പ്രായം വെറും നമ്പർ മാത്രം; ധോനി ഇനിയും രണ്ട് IPL സീസണെങ്കിലും കളിക്കുമെന്ന് VVS ലക്ഷ്മണ്‍

IPL ഉപേക്ഷിച്ചാലും ധോണിയുടെ കരിയര്‍ അവസാനിക്കുമെന്ന് കരുതുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍

News18 Malayalam | news18india
Updated: April 14, 2020, 11:17 AM IST
പ്രായം വെറും നമ്പർ മാത്രം; ധോനി ഇനിയും രണ്ട് IPL സീസണെങ്കിലും കളിക്കുമെന്ന് VVS ലക്ഷ്മണ്‍
csk-dhoni
  • Share this:
ഐപിഎല്‍ ഉപേക്ഷിച്ചാലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിയുടെ കരിയര്‍ അവസാനിക്കുമെന്ന് കരുതുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഐപിഎല്ലില്‍ ഇനിയും രണ്ടു സീസണ്‍ കൂടി കളിക്കാന്‍ ധോണിക്കു സാധിക്കുമെന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നതെന്ന് ലക്ഷ്മണ്‍ പറഞ്ഞു.

ധോനി ഇപ്പോഴും പഴയതു പോലെ ഫിറ്റാണ്. പ്രായമെന്നത് അദ്ദേഹത്തെ സംബന്ധിച്ചു വെറും നമ്പര്‍ മാത്രമാണെന്നും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ഇപ്പോഴും അതീവ ബുദ്ധിശാലിയാണെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.

You may also like:COVID 19 | സൗദിയില്‍ ആറ് മരണം കൂടി; രോഗബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക് [PHOTOS]COVID 19| യുഎഇയിൽ നിന്ന് നല്ല വാര്‍ത്ത; റസിഡൻസി, സന്ദർശക വിസകള്‍ക്ക് ഡിസംബർ വരെ കാലാവധി നീട്ടി[NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഐ.പി.എല്‍ അനശ്ചിതത്വത്തിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ദേശീയ ടീമിലേക്കു തനിക്കു വീണ്ടും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ധോനി.
First published: April 14, 2020, 11:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading