• HOME
  • »
  • NEWS
  • »
  • sports
  • »
  • VIRENDER SEHWAG APPLAUDS INDIA WOMEN HOCKEY TEAMS HISTORIC SEMI FINAL ENTRY IN AN INTERESTING WAY

'ഇന്ത്യക്കാരെ ഒരിക്കലും വിലകുറച്ചു കാണരുത്' ; വനിതാ ഹോക്കിയിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി സെവാഗിന്റെ രസകരമായ പോസ്റ്റ്

ഓസ്‌ട്രേലിയൻ പര്യടനത്തിൽ മുൻനിര താരങ്ങൾ പരുക്ക് പറ്റി പുറത്തിരുന്നതോടെ രണ്ടാം നിര ടീമുമായി കളിച്ച് പരമ്പര നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു കൊണ്ട് ഓസ്‌ട്രേലിയയുടെ പരിശീലകനായ ജസ്റ്റിൻ ലാംഗർ പറഞ്ഞ വാക്കുകൾ കടമെടുത്താണ് ഇന്ത്യൻ വനിതാ ഹോക്കി ടീമിന് താരം അഭിനന്ദനം നേർന്നത്.

Indian Women's Hockey Team

Indian Women's Hockey Team

  • Share this:
    ടോക്യോ ഒളിമ്പിക്സിൽ ഹോക്കിയിൽ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ചരിത്ര സെമി പ്രവേശനം നേടിയ ഇന്ത്യൻ വനിതാ ടീമിന് അഭിനന്ദനം നേർന്ന് മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണറായ വിരേന്ദർ സെവാഗ്. രസകരമായ ട്രോളുകളും കുറിക്ക് കൊള്ളുന്ന മറുപടികളുമായി സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. കായിക രംഗത്ത് ഇന്ത്യൻ ടീം നേട്ടങ്ങൾ കൈവരിക്കുമ്പോൾ അതിന് അഭിനന്ദനമറിയിച്ച് സെവാഗ് രംഗത്തെത്താറുണ്ട്. രസകരമായ രീതിയിലാണ് താരം ഇവയെല്ലാം അവതരിപ്പിക്കുക എന്നതിനാൽ ആരാധകരും താരത്തിന്റെ പോസ്റ്റിനായി കാത്തിരിക്കാറുണ്ട്.

    ഒളിമ്പിക്സിൽ ഇന്ത്യൻ വനിതാ ടീം ചരിത്ര നേട്ടം നേടിയ ഇന്ത്യൻ ടീമിന് വേണ്ടി അഭിനന്ദനങ്ങൾ അറിയിച്ചപ്പോഴും ഈ പതിവിൽ അദ്ദേഹം മാറ്റം വരുത്തിയില്ല. ഇന്ത്യയുടെ ക്രിക്കറ്റ് ടീം കഴിഞ്ഞ വർഷം നടത്തിയ ഓസ്‌ട്രേലിയൻ പര്യടനത്തിൽ മുൻനിര താരങ്ങൾ പരുക്ക് പറ്റി പുറത്തിരുന്നതോടെ രണ്ടാം നിര ടീമുമായി കളിച്ച് പരമ്പര നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു കൊണ്ട് ഓസ്‌ട്രേലിയയുടെ പരിശീലകനായ ജസ്റ്റിൻ ലാംഗർ പറഞ്ഞ വാക്കുകളാണ് സെവാഗ് പങ്കുവെച്ചത്.

    ബ്രിസ്​ബേനിലെ ഇന്ത്യയുടെ ചരിത്രവിജയത്തിന്​ പിന്നാലെയാണ്​ ലാംഗര്‍ വിഖ്യാതമായ ഈ പ്രസ്​താവന നടത്തിയത്​. ''ഞങ്ങള്‍ക്ക്​ ഇതില്‍ നിന്നും പാഠം ഉള്‍കൊള്ളാനുണ്ട്​. ഒന്നു വെറുതെകിട്ടില്ലെന്ന പാഠമാണ്​ ആദ്യത്തേത്​. രണ്ടാമത്തേത്​ ഒരിക്കലും ഒരുകാലത്തും ഇന്ത്യക്കാരെ വിലകുറച്ചുകാണരുതെന്നാണ്​. 1.5 ബില്യണ്‍ ആണ് ഇന്ത്യൻ ജനസസംഖ്യ. അതുകൊണ്ടു​തന്നെ ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നവർ വലിയ കടമ്പകൾ കടന്നാണ് ടീമിലേക്ക് എത്തുന്നത്.'' -എന്നായിരുന്നു ലാംഗര്‍ പറഞ്ഞത്​.



    ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച് പൂൾ ബിയിൽ ചാംപ്യൻമാരായാണ് ഓസ്ട്രേലിയ ക്വാർട്ടറിൽ എത്തിയത്. അതേസമയം, വീണും ഉയിർത്തെഴുന്നേറ്റുമായിരുന്നു സെമി വരെയുള്ള ഇന്ത്യൻ ടീമിന്റെ യാത്ര. ആദ്യ മൂന്ന് കളികളിലും തോറ്റു. അവസാന രണ്ട് മത്സരങ്ങളിൽ നിർണായക വിജയം. പൂൾ എയിൽ നാലാം സ്ഥാനക്കാരായി ക്വാർട്ടർ പ്രവേശനം. അതിനാൽ തന്നെ ഇന്ത്യൻ ടീം ക്വാർട്ടർ കടന്ന് മുന്നേറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഓസ്‌ട്രേലിയക്ക് മുന്നിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ടീം ആദ്യത്തെ ക്വാർട്ടറിൽ തന്നെ ഗോൾ നേടി പിന്നീടുള്ള മൂന്ന് ക്വാർട്ടറിലും ഓസ്‌ട്രേലിയൻ ടീമിനെ തടുത്ത് നിർത്തി വിജയം ഉറപ്പാക്കുകയായിരുന്നു. ഗുർജന്ത് കൗറാണ് ഇന്ത്യയുടെ ഏക ഗോൾ നേടിയത്. മത്സരത്തിൽ ഓസ്‌ട്രേലിയ എടുത്ത എട്ട് പെനാൽറ്റി കോർണറുകൾ നിഷ്ഫലമാക്കി ഇന്ത്യയുടെ ഗോളി സവിത പൂനിയയും മികച്ച പ്രകടനം നടത്തിയിരുന്നു.
    Published by:Naveen
    First published:
    )}