്യൻ താരങ്ങൾ; അത്ഭുത ക്യാച്ചോടെ ക്യാപ്റ്റൻ കോഹ്ലി
വിരാട് കോഹ്ലി
  • Share this:
പൂനെ : 'ക്യാച്ചസ് വിൻസ് മാച്ചസ് '; ക്രിക്കറ്റിലെ ഒരു പ്രയോഗമാണിത്. ക്രിക്കറ്റ് മത്സരത്തിൽ ഒരു ക്യാച്ചിന് കളിയുടെ ഗതി അപ്പാടെ മാറ്റി മറക്കാൻ സാധിക്കും. മത്സരത്തിൽ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ ടീം ഇന്ത്യയെ വലിയ സമ്മര്‍ദത്തിലാക്കിയിരുന്നു. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ നാല് ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങൾ പാഴാക്കി കളഞ്ഞത്. എന്നാല്‍ ഇതിനിടെ ആരാധകരെ ത്രസിപ്പിച്ച്‌ വിരാട് കോഹ്ലിയുടെ ഒരു ഒറ്റകൈയന്‍ വണ്ടര്‍ ക്യാച്ചുമുണ്ടായിരുന്നു.

ആദ്യം പിഴച്ചത് സ്റ്റാര്‍ ഫീല്‍ഡർ എന്ന വിശേഷണമുള്ള ഹാര്‍ദിക് പാണ്ഡ്യക്കാണ്. ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ അപകടകാരിയായ ബെന്‍ സ്റ്റോക്സിനെയാണ് പാണ്ഡ്യ കൈവിട്ടത്. കഴിഞ്ഞ മത്സരത്തിലെ പോലെ ആളിക്കത്തിയില്ലെങ്കിലും സ്റ്റോക്‌സ് 35 റണ്‍സ് നേടി. ഇന്ത്യയെ അവസാന നിമിഷം വരെ മുള്‍മുനയില്‍ നിര്‍ത്തിയ സാം കറനിനും ഹാര്‍ദിക് പാണ്ഡ്യ ലൈഫ് നൽകിയിരുന്നു. സാം കറന്റെ ക്യാച്ച് മിസ്സ്‌ ചെയ്യുമ്പോൾ കറന്റെ പേരിൽ 22 റൺസേ ഉണ്ടായിരുന്നുള്ളു.

അതിനു ശേഷം അവസരം മുതലെടുത്ത സാം കറൻ ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലണ്ട് ഇന്നിങ്ങ്സ് അവസാനിച്ചു എന്ന് വിധിയിട്ടവരെപ്പോലും ഒന്നു കൂടി ചിന്തിപ്പിക്കാൻ കറന് സാധിച്ചു. 83 പന്തില്‍ മൂന്ന് സിക്‌സും ഒന്‍പത് ഫോറുകളും സഹിതം പുറത്താകാതെ 95 റണ്‍സുമായി കറൻ മത്സരം അവസാനിക്കുന്നത് വരെ ക്രീസിൽ ഉണ്ടായിരുന്നു. എട്ടാം വിക്കറ്റിൽ ആദിൽ റഷീദിനൊപ്പവും ഒമ്പതാം വിക്കറ്റിൽ മാർക്ക് വുഡിനൊപ്പവും യുവതാരം അർദ്ധസെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കി. എട്ടാം വിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇംഗ്ലണ്ടിന്റെ തന്നെ മുൻ താരമായ ക്രിസ് വോക്സിന്റെ റെക്കോർഡിനൊപ്പവും കറൻ എത്തി.നാല്‍പ്പത്തിയൊന്‍പതാം ഓവറിലും ക്യാച്ച്‌ കൈവിടാന്‍ ഇന്ത്യ മത്സരിച്ചു. ഹാര്‍ദിക്കിന്റെ ഓവറില്‍ മാര്‍ക് വുഡിനെ ഷാര്‍ദുല്‍ താക്കൂറും, സാം കറനെ നടരാജനും അടുത്തടുത്ത പന്തുകളില്‍ വിട്ടുകളഞ്ഞു. ഇതോടെ ഇന്ത്യ ശരിക്കും പ്രതിസന്ധിയിലായി. എന്നാൽ നടരാജൻ എറിഞ്ഞ അവസാന ഓവറിലെ 14 റൺസിനു വേണ്ടിയുള്ള പോരാട്ടം വെറും ഏഴ് റൺസ് അകലെ അവസാനിച്ചു.

Also Read- 'അവനിൽ ധോണിയുടെ പ്രഭാവം ശരിക്കും വ്യക്തമായിരുന്നു', സാം കറനെ പ്രശംസിച്ച് ബട്ട്ലർ

ഇന്ത്യൻ കളിക്കാരുടെ കയ്യിൽ നിന്നും ക്യാച്ചുകൾ നഷ്ടപ്പെടുമ്പോൾ അതിന്റെ നിരാശയെല്ലാം കോഹ്ലിയുടെ മുഖത്ത് പ്രകടമായിരുന്നു. എന്നാല്‍ മത്സരത്തില്‍ നായകന്‍ വിരാട് കോഹ്ലിയുടെ പ്രകടനം കൈയടി നേടി. ആദില്‍ റഷിദിനെ ഒരു സൂപ്പര്‍ ക്യാച്ചിലൂടെയാണ് കോഹ്ലി പുറത്താക്കിയത്. രണ്ടാം ഇന്നിങ്ങ്സിലെ 40ആം ഓവറിലായിരുന്നു ഇത്. ഷാര്‍ദുലിന്റെ തന്ത്രപരമായ സ്ലോ ബോളിനെ പുള്ള് ചെയ്യാന്‍ ശ്രമിച്ച റഷീദിന്റെ ഷോട്ട് ഇടത്തേക്ക് ആഞ്ഞുചാടി കോഹ്ലി ഒറ്റകൈകൊണ്ട് പിടിച്ചെടുക്കുകയായിരുന്നു. ഷോര്‍ട്ട് കവര്‍ ഏരിയയില്‍ ഉണ്ടായിരുന്ന കോഹ്ലി ഇടത്തെ കയ്യില്‍ ക്യാച്ച്‌ ഭദ്രമാക്കി.

News summary: Virat Kohli took a one-handed stunner to dismiss Adil Rashid
Published by: Rajesh V
First published: March 29, 2021, 6:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories