• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

ഗാംഗുലിക്ക് സേവാഗ് വക സ്റ്റൈലൻ പിറന്നാളാശംസ


Updated: July 8, 2018, 1:54 PM IST
ഗാംഗുലിക്ക് സേവാഗ് വക സ്റ്റൈലൻ പിറന്നാളാശംസ

Updated: July 8, 2018, 1:54 PM IST
മഹേന്ദ്ര സിംഗ് ധോണിയുടെ 37ാമത് ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. എന്നാൽ ക്രിക്കറ്റിലെ മറ്റൊരു ഇതിഹാസ താരത്തിൻറെ ജന്മദിനമാണ് ഞായറാഴ്ച. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിവരച്ച സാക്ഷാൽ സൗരവ് ഗാംഗുലിയുടേത്. 1972 ജൂലൈ എട്ടിനാണ് ഗാംഗുലി ജനിച്ചത്.

പ്രിയ സ്നേഹിതൻ വീരേന്ദർ സേവാഗ് ആണ് ദാദക്ക് വ്യത്യസ്തമായ പിറന്നാളാശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. നാല് ചിത്രങ്ങളോടൊപ്പം ഗാംഗുലിയൻ സ്റ്റൈൽ എന്തെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് സേവാഗ്

ട്വിറ്ററിലെ സേവാഗിൻ‌റെ കുറിപ്പിൽ നിന്ന്

'സ്റ്റെപ്പ് 1- ഇടക്ക് നിവർന്ന് കണ്ണുകൾ‌ രണ്ട് പ്രാവശ്യം ഇമ ചിമ്മി, പിച്ചിന് താഴേക്ക് ഇറങ്ങി നൃത്തംവെക്കുക (രണ്ട് ചുവട് മുന്നോട്ടിറങ്ങി പന്ത് അതിർത്തി കടത്തുന്ന ദാദ സ്റ്റൈൽ).

സ്റ്റെപ്പ് 2- ബൗളറെ അടിച്ചുപൊളിക്കുക, ചിലപ്പോഴക്കെ കാണികളെയും (ഗാംഗുലിയുടെ ബാറ്റിൽ നിന്ന് പറന്ന പന്ത് കൊണ്ട് തല പൊട്ടി ചോര ഒലിപ്പിക്കുന്ന കാണിയുടെ ചിത്രം).

സ്റ്റെപ്പ് 3- പന്ത് മാത്രമല്ല തിരിക്കേണ്ടത്, ഇടക്ക് തമലമുടിയും സ്വിംഗ് ചെയ്യിക്കണം. ഹൃദയം പുറത്തെടുത്ത് എറിയണം. ( ബൗളിംഗ് സ്റ്റൈൽ)

സ്റ്റെപ്പ് 4- കാണികളെക്കാൾ നന്നായി ആഘോഷിക്കുക. (ഇംഗ്ലണ്ടിനെതിരായ വിജയം ജേഴ്സിയൂരി വായുവിൽ ചുഴറ്റി ആഘോഷിക്കുന്ന ചിത്രം).

അത്ഭുത മനുഷ്യന്, ദാദക്ക്... പിറന്നാൾ ആശംസകൾ'



16 വർഷം നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിൽ ഇന്ത്യൻ ടീമിനെ ഉയരങ്ങളിലെത്തിച്ച നായകനും ബാറ്റ്സ്മാനുമായിരുന്നു ഗാംഗുലി. ദാദയുടെ നേതൃത്വത്തിലാണ് പുതുനിര ഉയർന്നുവന്നതും ഇന്ത്യ പുതുചരിത്രം രചിച്ചതും.

113 ടെസ്റ്റുകളിലും 311 ഏകദിനങ്ങളിലും ഗാംഗുലി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ടെസ്റ്റിൽ 42.17 ശരാശരിയിൽ 7217 റൺസാണ് സമ്പാദ്യം. ഏകദിനത്തിൽ 22 സെഞ്ച്വറിയുമായി 41.02 ശരാശരിയിൽ 11,363 റൺസും അടിച്ചുകൂട്ടി. കൂടാതെ പതിനായിരം റണ്ണും നൂറു വിക്കറ്റും 100 ക്യാച്ചും സ്വന്തമാക്കിയ ഏകദിനത്തിലെ അഞ്ചുപേരിൽ ഒരാളുമാണ് ഗാംഗുലി.

 
First published: July 8, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍