നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കോഹ്ലിയുടെ 'ആക്സിഡന്റൽ ക്രോസ് ബാർ ചലഞ്ച്' സമൂഹമാധ്യമങ്ങളിൽ വൈറൽ

  കോഹ്ലിയുടെ 'ആക്സിഡന്റൽ ക്രോസ് ബാർ ചലഞ്ച്' സമൂഹമാധ്യമങ്ങളിൽ വൈറൽ

  ക്രോസ് ബാറില്‍ പന്ത് തട്ടിയകന്നതിന്റെ നിരാശയില്‍ കോഹ്ലി പെട്ടെന്നു മുഖം പൊത്തി തിരിയുകയും ചെയ്തു. 'ആക്സിഡന്റല്‍ ക്രോസ് ബാര്‍ ചലഞ്ച്' എന്ന തലക്കെട്ടോടെയാണ് കോഹ്ലി വീഡിയോ പങ്കുവെച്ചത്.

  virat-kohli

  virat-kohli

  • Share this:
   മത്സരങ്ങൾ ആരംഭിക്കുന്നതിന് മുന്നുള്ള ഫുട്ബോൾ കളി ഇന്ത്യൻ ക്രിക്കറ്റർമാർക്കിടയിൽ പതിവാണ്. താരങ്ങൾ സ്വയം രണ്ട് ടീമുകളായി തിരിഞ്ഞ് ഇൻട്രാ സ്‌ക്വാഡ് മാച്ചുകളും ഇവർ കളിക്കാറുണ്ട്. ഇത്തരത്തിൽ ഫുട്ബോൾ കളി ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. കോഹ്ലി മാത്രമല്ല, മുൻ നായകൻ എം എസ് ധോണിയും രോഹിത് ശർമ്മയും ഉൾപ്പെടെ നിരവധി ഫുട്ബോൾ ആരാധകരാണ്. മത്സരത്തിന് മുന്നുള്ള മാനസിക സമ്മർദം കുറക്കുന്നതിനെല്ലാം ഇത്‌ വളരെയധികം ഗുണകരമാണ്. വിരാട് കോഹ്ലി ഇന്ത്യൻ സൂപ്പർ ലീഗിലെ എഫ് സി ഗോവയുടെ സഹ ഉടമ കൂടിയാണ്.

   കോഹ്ലിയും ധോണിയുമെല്ലാം ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച ഫുട്ബോൾ കളിക്കാർ കൂടിയാണ്. ഇപ്പോൾ വിരാട് കോഹ്ലിയുടെ ഒരു ക്രോസ്സ് ബാർ ചലഞ്ച് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. മുംബൈയിലെ ഔട്ട്ഡോര്‍ ട്രെയ്നിങ് സെഷനിലാണ് കോഹ്ലി തന്റെ ഫുട്ബോള്‍ സ്കില്‍ പുറത്തെടുത്തത്. ​ഗോള്‍ ലക്ഷ്യമിട്ട് ബോക്സിന് പുറത്ത് നിന്ന് കോഹ്ലി തൊടുത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടിയകലുകയായിരുന്നു. ക്രോസ് ബാറില്‍ പന്ത് തട്ടിയകന്നതിന്റെ നിരാശയില്‍ കോഹ്ലി പെട്ടെന്നു മുഖം പൊത്തി തിരിയുകയും ചെയ്തു. 'ആക്സിഡന്റല്‍ ക്രോസ് ബാര്‍ ചലഞ്ച്' എന്ന തലക്കെട്ടോടെയാണ് കോഹ്ലി വീഡിയോ പങ്കുവെച്ചത്. ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ചേത്രി അടക്കമുള്ള താരങ്ങൾ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോ വളരെ വേഗത്തിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.


   നിലവിൽ ഇന്ത്യൻ താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി മുംബൈയിൽ ക്വാറന്റൈനിലാണ്. ഇന്ത്യന്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. കോവിഡ് സാഹചര്യത്തിലും കടുത്ത തയ്യാറെടുപ്പുകളാണ് ഇന്ത്യന്‍ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ജൂണ്‍ 18ന് ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഫൈനലിനും അതിനുശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ്‌ പരമ്പരക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ജൂണ്‍ രണ്ടോട് കൂടി വിമാനം കയറും. ശേഷമുള്ള മൂന്നുമാസക്കാലം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ആയിരിക്കും.

   ഫൈനലും, ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയും ഇന്ത്യക്ക് അഭിമാന പോരാട്ടങ്ങൾ ആണ്. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ന്യൂസിലൻഡിനെതിരെ കളിച്ച പരമ്പരയിൽ ഇന്ത്യ തോറ്റിരുന്നു. അവസാന ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനോട് തോറ്റാണ് ഇന്ത്യ സെമിഫൈനലിൽ പുറത്തായത്. മറ്റൊരു കാര്യം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ സംബന്ധിച്ചാണ്. ധോണിക്ക് ശേഷം കോഹ്ലി നല്ല രീതിയിൽ ടീമിനെ ഉയരങ്ങളിലേക്ക് നയിക്കുന്നുണ്ടെങ്കിലും ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും തന്നെ നേടിക്കൊടുക്കാൻ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല. ഇതുകൊണ്ടെല്ലാം തന്നെ ജീവൻമരണ പോരാട്ടത്തിനായിരിക്കും കോഹ്ലിയും കൂട്ടരും സതാംപ്ടണിൽ ജൂൺ 18ന് ഇറങ്ങുക. ഇംഗ്ലണ്ടുമായി നടക്കുന്ന പരമ്പരയ്ക്കും ഇതുപോലെ പ്രത്യേകതകളുണ്ട്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ അവരുടെ നാട്ടിൽ വച്ച് നടക്കുന്ന ടെസ്റ്റ്‌ പരമ്പര പട്ടൗഡി ട്രോഫി എന്നാണ് അറിയപ്പെടുക. 2008ലാണ് അവസാനമായി ഇന്ത്യ ഇത്‌ നേടിയിട്ടുള്ളത്. ദ്രാവിഡിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഈ നേട്ടം കരസ്ഥമാക്കിയത്.

   News summary: Virat Kohli's 'Accidental Crossbar' Shot goes viral on social media
   Published by:Anuraj GR
   First published:
   )}