അതെ നിങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ നായകനാണ്; ഇന്ത്യന്‍ ടീമിലെ വല്ല്യേട്ടന് ആശംസകളുമായി കോഹ്‌ലി

തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് വിരാടിന്റെ പിറന്നാള്‍ ആശംസ

news18
Updated: July 7, 2019, 5:37 PM IST
അതെ നിങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ നായകനാണ്; ഇന്ത്യന്‍ ടീമിലെ വല്ല്യേട്ടന് ആശംസകളുമായി കോഹ്‌ലി
dhoni kohli
  • News18
  • Last Updated: July 7, 2019, 5:37 PM IST
  • Share this:
മാഞ്ചസ്റ്റര്‍: 38 ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ ടീം മുന്‍ നായകനും സീനിയര്‍ താരവുമായ എംഎസ് ധോണിയ്ക്ക് ആശംസകളുമായി നായകന്‍ വിരാട് കോഹ്‌ലി. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് കോഹ്‌ലി ധോണിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് വിരാടിന്റെ പിറന്നാള്‍ ആശംസ. ഇരുവരുടെയും ചിത്രവും പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ എല്ലായ്‌പ്പോഴും നിങ്ങള്‍ തന്നെയാണ് തന്റെ നായകനെന്നും വിരാട് പോസ്റ്റിലൂടെ പറയുന്നു.

Also Read: അഭിനന്ദനവും വിമര്‍ശനവും കാര്യമായി എടുക്കാറില്ല; ജസ്പ്രീത് ബൂമ്ര പറയുന്നു

ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനു പിന്നാലെ ധോണി സഹതാരങ്ങള്‍ക്കും കുടുംബത്തിനുമൊപ്പം കേക്ക്മുറിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. മത്സരത്തില്‍ വിക്കറ്റിനു പിന്നില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ധോണി കാഴ്ചവെച്ചത്.
First published: July 7, 2019, 5:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading