HOME » NEWS » Sports »

സഞ്ജുവല്ല, ഈ ബാറ്റ്സ്മാനാണ് ഇപ്പോൾ കേരളത്തിന്‍റെ വിശ്വസ്തൻ

ഏറ്റവുമൊടുവിൽ ആന്ധ്രക്കെതിരെയും സെഞ്ച്വറി നേടി വിഷ്ണു. വെറും 89 പന്തിൽ 139 റൺസ്. 13 ബൗണ്ടറിയും ആറ് സിക്സും അടങ്ങിയ ഇന്നിംഗ്സ്. സ്ട്രൈക്ക് റേറ്റ് 150ന് മുകളിൽ.

News18 Malayalam | news18
Updated: October 16, 2019, 8:50 PM IST
സഞ്ജുവല്ല, ഈ ബാറ്റ്സ്മാനാണ് ഇപ്പോൾ കേരളത്തിന്‍റെ വിശ്വസ്തൻ
വിഷ്ണു വിനോദ്
  • News18
  • Last Updated: October 16, 2019, 8:50 PM IST
  • Share this:
തിരുവനന്തപുരം: ആഭ്യന്തരക്രിക്കറ്റ് സീസൺ തുടങ്ങുമ്പോൾ സഞ്ജു സാംസണിലും റോബിൻ ഉത്തപ്പയിലും സച്ചിൻ ബേബിയിലുമൊക്കെയായിരുന്നു കേരളത്തിന്‍റെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ. എന്നാൽ, ആഭ്യന്തര ഏകദിന ടൂർണമെന്‍റായ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്‍റെ പ്രാഥമികറൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ മിന്നിത്തിളങ്ങിയത് ഇവരാരുമല്ല. വിഷ്ണു വിനോദ് എന്ന 25കാരനാണ്. എട്ടു മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ സെഞ്ച്വറി; ഒന്നിൽ അർദ്ധസെഞ്ച്വറി. സീസണിൽ ഇത്ര സ്ഥിരതയോടെ ബാറ്റ് വീശിയ മറ്റൊരു മലയാളി താരമില്ല.

ഏറ്റവുമൊടുവിൽ ആന്ധ്രക്കെതിരെയും സെഞ്ച്വറി നേടി വിഷ്ണു. വെറും 89 പന്തിൽ 139 റൺസ്. 13 ബൗണ്ടറിയും ആറ് സിക്സും അടങ്ങിയ ഇന്നിംഗ്സ്. സ്ട്രൈക്ക് റേറ്റ് 150ന് മുകളിൽ. 508 റൺസാണ് ഈ പത്തനംതിട്ട സ്വദേശി ടൂർണമെന്‍റിൽ അടിച്ചുകൂട്ടിയത്. 63ന് മുകളിലാണ് ബാറ്റിംഗ് ശരാശരി. സീസണിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുമെത്തി വിഷ്ണു. ഇരട്ട സെഞ്ച്വറിയൊക്കെ നേടി സഞ്ജു തിളങ്ങിയെങ്കിലും വിഷ്ണുവിന്‍റെ സ്ഥിരത അവകാശപ്പെടാനാകില്ല. ഏറെ പ്രതീക്ഷകളോടെയെത്തിയ റോബിൻ ഉത്തപ്പ തീർത്തും നിരാശപ്പെടുത്തിയപ്പോഴാണ് വിഷ്ണു ബാറ്റിംഗിൽ കരുത്തായത്.

സംഘപരിവാര്‍ അനുകൂല നിലപാട്: കെ.കെ മുഹമ്മദിനെ ആദരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു

പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിയായ വിഷ്ണു വിനോദ് മൂന്നുവർഷം മുമ്പാണ് കേരളത്തിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറുന്നത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്‍റെയും ഭാഗമായിട്ടുണ്ട്. ഈ പ്രകടനം ട്വന്‍റി 20യിലും ചതുർദിന മത്സരങ്ങളിലുമെല്ലാം ആവർത്തിക്കാനായാൽ ഇന്ത്യ എ ടീമിലേക്കുള്ള വഴി അധികം വൈകാതെ ഈ മലയാളി താരത്തിന് മുന്നിൽ തുറക്കുമെന്ന് പ്രതീക്ഷിക്കാം.

First published: October 16, 2019, 8:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories