HOME /NEWS /Sports / Virat Kohli | 'കോഹ്‌ലിയുടെ ഫോൺ സ്വിച്ചഡ് ഓഫ്'; ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് താരത്തിന്റെ മുൻ പരിശീലകൻ

Virat Kohli | 'കോഹ്‌ലിയുടെ ഫോൺ സ്വിച്ചഡ് ഓഫ്'; ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് താരത്തിന്റെ മുൻ പരിശീലകൻ

Rajkumar Sharma with Virat Kohli (Getty Images)

Rajkumar Sharma with Virat Kohli (Getty Images)

ക്യാപ്റ്റൻസി വിഷയം കൈകാര്യം ചെയ്ത രീതിയിൽ ദേശീയ സെലക്ടര്‍മാര്‍ക്കെതിരെയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെയും രാജ്‌കുമാർ ശർമ കടുത്ത വിമർശനമാണ് ഉന്നയിച്ചത്

  • Share this:

    ന്യൂഡൽഹി: ക്യാപ്റ്റൻസി വിവാദത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെതിരെ (BCCI) ആഞ്ഞടിച്ച് വിരാട് കോഹ്‌ലിയുടെ (Virat Kohli) ബാല്യകാല പരിശീലകൻ രാജ്‌കുമാർ ശർമ (Rajkumar Sharma). ഇന്ത്യയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റൻസി വിഷയം കൈകാര്യം ചെയ്ത രീതിയിൽ ആശ്ചര്യം പ്രകടിപ്പിച്ച പരിശീലകൻ ദേശീയ സെലക്ടര്‍മാര്‍ക്കെതിരെയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെയും (Sourav Ganguly) കടുത്ത വിമർശനമാണ് ഉന്നയിച്ചത്.

    കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചപ്പോൾ ഏകദിന ക്യാപ്റ്റൻ സ്ഥാനവും ഒഴിയാൻ ആവശ്യപ്പെടാമായിരുന്നെന്നും അല്ലെങ്കിൽ ഇരു ഫോർമാറ്റുകളിലും കോഹ്‌ലിയെ തന്നെ ക്യാപ്റ്റനാക്കി നിലനിർത്തമായിരുന്നുവെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

    'ഇതുവരെ എനിക്ക് കോഹ്‌ലിയുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്, കാരണമറിയില്ല. എന്റെ അഭിപ്രായത്തിൽ കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചപ്പോൾ തന്നെ സെലക്ടർമാർ അദ്ദേഹത്തോട് ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് കൂടി ഒഴിയാൻ ആവശ്യപ്പെടണമായിരുന്നു. അല്ലെങ്കിൽ സ്ഥാനമൊഴിയുകയേ ചെയ്യരുതെന്ന് ആവശ്യപ്പെടണമായിരുന്നു.' - ഖേൽ നീതി പോഡ്‌കാസ്റ്റിന് അനുവദിച്ച അഭിമുഖത്തിൽ ശർമ പറഞ്ഞു.

    ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് കോഹ്‌ലിയെ മാറ്റുന്നതിന് മുമ്പ് ഇതിന്റെ കാരണം താരത്തെ സെലക്ടർമാർ അറിയിക്കണമായിരുവെന്നും ഇക്കാര്യത്തിൽ സുതാര്യമായ നടപടിയല്ല ബിസിസിഐയുടെ ഭാഗത്തുനിന്നുണ്ടായതെന്നും രാജ്‌കുമാർ ശർമ വിമർശിച്ചു.

    Also read- Rohit Sharma |'ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ; കോഹ്‌ലിയില്ലാതെ ഏഷ്യ കപ്പ് നേട്ടം'; രോഹിത് ശർമയെ ക്യാപ്റ്റനാക്കിയതിനെ കുറിച്ച് ഗാംഗുലി

    ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമയെ ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചത്.

    രോഹിത് ശര്‍മയെ ഏകദിന ഫോര്‍മാറ്റിന്റെ നായക സ്ഥാനത്ത് നിയമിച്ചത് ബോര്‍ഡും സെലക്ടര്‍മാരും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് വ്യക്തമാക്കി ഗാംഗുലി തന്നെ രംഗത്തെത്തിയിരുന്നു. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ ഉണ്ടാകുന്നതിനോട് സെലക്ടര്‍മാര്‍ക്ക് യോജിപ്പില്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. രോഹിത് ശർമയെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നതിന് മുൻപ് താനും സെലെക്ടർമാരും കോഹ്‌ലിയോട് ഇക്കാര്യം സംസാരിച്ചിരുന്നതായും ഗാംഗുലി വ്യക്തമാക്കിയിരുന്നു.

    Also Read - Rohit Sharma |കോഹ്ലിയെപ്പോലെ ഒരു താരത്തെ ആരാണ് അവഗണിക്കുകയെന്ന് രോഹിത് ശര്‍മ്മ

    അതേസമയം, ഏകദിന ക്യാപ്റ്റൻസി ഒഴിഞ്ഞതിന് ശേഷം വിരാട് കോഹ്‌ലിയുടെ ഭാഗത്ത് നിന്നും ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. നേരത്തെ ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച കോഹ്ലി, രോഹിത് ശർമയെ ഏകദിനത്തിലെ ക്യാപ്റ്റനാക്കിയ ശേഷം പരസ്യ പ്രതികരണത്തിന് എത്തിയിട്ടില്ല.

    ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച കോഹ്ലി ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി തുടരുമെന്ന് വ്യക്തമാക്കിയിരുന്നതിനാൽ ഏകദിനത്തിലെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കിയതിൽ ബോർഡിനോട് കോഹ്‌ലിക്ക് നീരസമുള്ളതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഡിസംബറിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയിൽ താരം കളിച്ചേക്കില്ല എന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

    First published:

    Tags: BCCI, Sourav ganguly, Virat kohli