• HOME
  • »
  • NEWS
  • »
  • sports
  • »
  • ഇത് വയനാടൻ ബോൾട്ട്; കായികമേളയിൽ താരമായ വിഷ്ണുവിനെ കാത്ത് മുണ്ടക്കൊല്ലി ഗ്രാമം

ഇത് വയനാടൻ ബോൾട്ട്; കായികമേളയിൽ താരമായ വിഷ്ണുവിനെ കാത്ത് മുണ്ടക്കൊല്ലി ഗ്രാമം

എട്ടാം ക്ലാസ് വിദ്യാർത്ഥിയായ വിഷ്ണു ജുനിയർ വിഭാഗം ആൺക്കുട്ടികളുടെ 400, 200 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണവും, 100 മീറ്റിറ്റിൽ വെളളിയും കരസ്ഥമാക്കി

vishnu-wayanad

vishnu-wayanad

  • Last Updated :
  • Share this:
ആദിവാസി കുടിയിൽനിന്നുമെത്തി സംസ്ഥാന സ്കൂൾ കായികമേളയിലെ മിന്നുംതാരമായി മടങ്ങിയ വിഷ്ണുവിന് ഇത് മറക്കാനാകാത്ത നേട്ടം. വയനാട്ടിലെ പണിയാർ വിഭാഗത്തിന്റെ പ്രതിനിധിയായ എം.കെ.വിഷ്ണു പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള വെള്ളായണി അയ്യങ്കാളി സ്മാരക മോഡൽ സ്പോർട്സ് റസിഡൻഷ്യൽ സ്കൂളിൽ നിന്നുമാണ് കായിക മേളയിൽ എത്തിയത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ വിഷ്ണു ജുനിയർ വിഭാഗം ആൺക്കുട്ടികളുടെ 400, 200 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണവും, 100 മീറ്റിറ്റിൽ വെളളിയും കരസ്ഥമാക്കി.

വയനാടൻ ബോൾട്ടെന്ന് ഈ മേളക്കാലത്ത് മാധ്യമങ്ങൾ വിശേഷിപ്പിച്ച വിഷ്ണുവിനെ കാത്ത് വയനാട്ടിലെ കേരള-തമിഴ്നാട് അതിർത്തിയിൽ മുണ്ടക്കൊല്ലി ഗ്രാമം ആവേശ തിമിർപ്പിലാണ്. 'വയനാട് മുണ്ടക്കൊല്ലിയാണ് ഈ ഗോത്ര ബാലന്റെ ജന്മനാട്. അവിടെയാണ് വിഷ്ണു എന്ന താരത്തെ അന്നമൂട്ടിയ അവന്റെ അച്ഛന്റെ പെങ്ങൾ തങ്കിമുത്തശി ഉള്ളത്.

മൂന്നാം വയസിൽ അമ്മയും, അച്ഛനും വഴിപിരിഞ്ഞപ്പോൾ പറക്കമുറ്റാതെ വിഷ്ണുവിനെ മറ്റ് മൂന്ന് സഹോദരങ്ങളെയും പോറ്റിയത് പിതാവ് കുളിയന്റെ മൂത്ത സഹോദരി തങ്കിയായിരുന്നു. തന്റെ കുട്ടി മത്സരത്തിൽ ജയിച്ചു എന്ന വിവരമറിഞ്ഞ് എത്തിയ നാട്ടുകരോടും മാധ്യമ പ്രവർത്തകരോട് തങ്കിമുത്തശ്ശി പറഞ്ഞത്
അവൻ സുഖായി ജീവിച്ചാൽ മതിയെന്ന് മാത്രമാണ്.

എന്നും സാമൂഹ്യ ജീവിതത്തിൽ അരികുവൽക്കരിക്കപ്പെട്ടിരിക്കുന്ന വയനാട്ടിലെ ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രതിഭകളാണ് പാതി വഴിയിൽ മറഞ്ഞു പോയിട്ടുള്ളത്. സ്വജീവിതത്തിലെ ദുരിതവഴികൾ അതിജീവിച്ച പാച്ചിൽ തന്നെയാണ് വിഷ്ണുവിനെ വേഗങ്ങളുടെ രാജകുമാരനാക്കുന്നത്. ആരോടൊക്കെ നന്ദി പറയണമെന്ന് അറിയാത്തവിധം സന്തോഷവാനാണ് ജേഷ്ഠൻ ബിജു.

നാലാം ക്ലാസിൽ പഠിക്കുമ്പോൾ നടന്ന സെലക്ഷനാണ് വിഷ്ണുവിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. അങ്ങനെ തിരുവനന്തപുരം അയ്യൻങ്കാളി മെമ്മോറിയൽ റെസിഡൻഷ്യൽ സ്കൂളിൽ പ്രവേശനം കിട്ടി. കായികാധ്യപകായ പി.ആർ.എസ്.നായരുടെ ശിക്ഷണമാണ് ഈ കൗമാര താരത്തെ വളർത്തിയത്. ജീവിതത്തിലെ വെല്ലുവിളികൾ അതിജീവിച്ച് സ്വപ്നങ്ങളുടെ ട്രാക്കിലേക്ക് ഉസൈൻ ബോൾട്ടിനെപ്പോലെ കുതിക്കുകയാണ് വിഷ്ണുവെന്ന ആദിവാസി ബാലൻ.
First published: