നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Vishnu Sukumaran | ബംഗാള്‍ ടൈഗേഴ്സിലെ മലയാളി താരം; വയനാടിന് അഭിമാനമായി വിഷ്ണു സുകുമാരന്‍

    Vishnu Sukumaran | ബംഗാള്‍ ടൈഗേഴ്സിലെ മലയാളി താരം; വയനാടിന് അഭിമാനമായി വിഷ്ണു സുകുമാരന്‍

    അന്താരാഷ്ട്ര ക്രിക്കറ്റ് എന്ന തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്നത്തിലേയ്ക്കുള്ള യാത്രയിലാണ് വിഷ്ണു ഇപ്പോൾ.

    • Share this:
      വയനാടിന് അഭിമാനമായി ബംഗാള്‍ ടൈഗേഴ്സിന് (bangla tigers) വേണ്ടി കളിക്കുന്ന വിഷ്ണു സുകുമാരന്‍ (vishnu sukumaran) ഇപ്പോൾ തന്റെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്ക്കരിച്ച സന്തോഷത്തിലാണ്.

      ടൈഗേഴ്സ് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ്, ജെയിംസ് ഫോക്നര്‍ തുടങ്ങിയ പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരം ലഭിച്ചതിലൂടെ തന്റെ സ്വപ്‌നത്തിന്റെ ആദ്യഭാഗം സാക്ഷാത്കരിക്കാനുള്ള അവസരമാണ് അബുദാബി ടി 10 (abu dhabi t10) വിഷ്ണുവിന് നല്‍കിയത്.

      യുഎഇ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം ഉടന്‍ തന്നെ യുഎഇ ടീമിന്റെ പ്ലേയിംഗ് ഇലവനില്‍ വിഷ്ണുവിന് ഇടം നേടാന്‍ സഹായിച്ചേക്കും, കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റ് എന്ന തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്നത്തിലേയ്ക്കുള്ള യാത്രയിലാണ് വിഷ്ണു ഇപ്പോൾ.

      വിഷ്ണവിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം കണ്ടാണ് ബംഗാള്‍ ടൈഗേഴ്സ് ഫ്രാഞ്ചൈസിയില്‍ നിന്ന് വിളി വന്നത്. പ്ലെയിംഗ് ഇലവന്റെ ഭാഗമായി വിഷ്ണു ഒരു സിക്സറും അടിച്ചിട്ടുണ്ട്. തന്റെ ഫീല്‍ഡിംഗ് കഴിവുകള്‍ കൊണ്ട് ക്രിക്കറ്റ് പ്രേമികളെ ആകര്‍ഷിച്ച താരമാണ് വിഷ്ണു. മാത്രമല്ല, ഇയോന്‍ മോര്‍ഗനെ പുറത്താക്കാനുള്ള അദ്ദേഹത്തിന്റെ ക്യാച്ച് ഈ എഡിഷനിലെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നാണ്.

      ''പ്രാദേശിക ടീമിനൊപ്പമുള്ള ബംഗ്ലാ ടൈഗേഴ്സിന്റെ പരിശീലന മത്സരമാണ് തനിയ്ക്ക് ഈ അവസരം നൽകിയത്. ആ മത്സരത്തില്‍ വെറും 21 പന്തില്‍ 57 റണ്‍സ് അടിച്ച് ഞാന്‍ ശ്രദ്ധിക്കപ്പെട്ടു. ധാരാളം ആഭ്യന്തര ടി20 മത്സരങ്ങള്‍ കളിക്കുകയും നിരവധി അര്‍ദ്ധസെഞ്ചുറികള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഒരു മധ്യനിര ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍, സ്ഥിരത പുലര്‍ത്താറുണ്ടെന്നും'' വിഷ്ണു പറഞ്ഞു.

      ''ഈ ടി10 ടൂര്‍ണമെന്റില്‍, പരിശീലകരില്‍ നിന്നും കളിക്കാരില്‍ നിന്നും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഒരു ഗെയിമിനെ എങ്ങനെ സമീപിക്കണം, ഒരു മത്സരത്തിന് എങ്ങനെ തയ്യാറെടുക്കണം, എങ്ങനെ ഒരു ഗെയിം പ്ലാന്‍ ചെയ്യണം എന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി. ഒരാളുടെ ശക്തിയില്‍ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും സാഹചര്യത്തിനനുസരിച്ച് എങ്ങനെ പ്രവര്‍ത്തിക്കാമെന്നും കളി എന്നെ പഠിപ്പിച്ചു'' വിഷ്ണു പറഞ്ഞു

      'എല്ലാ ദിവസവും ജിമ്മില്‍ ഒരു മണിക്കൂര്‍ പരിശീലനമുണ്ട്. ഓരോരുത്തരും വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് ഞാന്‍ കണ്ടു, ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. വ്യായാമങ്ങള്‍, ദിനചര്യകള്‍, പരിശീലനം, ഒരു മണിക്കൂര്‍ നീന്തല്‍ എന്നിവ പരിശീലനത്തിന്റെ ഭാഗമായുണ്ട് ' വിഷ്ണു പറഞ്ഞു.

      15-ാം വയസ്സില്‍ വയനാടിന് വേണ്ടി ജില്ലാതലത്തില്‍ കളിക്കുകയും പിന്നീട് കെബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറി അക്കാദമി ടീമിലേക്ക് വിഷ്ണു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവിടെ മുന്‍ കേരള രഞ്ജി ട്രോഫി താരം പി. ബാലചന്ദ്രന്‍ പരിശീലകനായി.

      'ബാലചന്ദ്രന്‍ സാറില്‍ നിന്ന് ലഭിച്ച കോച്ചിംഗ് എന്റെ ജീവിതം മാറ്റിമറിച്ചു. തുടര്‍ന്ന് 2012 ല്‍ കേരള അണ്ടര്‍ 25, അണ്ടര്‍ 23 ടീമുകള്‍ക്കായി കളിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു. 2014 ല്‍ കേരള രഞ്ജി ട്രോഫി ടീം ക്യാമ്പിലേക്ക് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. അന്ന് എന്നെ പരിശീലിപ്പിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ചന്ദ്രകാന്ത് പണ്ഡിറ്റും ടിനു യോഹന്നാനുമാണ്. അതേ വര്‍ഷം തന്നെ ജോലിക്കായി ദുബായിലേക്ക് പോയി,' വിഷ്ണു പറഞ്ഞു.
      Published by:Karthika M
      First published:
      )}