ടീം പതറിയപ്പോഴും ലോകകപ്പില്‍ മറ്റൊരു പൊന്‍തൂവല്‍ സ്വന്തമാക്കി വിരാട് കോഹ്‌ലി

വിരാടിനു പുറമെ 52 റണ്‍സെടുത്ത കേദാര്‍ ജാദവ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

news18
Updated: June 22, 2019, 6:55 PM IST
ടീം പതറിയപ്പോഴും ലോകകപ്പില്‍ മറ്റൊരു പൊന്‍തൂവല്‍ സ്വന്തമാക്കി വിരാട് കോഹ്‌ലി
virat
  • News18
  • Last Updated: June 22, 2019, 6:55 PM IST
  • Share this:
സതാംപ്ടണ്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ബാറ്റിങ്ങ് നിര പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ലെങ്കിലും സുവര്‍ണ്ണ നേട്ടം സ്വന്തമാക്കി നായകന്‍ വിരാട് കോഹ്‌ലി. ലോകപ്പില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡില്‍ മുഹമ്മദ് അസ്ഹറുദീന് ഒപ്പമെത്തിയിരിക്കുകയാണ് കോഹ്‌ലി. ഈ ലോകകപ്പിലെ നാല് ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി മൂന്നാം അര്‍ധ സെഞ്ചുറി നേടിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ 18, ഓസീസിനെതിരായ രണ്ടാം മത്സരത്തില്‍ 82, പാകിസ്ഥാനെതിരെ 77 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മത്സരങ്ങളിലെ വിരാടിന്റെ സ്‌കോര്‍. ഇന്നത്തെ മത്സരത്തില്‍ 67 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്.




Also Read:  'ബൗളിങ്ങ് നിര ഉണരേണം' കറക്കി വീഴ്ത്തി അഫ്ഗാന്‍; ഇന്ത്യക്കെതിരെ 225 റണ്‍സ് വിജയ ലക്ഷ്യം

വിരാടിനു പുറമെ 52 റണ്‍സെടുത്ത കേദാര്‍ ജാദവ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് ഇന്ത്യ എടുത്തത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത നായകന്റെ തീരുമാനത്തെ ശരിവയ്ക്കുന്ന കളി പുറത്തെടുക്കാന്‍ നായകനൊഴികെ മറ്റു മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയാതെ വന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കൃത്യമായ ഇടവേളകളില്‍ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ വിക്കറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ ടോട്ടല്‍ 200 കടക്കുമോയെന്ന സംശയവും ഒരുഘട്ടത്തില്‍ ഉണര്‍ന്നിരുന്നു.

First published: June 22, 2019, 6:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading