News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 6, 2021, 7:58 PM IST
Kohli-2
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിറ്റിൽ സ്പോൺസർഷിപ്പുള്ള കമ്പനിയിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് നിക്ഷേപമുണ്ടെന്ന വിവരം പുറത്തുവന്നു. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ഗാലക്റ്റസ് ഫൺവെയർ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിലെ നിക്ഷേപകരിലൊരാളാണ് കോഹ്ലി.
2019 ഫെബ്രുവരിയിൽ കമ്പനിയിൽ നിക്ഷേപം നടത്തിയ കോഹ്ലിക്ക് 33.32 ലക്ഷം രൂപയുടെ ഡിബഞ്ചറുകളുണ്ട്. 2020 ൽ മൊബൈൽ പ്രീമിയർ ലീഗ് (എംപിഎൽ) എന്ന ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോം ഗാലക്റ്റസ് സ്വന്തമാക്കി. 2020 നവംബറിൽ രാജ്യത്തെ കായിക ചുമതലയുള്ള സ്വയംഭരണ സ്ഥാപനമായ ബോർഡ് ഓഫ് കൺട്രോൾ ഫോർ ഇന്ത്യ (ബിസിസിഐ) എംപിഎലിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്പോൺസറും വ്യാപാര പങ്കാളിയുമായി നിയമിച്ചു.
Also Read-
Virat Kohli | വിരാട് കോഹ്ലിക്ക് ഭിന്ന താൽപര്യം; പരാതി ബിസിസിഐ അന്വേഷിക്കും
കോഹ്ലിയുടെ ഭാഗത്തുനിന്നുള്ള ഭിന്ന താൽപര്യമായി വിലയിരുത്തപ്പെടുന്നു. മാത്രമല്ല, എംപിഎലിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിലും കോഹ്ലി പ്രത്യക്ഷപ്പെട്ടു. 2019 ഫെബ്രുവരിയിൽ നടന്ന പ്രത്യേക യോഗത്തിലാണ് വിരാട് കോഹ്ലിക്ക് ഗാലക്റ്റസിൽ നിന്ന് 33.32 ലക്ഷം രൂപ വിലവരുന്ന നിർബന്ധിത കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (സിസിഡി) ലഭിച്ചക്. കരാർ ഒപ്പിട്ട് 10 വർഷത്തിന് ശേഷം കമ്പനിയിൽ 0.051 ശതമാനം ഓഹരി കോഹ്ലിക്ക് സ്വന്തമാകും.
അതേ ഇജിഎമ്മിൽ കോർണർസ്റ്റോൺ സ്പോർട്ട് സിഇഒ അമിത് അരുൺ സജ്ദെയ്ക്ക് 16.66 ലക്ഷം രൂപയുടെ ഡിവഞ്ചറുകൾ ലഭിച്ചു. കുറഞ്ഞത് രണ്ട് കമ്പനികളിലെങ്കിലും കോഹ്ലിയുടെ പങ്കാളിയാണ് സജ്ദേ. ഒരു ബിസിനസ്സിലും നിക്ഷേപം നടത്താൻ കോഹ്ലിക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് സജ്ദെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Published by:
Anuraj GR
First published:
January 6, 2021, 7:58 PM IST