നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • പാകിസ്ഥാന്റെ വിജയം; ഇന്ത്യയില്‍ പടക്കം പൊട്ടിച്ച് ആഘോഷം; ദീപാവലിക്കും ആയിക്കൂടേയെന്ന് സെവാഗ്

    പാകിസ്ഥാന്റെ വിജയം; ഇന്ത്യയില്‍ പടക്കം പൊട്ടിച്ച് ആഘോഷം; ദീപാവലിക്കും ആയിക്കൂടേയെന്ന് സെവാഗ്

    രാജ്യത്ത് ദീപാവലിക്ക് മാത്രം പടക്കത്തിന് നിരോധനം എന്തിനാണെന്ന് സെവാഗ് ചോദിയ്ക്കുന്നു.

    സേവാഗ്

    സേവാഗ്

    • Share this:
      ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ(India) പാകിസ്ഥാന്റെ(Pakistan) വിജയം പലയിടത്തും പടക്കംപൊട്ടിച്ച് ആഘോഷിച്ചെന്ന് മുന്‍താരം വീരേന്ദര്‍ സെവാഗ്(Virender Sehwag). രാജ്യത്ത് ദീപാവലിക്ക്(Diwali) മാത്രം പടക്കത്തിന് നിരോധനം എന്തിനാണെന്ന് സെവാഗ് ചോദിയ്ക്കുന്നു.

      'ദീപാവലിക്ക് പടക്കംപൊട്ടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ പാകിസ്താന്റെ വിജയം ആഘോഷിക്കാന്‍ ഇന്ത്യയില്‍ പലയിടത്തും പടക്കംപൊട്ടിച്ചു. അവര്‍ ക്രിക്കറ്റ് വിജയം ആഘോഷിക്കുകയാണല്ലോ. അതുപോലെ ദീപാവലിക്ക് പടക്കംപൊട്ടിച്ചാല്‍ എന്താണ് പ്രശ്നം. എന്തൊരു കാപട്യമാണിത്?' സെവാഗ് ട്വീറ്റ് ചെയ്തു.

      ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ പത്ത് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. വിജയം കൈവരിച്ച പാക് ടീമിനെ അഭിനന്ദിച്ച് സെവാഗ് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.



      ഇന്ത്യ കുറിച്ച 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ പാകിസ്ഥാന്‍ 17.5 ഓവറില്‍ ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും (52 പന്തില്‍ 68) മുഹമ്മദ് റിസ്വാന്റെയും (55 പന്തില്‍ 72) അര്‍ധസെഞ്ചുറി പ്രകടനങ്ങളാണ് അവരുടെ ജയം എളുപ്പമാക്കിയത്. ടി20യില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

      Also Read-അതിരുകടന്ന് ആവേശം; ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തോൽവി; അക്രമണത്തിനിരയായി കാശ്മീരി വിദ്യാര്‍ത്ഥികള്‍

      ഇന്ത്യയെ തോല്‍പ്പിച്ച പാക്കിസ്ഥാന്‍ ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ അവരുടെ ആദ്യ ജയം കൂടിയാണ് കുറിച്ചത്.

      ഇന്ത്യ കുറിച്ച 152 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ പാകിസ്ഥാന്‍ 17.5 ഓവറില്‍ തന്നെ ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും (Babar Azam) (52 പന്തില്‍ 68) മുഹമ്മദ് റിസ്വാന്റെയും (Mohammad Rizwan) (55 പന്തില്‍ 72) അര്‍ധസെഞ്ചുറി പ്രകടനങ്ങളാണ് അവരുടെ ജയം എളുപ്പമാക്കിയത്. ബൗളിങ്ങില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഷഹീന്‍ അഫ്രീദിയും തിളങ്ങി.

      നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തിരുന്നു. തുടക്കത്തിലേ തകര്‍ച്ചയ്ക്ക് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ (Virat Kohli) അര്‍ധസെഞ്ചുറിയും (49 പന്തില്‍ 57) ഋഷഭ് പന്തിന്റെ (Rishabh Pant) (39) പ്രകടനവുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
      Published by:Jayesh Krishnan
      First published:
      )}