ഈ വർഷത്തെ ഐപിഎല്ലിൽ വിവോ ടൈറ്റിൽ സ്പോൺസർഷിപ്പ് ഉണ്ടാകില്ലെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ തീരുമാനിച്ചിരിക്കുന്നത്.
ചൈനീസ് ഫോൺ ബ്രാൻഡായ വിവോ 2018 ലാണ് ഐപിഎൽ സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. 2,199 കോടി രൂപയ്ക്ക് അഞ്ച് വർഷത്തേക്കായിരുന്നു കരാർ.
വിവോയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സ്പോൺസർഷിപ്പ് ഈ വർഷത്തേക്ക് ഒഴിവാക്കിയതെന്ന് ബിസിസിഐ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ഈ വർഷം സ്പോൺസർഷിപ്പ് ഒഴിവാക്കുന്നതിനാൽ കരാറിൽ ഒരു വർഷം കൂടി നീട്ടുന്നതിനെ കുറിച്ചും ബിസിസിഐ ആലോചിക്കുന്നുണ്ട്. ഇക്കാര്യങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു.
നിലവിൽ 2022 വരെയാണ് വിവോയുമായുള്ള കരാർ. പുതിയ ചർച്ചകൾ അനുസരിച്ച് ഒരു വർഷം കൂടി സ്പോൺസർഷിപ്പ് നീട്ടാനാണ് സാധ്യത. മാർച്ച് 29 നായിരുന്നു നേരത്തേ ഐപിഎൽ മത്സരങ്ങൾ തീരുമാനിച്ചിരുന്നത്. കോവിഡിനെ തുടർന്ന് മത്സരം നീട്ടി വെക്കുകയായിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.