HOME /NEWS /Sports / കഴിവ് തെളിയിക്കാൻ വേണ്ട അവസരങ്ങൾ ലഭിച്ചു, ഈ താരം ഇനി ഏകദിനത്തിൽ ഇന്ത്യൻ നിരയിൽ കളിക്കില്ല - വിരേന്ദർ സെവാഗ്

കഴിവ് തെളിയിക്കാൻ വേണ്ട അവസരങ്ങൾ ലഭിച്ചു, ഈ താരം ഇനി ഏകദിനത്തിൽ ഇന്ത്യൻ നിരയിൽ കളിക്കില്ല - വിരേന്ദർ സെവാഗ്

വിരേന്ദര്‍ സെവാഗ്

വിരേന്ദര്‍ സെവാഗ്

മൂന്ന് മത്സരങ്ങളിലും മനീഷ് പാണ്ഡെയ്ക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ഇതിൽ ഒരു ഇന്നിങ്സിൽ പോലും താരത്തിന് സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ട് പോലും മികച്ച സ്കോർ നേടാൻ താരത്തിന് കഴിഞ്ഞില്ല

  • Share this:

    ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡേയ്ക്ക് ഇനി ഏകദിനത്തിൽ ഇന്ത്യക്ക് വേണ്ടി കളിക്കാൻ അവസരം ലഭിച്ചേക്കില്ല എന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണറായ വിരേന്ദർ സെവാഗ്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ കിട്ടിയ അവസരങ്ങൾ യുവതാരങ്ങൾ മുതലാക്കിയപ്പോൾ പരമ്പരയിൽ എല്ലാ മത്സരത്തിലും അവസരം കിട്ടിയ താരങ്ങളിൽ നിരാശപ്പെടുത്തിയവരിൽ മനീഷ് പാണ്ഡെ മുന്നിട്ട് നിൽക്കുന്നു. താരത്തിനൊപ്പം മൂന്ന് കളിയിലും ഇറങ്ങിയ ഓൾ റൗണ്ടറായ ഹാർദിക് പാണ്ഡ്യക്കും ബാറ്റിങ്ങിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ബൗളിങ്ങിൽ ചില നിർണായക വിക്കറ്റ് താരം വീഴ്ത്തിയിരുന്നു.

    മൂന്ന് മത്സരങ്ങളിലും മനീഷ് പാണ്ഡെയ്ക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ഇതിൽ ഒരു ഇന്നിങ്സിൽ പോലും താരത്തിന് സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ട് പോലും മികച്ച സ്കോർ നേടാൻ താരത്തിന് കഴിഞ്ഞില്ല. മൂന്ന് മത്സരങ്ങളിൽ നിന്നും മൊത്തം 74 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇക്കാരണങ്ങൾ കൊണ്ടാണ് കുറച്ച് കാലത്തേക്കെങ്കിലും മനീഷ് പാണ്ഡെയ്ക്ക് ഇന്ത്യയുടെ ഏകദിന ടീമിൽ കളിക്കാൻ അവസരം ലഭിക്കില്ല എന്ന് സെവാഗ് പറയുന്നത്. ഓൺലൈൻ സ്പോർട്സ് വെബ്‌സൈറ്റായ ക്രിക്ബസിന് അനുവദിച്ച അഭിമുഖത്തിലാണ് സെവാഗിന്റെ പ്രതികരണം.

    മൂന്ന് മത്സരത്തിലും അവസരം ലഭിച്ച മനീഷ് പാണ്ഡെയ്ക്ക് ലഭിച്ച അവസരങ്ങളോട് നീതി പുലർത്തുന്ന പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിന് കഴിഞ്ഞില്ല. ഇന്ത്യയുടെ ഏകദിന ടീമിൽ സ്ഥാനം നിലനിർത്താൻ ലഭിച്ച സുവർണാവസരം കൂടിയായിരുന്നു. എന്നാൽ ഇതിന് കഴിയാതിരുന്ന സ്ഥിതിക്ക് അടുത്ത പരമ്പരകളിൽ ഇന്ത്യയുടെ മുൻനിര താരങ്ങൾ കൂടി മടങ്ങിവരുന്നതോടെ പാണ്ഡെയെ ഏകദിന ടീമിലേക്ക് വീണ്ടും പരിഗണിക്കാനുള്ള സാധ്യത തീർത്തും വിരളമാണ്.

    പാണ്ഡെ നിറം മങ്ങിയ സ്ഥാനത്ത് സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും തകർപ്പൻ പ്രകടനങ്ങൾ നടത്തുകയും ചെയ്തു. അതിനാല്‍ ഇനിയുള്ള പരമ്പരകളിൽ മനീഷ് പാണ്ഡേയെ മറികടന്ന് ഏകദിനത്തില്‍ മധ്യനിരയില്‍ സ്ഥാനം നേടാൻ കൂടുതൽ സാധ്യത ഇരുവർക്കും ആയിരിക്കുമെന്ന് സെവാഗ് അഭിപ്രായപ്പെട്ടു.

    പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറിയ ഇഷാൻ കിഷനും സൂര്യകുമാർ യാദവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടി ഇഷാൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ പരമ്പരയിലുടനീളം സ്ഥിരതയാർന്ന പ്രകടനത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്നും 124 റൺസോടെ ടൂർണമെന്റിലെ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം സൂര്യകുമാർ യാദവ് സ്വന്തമാക്കിയിരുന്നു.

    ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ഏകദിന പരമ്പരയിൽ തിളങ്ങാൻ കഴിയാതിരുന്ന പാണ്ഡെയെ ടി20യിൽ പരിഗണിക്കുമോ എന്നത് കാണേണ്ടി വരും. യുവതാരങ്ങൾക്ക് അവസരം നൽകുവാൻ പറ്റിയ അവസരമായാണ് ഈ പരമ്പരയെ ഇന്ത്യൻ ടീം മാനേജ്‌മെന്റ് കാണുന്നതുകൊണ്ട് താരത്തെ പുറത്തിരുത്തിയാലും അത്ഭുതപ്പെടാനില്ല. പരുക്ക് മാറി കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസണെയും ഇഷാൻ കിഷനെയും ഒപ്പമിറക്കാൻ തീരുമാനിച്ചാൽ മനീഷ് പാണ്ഡെ ചിലപ്പോൾ പുറത്തിരിക്കേണ്ടി വരും.

    First published:

    Tags: India-Srilanka, Indian cricket team, Odi, Virender Sehwag