HOME » NEWS » Sports » VIRENDER SEHWAG SLAMS TEAM INDIA MANAGEMENT FOR PARTIALITY IN SELECTION AS INT

മാനേജ്മെന്‍റിന് പക്ഷപാതിത്വം: ഇന്ത്യൻ ടീം സെലക്ഷനെതിരെ തുറന്നടിച്ച് വിരേന്ദർ സേവാഗ്

താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ഉള്ള ഈ പക്ഷപാതം തനിക്കു മനസിലാകുന്നില്ലെന്നും സേവാഗ് പറഞ്ഞു.

News18 Malayalam | news18-malayalam
Updated: March 24, 2021, 6:19 AM IST
മാനേജ്മെന്‍റിന് പക്ഷപാതിത്വം: ഇന്ത്യൻ ടീം സെലക്ഷനെതിരെ തുറന്നടിച്ച് വിരേന്ദർ സേവാഗ്
Virender Sehwag
  • Share this:
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെയും ആദ്യ ഏകദിനത്തിലെയും ടീം സെലക്ഷനെതിരെ തുറന്ന് പ്രതികരിച്ച് വിരേന്ദർ സേവാഗ്. ചഹാലിനും രാഹുലിനും വെവ്വേറെ നിയമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീമില്‍ സെലക്ഷന്റെ കാര്യത്തില്‍ മാനേജ്മെന്റിന് വ്യക്തമായ പക്ഷപാതിത്വമുണ്ടെന്നും ബാറ്റ്‌സ്മാന്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും വെവ്വേറെ നിയമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ എൽ രാഹുൽ മോശം ഫോമിലായിരുന്നിട്ടും താരത്തിന് നാല് അവസരങ്ങൾ നൽകിയിരുന്നു. കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമേ രാഹുലിന് ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിട്ടുള്ളു. കഴിഞ്ഞ ദിവസം നടന്ന ആദ്യ ഏകദിനത്തിലും താരം ടീമിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ രാഹുൽ അർദ്ധസെഞ്ച്വറി നേടിയിരുന്നു. തുടര്‍ച്ചയായി നാലു അവസരങ്ങള്‍ നല്‍കി അഞ്ചാമത്തെ കളിയിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.

Also Read-ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 66 റൺസ് ജയം; പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിൽ

എന്നാല്‍ ബൗളര്‍മാര്‍ക്ക് നിങ്ങള്‍ ഇതേ പിന്തുണ എന്തുകൊണ്ട് നൽകുന്നില്ല എന്ന് സേവാഗ് ചോദ്യം ചെയ്തു. അവർക്കും ചില മോശം മല്‍സരങ്ങളുണ്ടാവും. ഉടന്‍ തന്നെ അവരെ ഒഴിവാക്കുകയല്ല പകരം കുറച്ചു കൂടി അവസരം നല്‍കുകയാണ് വേണ്ടതെന്നും സേവാഗ് ആവശ്യപ്പെട്ടു. ഒരു മല്‍സരത്തില്‍ ബൗളര്‍ നിറം മങ്ങിയാല്‍ അയാളെ അടുത്ത കളിയില്‍ ഒഴിവാക്കുന്നതാണ് കാണുന്നത്.

യുസ്വേന്ദ്ര ചഹല്‍ ടി20യില്‍ ഇന്ത്യയുടെ ടോപ് ബൗളറാണ്. അദ്ദേഹം തിരിച്ചുവരിക തന്നെ ചെയ്യും. നിങ്ങള്‍ക്കു വിക്കറ്റുകള്‍ നേടിത്തരുന്ന ബൗളറാണ് ചഹല്‍. രണ്ടോ മൂന്നോ മോശം മല്‍സരങ്ങളുടെ പേരില്‍ അദ്ദേഹം ഇപ്പോള്‍ ടീമില്‍ ഇല്ല. കെ എൽ രാഹുൽ ഐസിസി റാങ്കിങില്‍ ടോപ്പ് ബാറ്റ്‌സ്മാനാണെങ്കില്‍ മറ്റൊരാള്‍ ടോപ്പ് ബൗളറാണ്. താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ഉള്ള ഈ പക്ഷപാതം തനിക്കു മനസിലാകുന്നില്ലെന്നും സേവാഗ് പറഞ്ഞു.

ടി20 മത്സരങ്ങളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് പട്ടികയിലും രാഹുലുണ്ട്. കഴിഞ്ഞ ടി20 പറമ്പരയോട് കൂടി പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പേസ് ബൗളര്‍ ആഷിശ് നെഹ്‌റയുടെ ഏറെക്കാലം പഴക്കമുള്ള റെക്കോര്‍ഡിനൊപ്പം രാഹുലിന്റെ പേരും കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു.

Also Read-New Zealand Vs Bangladesh | ന്യൂസിലൻഡ് - ബംഗ്ലാദേശ്: പരമ്പര ന്യൂസിലൻഡിന്, അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും അമ്പയറിങ്ങ് വിവാദം

ജസ്‌പ്രീത് ബുമ്രയെ പിന്നിലാക്കികൊണ്ട് ക്രിക്കറ്റിലെ ചെറിയ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമായി ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ മാറിയിരുന്നു. 46 ടി20 മത്സരങ്ങളിൽ നിന്ന് 8.34 ഇക്കോണമിയിൽ 60 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. 50 മത്സരങ്ങളിൽ നിന്ന് 6.6 ഇക്കണോമിയിൽ 59 വിക്കറ്റുകളാണ് ബുമ്ര നേടിയിരിക്കുന്നത്. ജസ്പ്രീത് ബുമ്രയാണ് തുടര്‍ച്ചയായി നാലു കളികളില്‍ മോശം പ്രകടനം നടത്തുന്നതെങ്കില്‍ നിങ്ങള്‍ ഒഴിവാക്കുമോയെന്നു സേവാഗ് ചോദിച്ചു. അദ്ദേഹം മികച്ച ബൗളറാണെന്നും തിരിച്ചുവരുമെന്നും പറഞ്ഞ് തുടര്‍ന്നും അവസരങ്ങള്‍ നല്‍കും.
യുസ്വേന്ദ്ര ചഹല്‍ ടി20യില്‍ ഇന്ത്യയുടെ ടോപ് ബൗളറാണ്. അദ്ദേഹം തിരിച്ചുവരിക തന്നെ ചെയ്യും.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ചഹല്‍ ബൗളിങില്‍ നിറംമങ്ങിയിരുന്നു. മൂന്നു വിക്കറ്റുകള്‍ മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. പിന്നാലെ ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ നിന്നും ചഹല്‍ ഒഴിവാക്കപ്പെട്ടിരുന്നു. എന്നാൽ റിഷഭ് പന്തിന് വിശ്രമം നൽകി മോശം ഫോമിലായിരുന്നിട്ടും കെ എൽ രാഹുലിനെ ടീമിൽ ഉൾപെടുത്തുകയും ചെയ്തു.

News summary: Virender Sehwag Slams Team India Management For ‘Partiality In Selection’ For Batsmen And Bowlers.
Published by: Asha Sulfiker
First published: March 24, 2021, 6:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories