• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തി കോഹ്‌ലി


Updated: August 5, 2018, 2:04 PM IST
ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തി കോഹ്‌ലി

Updated: August 5, 2018, 2:04 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ ഐ.സി.സി റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റി ഉജ്വല പ്രകടനത്തിനു പിന്നാലെ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കോഹ്‌ലി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

സച്ചിന്‍ തെന്‍ഡുല്‍ക്കറിനു ശേഷം ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോഹ് ലി.

 



കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റായ 934 പോയിന്റുമായാണ് കോഹ്‌ലി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. രണ്ടാം സ്ഥാനത്തുള്ള സ്മിത്തിന് 929 പോയിന്റാണുള്ളത്.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ് പട്ടികയില്‍ മൂന്നാമന്‍. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ നാലാമതും ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ അഞ്ചാമതുമുണ്ട്.

 
First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍