ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് (India vs West Indies) ടി20 പരമ്പരയിലെ (T20 series) ആവേശകരമായ രണ്ടാം മത്സരത്തില്‍ സന്ദര്‍ശകരെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് ടീമിന് നിശ്ചിത 20 ഓവറില്‍ 178 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
വിരാട് കോഹ്ലി (Virat Kohli), റിഷഭ് പന്ത് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ഇപ്പോഴിതാ മത്സരത്തിനിടെ നടന്ന ഒരു സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇന്ത്യന്‍ ഇന്നിങ്സിനിടെ നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്ന രോഹിത്തിനെ റണ്‍ഔട്ട് ആക്കാന്‍ ശ്രമിച്ച പൊള്ളാര്‍ഡിന് (Kieron Pollard) വിരാട് കോഹ്ലി രസകരമായ മറുപടി നല്‍കുന്നതാണ് സംഭവം. ഇന്ത്യന്‍ ഇന്നിങ്സിന്റെ എട്ടാം ഓവറിലാണ് ഇത് നടന്നത്.
റോസ്റ്റണ്‍ ചേസ് ബോള്‍ ചെയ്ത ഈ ഓവറിലെ മൂന്നാം പന്ത് നേരിട്ടത് വിരാട് കോലി. ചേസിന്റെ പന്ത് കോഹ്ലി നേരിട്ടെങ്കിലും അത് നേരേ പോയി നോണ്‍ സ്ട്രൈക്കേഴ്സ് എന്ഡില്നിന്ന രോഹിത് ശര്‍മയുടെ (Rohit Sharma) ദേഹത്ത് തട്ടി ഗതിമാറി.
ഈ സമയം മിഡ് ഫീല്‍ഡില്‍ നിന്നിരുന്ന പൊള്ളാര്‍ഡ് രോഹിത്തിനെ റണ്‍ഔട്ട് ആക്കാനുള്ള സാധ്യത മുന്പില് കണ്ടു. എന്നാല്‍ ക്രീസ് ലൈനിന് പുറത്തേക്ക് ഇറങ്ങാതിരുന്ന രോഹിത് അതിന് അവസരം നല്‍കിയില്ല.
ഇതിനിടെയാണ് പൊള്ളാര്ഡിനോടായി കോഹ്ലിയുടെ രസകരമായ വാക്കുകള്‍ എത്തിയത്. 'രോഹിത്തിനെ അങ്ങനെയൊന്നും റണ്ണൗട്ടാക്കാനാകില്ല പോളീ' എന്നായിരുന്നു കോഹ്ലിയുടെ വാക്കുകള്‍. കോഹ്ലിയുടെ രസകരമായ പരാമര്‍ശം കേട്ട് രോഹിത്തും പൊള്ളാര്‍ഡും ചിരിച്ചുകൊണ്ട് നീങ്ങുന്നതും വീഡിയോയില്‍ കാണാം.
Virat Kohli to Pollard when he was trying to run out Rohit in a funny way.
"YOU CAN'T RUN HIM LIKE THAT POLLY" pic.twitter.com/XasccpaEe5
ഇഷാന് കിഷന് പുറത്തായതിന് ശേഷം ഒന്നിച്ച കോഹ്ലിയും രോഹിത്തും ചേര്‍ന്ന് 49 റണ്‍സ് ആണ് കണ്ടെത്തിയത്. ട്വന്റി20യില്‍ രോഹിത്-കോഹ്ലി കൂട്ടുകെട്ടില്‍ 1000 റണ്‍സ് എന്ന നേട്ടവും ഇരുവരുടേയും മുന്പില് എത്തി. എന്നാല്‍ ഈ നേട്ടത്തിലേക്ക് 9 റണ്‍സ് കൂടി വേണ്ടപ്പോള്‍ രോഹിത് പുറത്തായി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.