നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഇതാണോ ഇന്ത്യയുടെ 'ബി' ടീം! ധവാന്റെ ടീമിനെ പുകഴ്ത്തി രണതുംഗയ്ക്ക് മറുപടിയുമായി വിരേന്ദര്‍ സേവാഗ്

    ഇതാണോ ഇന്ത്യയുടെ 'ബി' ടീം! ധവാന്റെ ടീമിനെ പുകഴ്ത്തി രണതുംഗയ്ക്ക് മറുപടിയുമായി വിരേന്ദര്‍ സേവാഗ്

    ഇന്ത്യയുടെ രണ്ടാം നിര ടീമുമായി പരമ്പര കളിക്കാനുള്ള തീരുമാനമെടുത്ത ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ ഈയിടെ രംഗത്തെത്തിയിരുന്നു.

    വിരേന്ദര്‍ സെവാഗ്

    വിരേന്ദര്‍ സെവാഗ്

    • Share this:
      മികവുറ്റ ഒരു കൂട്ടം യുവ പ്രതിഭകളാല്‍ സമ്പന്നമായ നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോഴിതാ ഒരേ സമയം രണ്ട് രാജ്യങ്ങളില്‍ പര്യടനം നടത്തുകായാണ്. ലങ്കന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ആതിഥേയര്‍ക്കെതിരെ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ 'ബി' ടീം നേടിയത്. ശ്രീലങ്ക ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം 37ആം ഓവറില്‍ തന്നെ മറികടന്ന ഇന്ത്യന്‍ സംഘം 'ബി' ടീമെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നല്‍കിയതായിട്ടാണ് ഇപ്പോള്‍ എല്ലാ ആരാധകരും വിലയിരുത്തുന്നത്.

      ഇന്ത്യയുടെ രണ്ടാം നിര ടീമുമായി പരമ്പര കളിക്കാനുള്ള തീരുമാനമെടുത്ത ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ ഈയിടെ രംഗത്തെത്തിയിരുന്നു. ബി സി സി ഐയുടെ പ്രവൃത്തി ശ്രീലങ്കന്‍ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ടെലിവിഷന്‍ മാര്‍ക്കറ്റിങ് താല്‍പ്പര്യങ്ങള്‍ മാത്രം മുന്നില്‍ നിര്‍ത്തി ഇത്തരത്തില്‍ പരമ്പരയ്ക്ക് തയ്യാറായതിന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെയാണ് കുറ്റം പറയുന്നതെന്നും രണതുംഗ തുറന്നടിച്ചു. എന്നാല്‍ ഒരേ സമയം രണ്ട് വ്യത്യസ്ത പരമ്പരകള്‍ക്കായി രണ്ട് ടീമുകളെ അയച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗുണനിലവാരത്തെയാണ് തുറന്ന് കാട്ടുന്നത് എന്ന് പറഞ്ഞുകൊണ്ട് പ്രശംസയുമായി പല ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു.

      ഇന്ത്യന്‍ ടീമിന്റെ ഇന്നലത്തെ വിജയത്തിന് ശേഷം രണതുംഗയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. രണതുംഗക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗും രംഗത്ത് എത്തിയിട്ടുണ്ട്. ഏതൊരു ടീമിനെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അയച്ചാലും അത് ഒരിക്കലും ബി ടീമാവില്ല എന്ന് തുറന്ന് പറഞ്ഞ വീരു ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശക്തിയെ കുറിച്ചും വാചാലനായി. 'ശിഖര്‍ ധവാന്റെ ഈ ടീമിന് കോഹ്ലിയുടെ ടീമുമായി ഏറ്റുമുട്ടി ജയിക്കാനുള്ള വലിയ കരുത്തുണ്ട്. നിലവിലെ ഈ ടീമിനെ ബി ടീമെന്ന് വിശേഷിപ്പിച്ച രണതുംഗയുടെ വാക്കുകള്‍ അല്‍പ്പം കടന്ന് പോയിയെന്ന് ഞാന്‍ പറയും. അദ്ദേഹത്തിന് ഈ ടീമിനെ ബി ടീമായി തോന്നി കാണും പക്ഷേ ഇന്ന് ഒരുകൂട്ടം പ്രതിഭാശാലികളായ താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. അവരെല്ലാം നമുക്ക് നല്‍കുന്ന ശക്തി വലുതാണ്. ഐ പി എല്‍ സമ്മാനിച്ച ഏറ്റവും വലിയ നേട്ടമാണിത്. ഏത് ടീമിനെ ഇന്ത്യന്‍ ടീമിപ്പോള്‍ പരമ്ബര കളിക്കാനായി അയച്ചാലും അത് പക്ഷേ ബി ടീമായി മാറില്ല '- സെവാഗ് വിമര്‍ശനം കടുപ്പിച്ചു.

      ആദ്യ ഏകദിനത്തില്‍ ആതിഥേയരെ ഏഴ് വിക്കറ്റിനാണ് ശിഖാര്‍ ധവാനും സംഘവും തകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം 80 പന്തുകള്‍ ബാക്കി നില്‍ക്കെ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറി കടന്നു. നായകന്‍ ശിഖാര്‍ ധവാന്റെയും അരങ്ങേറ്റ താരം ഇഷാന്‍ കിഷന്റെയും തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 95 പന്തില്‍ നിന്നും ആറ് ബൗണ്ടറികളും ഒരു സിക്സറും സഹിതം പുറത്താകാതെ 86 റണ്‍സാണ് ധവാന്‍ അടിച്ചു കൂട്ടിയത്. 42 പന്തില്‍ എട്ട് ബൗണ്ടറികളും രണ്ട് സിക്സറും അടക്കം 59 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്.
      Published by:Sarath Mohanan
      First published:
      )}