നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'രഹാനെ ഫോമിലേക്ക് എത്തിയില്ലെങ്കിൽ നന്ദി പറഞ്ഞ് യാത്രയാക്കാം'; ഇന്ത്യൻ താരത്തിന് മുന്നറിയിപ്പുമായി സെവാഗ്

    'രഹാനെ ഫോമിലേക്ക് എത്തിയില്ലെങ്കിൽ നന്ദി പറഞ്ഞ് യാത്രയാക്കാം'; ഇന്ത്യൻ താരത്തിന് മുന്നറിയിപ്പുമായി സെവാഗ്

    മോശം ഫോമിലാണെങ്കിലും രഹാനയെ തഴയരുതെന്നും താരത്തിന് ഒരവസരം കൂടി നൽകി അതിൽ ഫോമിലേക്കെത്താനുള്ള അവസരം നൽകണമെന്നും പറഞ്ഞ സെവാഗ് അതിൽ രഹാനെ പരാജയപ്പെടുകയാണെങ്കിൽ ടീമിൽ നിന്നും ഒഴിവാക്കാമെന്നുമാണ് പറഞ്ഞത്.

    Image: Twitter

    Image: Twitter

    • Share this:
      ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാൻമാർ പലകുറി പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിങ്ങനെ ഇന്ത്യൻ ടീമിലെ പരിചയസമ്പന്നരായ താരങ്ങൾ അണിനിരക്കുന്ന മധ്യനിരയിൽ നിന്നും സ്ഥിരതയുള്ള പ്രകടനങ്ങൾ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ കോഹ്ലിയും പൂജാരയും ഇടയ്ക്ക് ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തിയിരുന്നെങ്കിലും രഹാനെ തീർത്തും നിരാശപ്പെടുത്തി. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രഹാനെയെങ്കിലും ഇംഗ്ലണ്ട് പര്യടനത്തില്‍ തീര്‍ത്തും നിറംമങ്ങിയത് കാരണം താരത്തിന്റെ ടീമിലെ സ്ഥാനത്തിനെതിരെ ചോദ്യങ്ങൾ ഉയരാൻ കാരണമായിരുന്നു. ഇപ്പോഴിതാ മോശം ഫോമില്‍ തുടരുന്ന രഹാനെയ്ക്ക് മുന്നറിയിപ്പിമായി വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്‌സ്മാനായ വിരേന്ദർ സെവാഗ്.

      മോശം ഫോമിലാണെങ്കിലും രഹാനയെ തഴയരുതെന്നും താരത്തിന് ഒരവസരം കൂടി നൽകി അതിൽ ഫോമിലേക്കെത്താനുള്ള അവസരം നൽകണമെന്നും പറഞ്ഞ സെവാഗ് അതിൽ രഹാനെ പരാജയപ്പെടുകയാണെങ്കിൽ ടീമിൽ നിന്നും ഒഴിവാക്കാമെന്നുമാണ് പറഞ്ഞത്.

      "വിദേശ പര്യടനത്തില്‍ പരാജയപ്പെട്ടവര്‍ക്ക് ഇന്ത്യയില്‍ ഒരു അവസരം കൂടി കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. കാരണം വിദേശ പര്യടനങ്ങള്‍ എപ്പോഴും ലഭിക്കുന്നതല്ല. എന്നാൽ ഇന്ത്യയിൽ താരങ്ങൾക്ക് കൂടുതൽ പരമ്പരകൾ ലഭിക്കാറുണ്ട്. അതിനാൽ ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിൽ രഹാനെയ്ക്ക് ഒരവസരം കൂടി നൽകണം. ഇതിലും മികവ് പുറത്തെടുക്കുന്നതില്‍ താരം പരാജയപ്പെടുകയാണെങ്കില്‍ താരത്തെ ടീമിൽ നിന്നും തഴയുന്ന കാര്യം ആലോചിക്കാം." സേവാഗ് സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കിനോട് പറഞ്ഞു.

      "ഒമ്പത് ടെസ്റ്റുകളിൽ തുടർച്ചയായി പരാജയപ്പെട്ട താരങ്ങളെ ടീമിൽ നിലനിർത്തുകയും തുടർന്ന് അവര്‍ ഒരു വര്‍ഷം 1200-1500 റണ്‍സ് വരെ ടെസ്റ്റില്‍ സ്കോര്‍ ചെയ്ത് തിരിച്ചുവരവ് നടത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്," താരം ഓര്‍മ്മിപ്പിച്ചു.

      "എല്ലാവരും മോശം അവസ്ഥയിലൂടെ കടന്നു പോകുന്നതാണ്. നിങ്ങളുടെ താരത്തിനെ എങ്ങനെ പിന്തുണക്കുന്നുവെന്നതിലാണ് കാര്യം. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ നടക്കുന്ന അടുത്ത രഹാനയ്ക്ക് അവസരം നൽകണം. ഇവിടെയും പരാജയപ്പെടുകയാണെങ്കില്‍, രഹാനെയെ നന്ദി പറഞ്ഞ് യാത്രയയക്കാം," സേവാഗ് കൂട്ടിച്ചേര്‍ത്തു.

      നവംബറില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് തുടക്കമാകും. നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ മാത്രം കളിക്കുന്ന രഹാനെ ഈ പരമ്പരയിലും ഫോമിലേക്ക് എത്തിയില്ല എങ്കിൽ താരത്തിന് ടീമിലെ സ്ഥാനം നിലനിർത്തുക എന്നത് ദുഷ്കരമാകും.

      Also read- രോഹിത് ശർമ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ, രഹാനെയ്ക്ക് പകരക്കാരൻ; ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദേശിച്ച് ചാപ്പൽ

      കഴിഞ്ഞ ദിവസം രഹാനെയ്ക്ക് പകരം രോഹിത് ശർമയെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ ആക്കണമെന്നും താരം ടീമിൽ ബാറ്റ് ചെയ്യുന്ന അഞ്ചാം നമ്പറിൽ ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ എന്നീ മൂന്ന് താരങ്ങളിൽ ആരെയെങ്കിലും കളിപ്പിക്കാൻ ഇന്ത്യ തയാറാകണമെന്നും മുന്‍ ഓസീസ് ക്യാപ്റ്റനും കമന്‍റേറ്ററുമായ ഇയാന്‍ ചാപ്പല്‍ അഭിപ്രായപ്പെട്ടിരുന്നു.
      Published by:Naveen
      First published:
      )}