നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Virender Sehwag |ഇനിയുള്ള മൂന്ന് കളികള്‍ ജയിച്ചാലും ഇന്ത്യ സെമിയില്‍ എത്തില്ല; തുറന്നടിച്ച് വിരേന്ദര്‍ സേവാഗ്

    Virender Sehwag |ഇനിയുള്ള മൂന്ന് കളികള്‍ ജയിച്ചാലും ഇന്ത്യ സെമിയില്‍ എത്തില്ല; തുറന്നടിച്ച് വിരേന്ദര്‍ സേവാഗ്

    അഫ്ഗാനിസ്ഥാനെതിരേ നമീബിയ കളിച്ചതു പോലെയായിരുന്നു ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ കളിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു.

    സേവാഗ്

    സേവാഗ്

    • Share this:
      ഐസിസി ടിന്റി 20 ലോകകപ്പില്‍ (ICC T20 World Cup) ഗ്രൂപ്പിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ(India) സെമി സാധ്യതകള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനോട്(New Zealand) എട്ടു വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ടീം ഇന്ത്യ(India) വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു.

      ഇപ്പോഴിതാ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിക്ക് പിന്നാലെ ഇത്തവണ ഇന്ത്യന്‍ ടീം സെമി ഫൈനലിലെത്തില്ലെന്നു തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്(Virender Sehwag). മൂന്നു മല്‍സരങ്ങളില്‍ വലിയ മാര്‍ജിനില്‍ വിജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്ക് സെമി സാധ്യതയുള്ളൂ. ഒപ്പം ഗ്രൂപ്പിലെ മറ്റു മല്‍സരങ്ങളുടെ ഫലവും നിര്‍ണായകമാകും . അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്ലാന്‍ഡ്, നമീബിയ എന്നിവരുമായാണ് ബാക്കിയുള്ള മല്‍സങ്ങളില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത്.

      ടൂര്‍ണമെന്റിലെ ബാക്കിയുള്ള മൂന്നു കളികളിലും വിജയിച്ചാലും ഇന്ത്യ ഇനി സെമി ഫൈനലില്‍ കടക്കാന്‍ സാധ്യതയുണ്ടെന്നു താന്‍ കരുതുന്നില്ലെന്നു വീരുഗിരി ഡോട്ട് കോമെന്ന തന്റെ ഫേസ്ബുക്ക് ഷോയില്‍ സേവാഗ് നിരീക്ഷിച്ചു. ഈ ലോകകപ്പ് ഇന്ത്യയുടേതല്ലെന്നു കഴിഞ്ഞ രണ്ടു മല്‍സരങ്ങളും തെളിയിക്കുന്നു. അഫ്ഗാനിസ്ഥാനെതിരേ നമീബിയ കളിച്ചതു പോലെയായിരുന്നു ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ കളിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു.

      സൂപ്പര്‍ 12ലെ രണ്ടു ഗ്രൂപ്പുകളില്‍ ദുര്‍ബലമായ രണ്ടിലാണ് ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ ഗ്രൂപ്പില്‍ പോലും തപ്പിത്തടയുകയാണ് ഇന്ത്യ. നിലവില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ ഇന്ത്യ പോയിന്റൊന്നുമില്ലാതെ അഞ്ചാംസ്ഥാനത്താണ്. ടീമിന്റെ നെറ്റ് റണ്‍റേറ്റും ദയനീയമാണ്. റാങ്കിങില്‍ പിന്നിലുള്ള അഫ്ഗാനിസ്ഥാന്‍, നമീബിയ ടീമുകള്‍ പോലും ഇന്ത്യയേക്കാള്‍ മുകളിലാണ്. ബാക്കിയുള്ള മൂന്നു മല്‍സരങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്ലാന്‍ഡ്, നമീബിയ എന്നിവരെ വലിയ മാര്‍ജിനില്‍ ഇന്ത്യ ഇനി തോല്‍പ്പിച്ചേ തീരൂ.

      Michael Gough |ബയോബബിള്‍ ലംഘനം; അമ്പയര്‍ മൈക്കല്‍ ഗഫിന് വിലക്കേര്‍പ്പെടുത്തി ഐസിസി

      ഐസിസി ടി20 ലോകകപ്പിലെ ബയോബബിള്‍ ലംഘനത്തിന്റെ പേരില്‍ ഇംഗ്ലീഷ് അമ്പയര്‍ മൈക്കല്‍ ഗഫിന് ഐസിസി വിലക്ക് ഏര്‍പ്പെടുത്തി. ആറ് ദിവസത്തേക്കാണ് വിലക്ക്. യു എ ഈയില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ ബയോബബിള്‍ ലംഘനമാണിത്. അതും ഒരു ഒഫീഷ്യല്‍ ലംഘിച്ചു എന്നതാണ് ശ്രദ്ധേയം.

      ബയോബബിളില്‍ നിന്നും അനുവാദമില്ലാതെ മൈക്കല്‍ ഗഫ് പുറത്തുള്ള ആളുകളെ സന്ദര്‍ശിച്ചു എന്നത് ചൂണ്ടിക്കാണിച്ചാണ് ഐസിസിയുടെ നടപടി. താരങ്ങള്‍ക്കുള്ളതുപോലെ ഒഫീഷ്യല്‍സിനും ഒരേ നിയമമാണുള്ളത്. ഞായറാഴ്ച്ച നടന്ന ഇന്ത്യ- ന്യൂസിലന്റ് മത്സരത്തില്‍ മൈക്കല്‍ ഗഫായിരുന്നു നിയന്ത്രിക്കേണ്ടിയിരുന്നത്. എന്നാല്‍ പകരം ഇറാസ്മസാണ് ഓണ്‍ ഫീല്‍ഡ് അമ്പയറായി എത്തിയത്.

      നിലവില്‍ അമ്പയര്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ആറ് ദിവസത്തെ ക്വാറന്റൈനു ശേഷം അമ്പയറിനു മത്സരം നിയന്ത്രിക്കാന്‍ തിരിച്ചെത്താം. കൂടുതല്‍ നടപടി ക്രമങ്ങള്‍ മൈക്കല്‍ ഗഫിനു നേരിടേണ്ടി വരുമോ എന്ന് വ്യക്തമല്ല. ഓണ്‍ ഫീല്‍ഡ് അമ്പയറില്‍ നിന്നും ടിവി അമ്പയര്‍- നാലാം അമ്പയര്‍ എന്നതിലേക്ക് തരം താഴ്ത്തപ്പെട്ടേക്കാം.
      Published by:Sarath Mohanan
      First published:
      )}