നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഓടുന്നതിനിടെ കാല്‍ കുഴഞ്ഞു വീണ് ബാറ്റ്‌സ്മാന്‍, ഔട്ടാക്കാതെ ജോ റൂട്ടിന്റെ ടീം, വീഡിയോ വൈറല്‍

  ഓടുന്നതിനിടെ കാല്‍ കുഴഞ്ഞു വീണ് ബാറ്റ്‌സ്മാന്‍, ഔട്ടാക്കാതെ ജോ റൂട്ടിന്റെ ടീം, വീഡിയോ വൈറല്‍

  സിംഗിളിനായി ഓടുന്നതിനിടയില്‍ പരിക്കേറ്റ് ഗ്രൗണ്ടില്‍ വീണ ബാറ്റ്സ്മാനെ റണ്‍ ഔട്ടാക്കാന്‍ ശ്രമിക്കാതെയാണ് റൂട്ട് ശ്രദ്ധ പിടിച്ചു പറ്റിയത്.

  • Share this:
   എതിര്‍ ടീം ബാറ്റ്‌സ്മാന്മാരെ സ്ലെഡ്ജിങ്ങിലൂടെ പ്രകോപിപ്പിച്ചും, കബളിപ്പിച്ചും വിക്കറ്റ് വീഴ്ത്തുന്ന രീതി പണ്ട് മുതല്‍ക്കേ ക്രിക്കറ്റിലുണ്ട്. ഈയിടെ നടന്ന സൗത്ത് ആഫ്രിക്ക- പാകിസ്ഥാന്‍ ഏകദിന മത്സരത്തിനിടെ വിക്കറ്റ് കീപ്പര്‍ കൈ കൊണ്ട് ആംഗ്യം കാണിച്ച് ബാറ്റ്‌സ്മാന്റെ ശ്രദ്ധ തിരിച്ച് വിക്കറ്റ് വീഴ്ത്തിയതെല്ലാം ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ സംഭവമാണ് വൈറ്റാലറ്റി ബ്ലാസ്റ്റിലെ ലാന്‍കഷയറും യോര്‍ക്ക്ഷയറും തമ്മില്‍ നടന്ന മത്സരത്തില്‍ സംഭവിച്ചിരിക്കുന്നത്.

   റണ്‍ നേടാന്‍ ഒടുന്നതിനിടെ ബാറ്റ്‌സ്മാന്‍ വീണുപോയാല്‍ എന്തായിരിക്കും എതിര്‍ടീം ഫീല്‍ഡര്‍മാര്‍ ചെയ്യുക? തീര്‍ച്ചയായും ബാറ്റ്‌സ്മാനെ റണ്ണൗട്ടാക്കാന്‍ അവര്‍ ശ്രമിക്കും. എന്നാല്‍ അതിന് വിപരീതമായി സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ അങ്ങേയറ്റത്തിനാണ് വൈറ്റാലറ്റി ബ്ലാസ്റ്റിലെ ലാന്‍കഷയറും യോര്‍ക്ക്ഷയറും തമ്മിലുള്ള മത്സരം സാക്ഷ്യം വഹിച്ചത്.

   വൈറ്റാലിറ്റി ബ്ലാസ്റ്റ് ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇംഗ്ലീഷ് താരം ജോ റൂട്ടിന്റെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനാണ് ക്രിക്കറ്റ് ലോകം കയ്യടി നല്‍കുന്നത്. സിംഗിളിനായി ഓടുന്നതിനിടയില്‍ പരിക്കേറ്റ് ഗ്രൗണ്ടില്‍ വീണ ബാറ്റ്സ്മാനെ റണ്‍ ഔട്ടാക്കാന്‍ ശ്രമിക്കാതെയാണ് റൂട്ട് ശ്രദ്ധ പിടിച്ചു പറ്റിയത്. ആ സമയത്ത് ലാന്‍കഷയറിന് 18 പന്തില്‍ വിജയിക്കാന്‍ 15 റണ്‍സ് വേണമായിരുന്നു. അഞ്ച് വിക്കറ്റാണ് അവരുടെ കൈയിലുണ്ടായിരുന്നത്.   മത്സരത്തിലെ 18 ആം ഓവറിലാണ് സംഭവം നടക്കുന്നത്. ഓവറിലെ ആദ്യ പന്തില്‍ റണ്‍ നേടാന്‍ ഓടുന്നതിനിടെ ലാന്‍കഷയര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് ക്രോഫ്റ്റ് കാല്‍കുഴ തെറ്റി പിച്ചില്‍ വീഴുകയും പന്ത് വിക്കറ്റ് കീപ്പറിലേക്ക് എറിഞ്ഞുവെങ്കിലും റണ്ണൗട്ടാക്കാന്‍ വിക്കറ്റ് കീപ്പര്‍ തയ്യാറായില്ല. യോര്‍ക്ക്ഷയര്‍ ടീമിന്റെ നായകനായ ജോ റൂട്ടാണ് റണ്ണൗട്ടില്‍ നിന്നും വിക്കറ്റ് കീപ്പറെയും ഫീല്‍ഡല്‍മാരെയും പിന്തിരിപ്പിച്ചത്.

   Also read: 'അവന്‍ വിരേന്ദര്‍ സേവാഗിനെ പോലെ, ആരെയും പേടിയില്ല', പൃഥ്വി ഷായെ പ്രശംസിച്ച് മുത്തയ്യ മുരളീധരന്‍

   മത്സരത്തില്‍ ലാന്‍കഷയര്‍ ജയിക്കുകയും ചെയ്തു. നാല് വിക്കറ്റിനാണ് ലാന്‍കഷയര്‍ വിജയിച്ചത്. ആദ്യ നോട്ടത്തില്‍ ബാറ്റ്‌സ്മാന്റെ പരിക്ക് വളരെ സീരിയസായി തോന്നിയിരുന്നുവെന്നും പരിക്ക് കൂടുതല്‍ സാരമല്ലയെന്നറിഞ്ഞതില്‍ മറ്റൊരു തരത്തില്‍ ആശ്വാസവുമുണ്ടെന്നും മത്സരശേഷം ജോ റൂട്ട് പറഞ്ഞു. 'ഒരു ടീമെന്ന നിലയില്‍ വളരെ പ്രയാസമേറിയ തീരുമാനമാണ് ആ സമ്മര്‍ദ്ദഘട്ടത്തില്‍ ഞങ്ങളെടുത്തത്. ആദ്യ നോട്ടത്തില്‍ അവന്റെ പരിക്ക് വളരെ സീരിയസായി തോന്നിയിരുന്നു. പരിക്ക് കൂടുതല്‍ സാരമല്ലയെന്നറിഞ്ഞതില്‍ മറ്റൊരു തരത്തില്‍ ആശ്വാസവുമുണ്ട്. ഇക്കാര്യത്തില്‍ പലര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ ആയിരിക്കുമെന്ന് എനിക്കറിയാം. ഒരു പക്ഷേ മറ്റുള്ളവര്‍ വ്യത്യസ്തമായിട്ടായിരിക്കും ആ സാഹചര്യത്തില്‍ പെരുമാറുക'- ജോ റൂട്ട് വിശദമാക്കി.
   Published by:Sarath Mohanan
   First published:
   )}