• HOME
  • »
  • NEWS
  • »
  • sports
  • »
  • കോഹ്‌ലി എത്ര സെഞ്ച്വറി നേടും പ്രവചനവുമായി വസീം ജാഫര്‍

കോഹ്‌ലി എത്ര സെഞ്ച്വറി നേടും പ്രവചനവുമായി വസീം ജാഫര്‍

ഏകദിനത്തില്‍ കോഹ്‌ലി 75- 80 സെഞ്ച്വറികള്‍ നേടുമെന്നാണ് ജാഫറിന്റെ പ്രവചനം

Virat Kohli

Virat Kohli

  • News18
  • Last Updated :
  • Share this:
    മുംബൈ: വിന്‍ഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നേടിയത്. ഏകദിനത്തിലെ 42 ാം സെഞ്ച്വറിയുമായി വിരാട് തിളങ്ങുമ്പോള്‍ താരം എത്ര സെഞ്ച്വറി നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍.

    ഏകദിനത്തില്‍ കോഹ്‌ലി 75- 80 സെഞ്ച്വറികള്‍ നേടുമെന്നാണ് ജാഫറിന്റെ പ്രവചനം. 238 ഏകദിന മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലി 42 സെഞ്ച്വറികള്‍ നേടിയിരിക്കുന്നത്. സെഞ്ച്വറികളുടെ എണ്ണത്തില്‍ സച്ചിന്റെ റെക്കോര്‍ഡ് കോഹ്‌ലി മറികടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


    റണ്‍വേട്ടയിലും സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സാധ്യതയുള്ള താരമാണ് ഇന്ത്യന്‍ നായകന്‍. നിലവില്‍ 238 ഏകദിനങ്ങളില്‍ നിന്ന് 11,406 റണ്‍സാണ് വിരാട് ഇതുവരെ നേടിയിരിക്കുന്നത്. 463 മത്സരങ്ങള്‍ കളിച്ച സച്ചിന്‍ 18,426 റണ്‍സാണ് സ്വന്തമാക്കിയിരിക്കുന്നത്. 7021 റണ്‍സ് കൂടി നേടാനായാല്‍ കോഹ്‌ലിക്ക് ഈ റെക്കോര്‍ഡ് മറികടക്കാന്‍ കഴിയും.

    First published: