• HOME
  • »
  • NEWS
  • »
  • sports
  • »
  • Virat Kohli |ഏകദിന പരമ്പരയില്‍ കളിക്കുമോ? കോഹ്ലിയുടെ നിര്‍ണായക പത്രസമ്മേളനം ഇന്ന്

Virat Kohli |ഏകദിന പരമ്പരയില്‍ കളിക്കുമോ? കോഹ്ലിയുടെ നിര്‍ണായക പത്രസമ്മേളനം ഇന്ന്

രോഹിത് ശര്‍മ്മയുമായി ഭിന്നതയിലെന്നും ഏകദിന പരമ്പരയില്‍ നിന്ന് പിന്മാറുമെന്നുളള അഭ്യൂഹങ്ങള്‍ക്കിടെ കോഹ്ലിയുടെ വാര്‍ത്താസമ്മേളനം പ്രധാനമാണ്.

Virat Kohli

Virat Kohli

  • Share this:
    ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി വിവാദം രൂക്ഷമാകുന്നതിനിടെ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്ലി(Virat Kohli) ഇന്ന് മാധ്യമങ്ങളെ കാണും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്(South Africa) മുന്നോടിയായി ഉച്ചക്ക് ഒരു മണിക്കാണ് കോഹ്ലി മാധ്യമങ്ങളെ കാണുക. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും (Rahul Dravid) വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.

    ഏകദിന നായകപദവി നഷ്ടമായ ശേഷം കോലി ഇതുവരെ പ്രതികരിച്ചിട്ടില്ല. രോഹിത് ശര്‍മ്മയുമായി (Rohit Sharma) ഭിന്നതയിലെന്നും ഏകദിന പരമ്പരയില്‍ നിന്ന് പിന്മാറുമെന്നുളള അഭ്യൂഹങ്ങള്‍ക്കിടെ കോഹ്ലിയുടെ വാര്‍ത്താസമ്മേളനം പ്രധാനമാണ്.

    ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിരാട് കോലി ഏകദിന പരമ്പര കളിക്കില്ല എന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. ഇക്കാര്യം കോഹ്ലി ബിസിസിഐയെ അറിയിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. ഇക്കാര്യത്തിലും കോഹ്ലിയുടെ മറുപടി ഇന്നുണ്ടാകും.

    കോഹ്ലിയെ ഏകദിന നായകപദവിയില്‍ നിന്ന് നീക്കിയതിന് ശേഷം ടീം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. ടീമിനുള്ളിലെ അധികാരത്തര്‍ക്കത്തില്‍ മുന്‍ നായകര്‍ അടക്കം പരസ്യപ്രതികരണം നടത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് കോഹ്ലി മാധ്യമങ്ങളെ കാണുന്നത്. അതിനാല്‍ തന്നെ കോഹ്ലിയുടെ ഓരോ വാക്കും ശ്രദ്ധേയമാകും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീം ഇന്ന് ജൊഹന്നസ്ബര്‍ഗിലേക്ക് തിരിക്കും.

    പരിശീലനത്തിനിടെ രോഹിത്തിന് പരിക്ക്; ടെസ്റ്റ് പരമ്പരയ്ക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ചു

    ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്(South Africa Tour) മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഇന്ത്യയുടെ ഏകദിന -ടി ട്വന്റി ക്യാപ്റ്റനും ടെസ്റ്റ് ഉപനായകനുമായ രോഹിത് ശര്‍മ്മക്ക് (Rohit Sharma) പരിക്ക്. മുംബൈയില്‍ നടക്കുന്ന പരിശീലനത്തിനിടെയാണ് രോഹിതിന് പരിക്കേല്‍ക്കുന്നത്. താരത്തിന്റെ കൈക്കാണ് പരിക്ക്. ഇതോടെ ടെസ്റ്റ് പരമ്പരയില്‍ നിന്നും താരം പിന്‍മാറി.

    പകരക്കാരനായി പുതുമുഖ ബാറ്റര്‍ പ്രിയങ്ക് പഞ്ചലിനെ(Priyank Panchal) ബിസിസിഐ(BCCI) ടെസ്റ്റ് ടീമിലുള്‍പ്പെടുത്തി. ബിസിസിഐ ട്വീറ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സൗത്താഫ്രിക്കന്‍ എ ടീമിനെതിരേ നടന്ന കഴിഞ്ഞ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം.

    നെറ്റ്സില്‍ ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റായ രഘുവിനെ നേരിടുന്നതിനിടെയാണ് രോഹിത്തിനു പരിക്കേറ്റത്. ബൗണ്‍സറിനെതിരേ കളിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. കലശമായ വേദന അനുഭവപ്പെട്ട രോഹിത് തുടര്‍ന്ന് പരിശീലനം അവസാനിപ്പിക്കുകയും ചെയ്തു. ഒരു ദിവസത്തെ പരിശീലനത്തിനു ശേഷം ടീം മൂന്നു ദിവസത്തെ ക്വാറന്റീനില്‍ കഴിയാനിരിക്കെയാണ് പരിക്ക് അപ്രതീക്ഷിത വില്ലനായെത്തിയത്. 16നാണ് ഇന്ത്യന്‍ സംഘം സൗത്താഫ്രിക്കയിലേക്ക് തിരിക്കുന്നത്.

    രോഹിത് ടെസ്റ്റ് പരമ്പരയില്‍ നിന്നു പിന്‍മാറിയതോടെ പുതിയ വൈസ് ക്യാപ്റ്റന്‍ ആരാവുമെന്നത് വ്യക്തമല്ല. അജിങ്ക്യ രഹാനെയെ മാറ്റിയാണ് സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത്തിനെ ഈ റോള്‍ ഏല്‍പ്പിച്ചത്. ബാറ്റിങിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ രഹാനെയുടെ വൈസ് ക്യാപ്റ്റന്‍സി സ്ഥാനം തെറിപ്പിക്കുകയായിരുന്നു. പക്ഷെ വില്ലനായെത്തിയ പരിക്ക് രോഹിത്തിന്റെ പുതിയ റോളിലുള്ള അരങ്ങേറ്റം തടസ്സപ്പെടുത്തിയിരിക്കുകയാണ്.
    Published by:Sarath Mohanan
    First published: