News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 23, 2020, 1:24 PM IST
Virat Kohli
കരിയറിൽ നിരവധി പൊൻതൂവലുകൾ ഉണ്ടെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ
വിരാട് കോഹ്ലിക്ക് ഇതുവരെ എത്തിപ്പിടിക്കാനാകാത്ത ഒരു നേട്ടമുണ്ട്. തന്റെ നേതൃത്വത്തിൽ ഒരു ലോകകപ്പ്. 32 വയസ്സിനിടയിൽ 70 അന്താരാഷ്ട്ര സെഞ്ചുറികൾ നേടിയ താരമാണ് കോഹ്ലി.
ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ലോകകപ്പ് കിരീടം വരെ എത്തി നിന്നെങ്കിലും കപ്പുയർത്താൻ കോഹ്ലിക്ക് ആയിട്ടില്ല. 2017 ൽ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനൽ വരെ എത്തിയ ടീം പാകിസ്ഥാനോട് പരാജയപ്പെട്ട് മടങ്ങി. 2019 ലെ ലോകകപ്പ് സെമിയിൽ ന്യൂസിലന്റിനോട് പരാജയപ്പെട്ട് രണ്ടാമതും കോഹ്ലിയുടെ മോഹം നടക്കാതെ പോയി.
എന്നാൽ കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ലോകകപ്പ് ഉയർത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ക്രിക്കറ്റ് താരമുണ്ട് ഇന്ത്യയിൽ. മറ്റാരുമല്ല, ഹർഭജൻ സിംഗ് തന്നെ. വൈകാതെ തന്നെ കോഹ്ലി ലോകകപ്പ് ഇന്ത്യയിൽ കൊണ്ടുവരുമെന്നാണ് ഹർഭജൻ പറയുന്നത്.
You may also like:വിലക്ക് നീങ്ങിയ ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്; ട്വന്റി 20 ടൂര്ണമെന്റിൽ കളിക്കും
ഐസിസി ട്രോഫി നാട്ടിലെത്തിക്കാതെ കോഹ്ലി വിരമിക്കരുതെന്നും ഹർഭജൻ പറയുന്നു.
"ഏതൊരു ക്യാപ്റ്റന്റേയും സ്വപ്ന നേട്ടമാണത്. 2021 ലെ ടി-20 കിരീടം നേടാനായാൽ അഭിമാനിക്കാം. കിരീട നേട്ടം വിരാട് കോഹ്ലിയെ കൂടുതൽ വലുതാക്കില്ല. കാരണം അദ്ദേഹം ഇപ്പോൾ തന്നെ വളരെ ഉയരത്തിലാണ്. പക്ഷേ, ലോകകപ്പ് കിരീടം നേടിയ നായകൻ എന്ന വിശേഷണം അദ്ദേഹത്തിന് കൂടുതൽ അലങ്കാരമാകും"- വിരാട് കോഹ്ലിയെ കുറിച്ച് ഹർഭജൻ സിംഗ്.
ലോകകപ്പ് കിരീടം വിരാട് കോഹ്ലി ഉയർത്തുന്ന നിമിഷം അടുത്തു തന്നെയുണ്ടാകും. ഒരുപക്ഷെ, അടുത്ത ടി-20 ലോകകപ്പിൽ തന്നെ. ഇപ്പോഴുള്ള ടീമിനൊപ്പം കോഹ്ലി ട്രോഫി ഉയർത്തില്ലെന്ന് താൻ കരുതുന്നില്ലെന്നും ഹർഭജൻ സിംഗ്.
Published by:
Naseeba TC
First published:
November 23, 2020, 1:24 PM IST