• HOME
  • »
  • NEWS
  • »
  • sports
  • »
  • VVS Laxman | വി വി എസ് ലക്ഷ്മൺ ടീം ഇന്ത്യയുടെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്

VVS Laxman | വി വി എസ് ലക്ഷ്മൺ ടീം ഇന്ത്യയുടെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്

ഈ വർഷമാദ്യം, കരീബിയൻ ദ്വീപിൽ ലോകകപ്പ് നേടിയ ഇന്ത്യ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ലക്ഷ്മൺ

laxman

laxman

  • Last Updated :
  • Share this:
    അടുത്ത മാസം നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനത്തിൽ മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ ടീം ഇന്ത്യയുടെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. ഒരേസമയം രണ്ട് ഇന്ത്യൻ ടീമുകൾ യുകെ പര്യടനത്തിനായി ജൂണിൽ തിരിക്കും. ഇതിൽ അയലൻഡിൽ ടി20 പരമ്പരയ്ക്കായി പോകുന്ന ടീമിനെയാണ് ലക്ഷ്മൺ പരിശീലിപ്പിക്കുക. അതേസമയം കഴിഞ്ഞ വർഷം കോവിഡ് കാരണം പൂർത്തിയാക്കാതിരുന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മൽസരത്തിനായി രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന മുതിർന്ന താരങ്ങൾ അടങ്ങിയ ടിം ഇംഗ്ലണ്ടിനെതിരെ കളിക്കാൻ ബർമിങ്ഹാമിൽ എത്തുന്നുണ്ട്. ജൂൺ 19 ന് ബെംഗളൂരുവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ അഞ്ച് മത്സര ടി20 ഐ പരമ്പരയുടെ സമാപനത്തിന് ശേഷമാണ് ഇംഗ്ലണ്ടിലേക്ക് പോകുന്നത്.

    ESPN Cricinfo റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ സെലക്ടർമാർ പരമ്പരകൾക്കായി രണ്ട് പ്രത്യേക ടീമുകളെ തിരഞ്ഞെടുക്കാൻ ഒരുങ്ങുകയാണ്. 2021-ൽ വിരാട് കോഹ്‌ലിയും കൂട്ടരും 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നപ്പോൾ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം 3 ഏകദിനങ്ങൾക്കും ടി20 പരമ്പരയ്ക്കുമായി ശ്രീലങ്കയിലേക്ക് പോയിരുന്നു.

    നിലവിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ക്രിക്കറ്റ് ഡയറക്ടറുടെ ചുമതലയാണ് ലക്ഷ്മൺ വഹിക്കുന്നത്. ഇന്ത്യയുടെ പുതിയ മുഖ്യ പരിശീലകനായി നിയമിതനാകുകയാണെങ്കിൽ അദ്ദേഹം കളിക്കളത്തിൽ സമകാലീനനായ ദ്രാവിഡിനൊപ്പം സീനിയർ ടീമിന്‍റെ പരിശീലക സ്ഥാനത്ത് എത്തുകയാണ്. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനും ഇന്ത്യൻ ആഭ്യന്തര സർക്യൂട്ടിൽ ബംഗാളിനുമൊപ്പവും ബാറ്റിംഗ് കൺസൾട്ടന്റായി കോച്ചിന്റെ റോളിൽ മുൻ താരം പ്രവർത്തിച്ചിട്ടുണ്ട്. ഈ വർഷമാദ്യം, കരീബിയൻ ദ്വീപിൽ ലോകകപ്പ് നേടിയ ഇന്ത്യ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ലക്ഷ്മൺ.

    ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡ് ജൂൺ 15 ന് യുകെ പര്യടനത്തിനായി പുറപ്പെടാൻ സാധ്യതയുണ്ട്. ഇന്ത്യൻ ക്യാംപിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷം ബർമിംഗ്ഹാം ടെസ്റ്റ് മാറ്റിവച്ചിരുന്നു. സന്ദർശകർ നിലവിൽ പരമ്പരയിൽ 2-1 ന് മുന്നിലാണ്, കൂടാതെ ഈ മത്സരം ജയിച്ച് 2007 ന് ശേഷം ഇംഗ്ലീഷ് മണ്ണിൽ ആദ്യ പരമ്പര വിജയമെന്ന നേട്ടം സ്വന്തമാക്കാനാകും ഇന്ത്യയുടെ ശ്രമം.

    Also Read- Andrew Symonds | എല്ലാവരും സ്നേഹിച്ച സൈമണ്ട്സ്; കണ്ണീരോർമ്മയായി ഓസീസ് മുൻ താരം

    ഇംഗ്ലണ്ടിനെതിരായ പരമ്പര പൂർത്തിയാക്കാനായി ഇന്ത്യ എത്തുമ്പോൾ ഇതുവരെ ക്രിക്കറ്റിൽ സംഭവിക്കാത്ത ഒരു കാര്യത്തിനും സാക്ഷ്യം വഹിക്കും. ഇരു ടീമുകളിലും ക്യാപ്റ്റനും കോച്ചും പുതിയ ആളുകളാണ്. ഒരേ പരമ്പരിൽ ഇരു ടീമുകളുടെയും ക്യാപ്റ്റനും കോച്ചും മാറുന്നത് നേരത്തെ സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്. രോഹിത് ശർമ്മ നായകനും രാഹുൽ ദ്രാവിഡ് കോച്ചുമായി ഇന്ത്യ കളത്തിലിറങ്ങുമ്പോൾ, ബെൻ സ്റ്റോക്ക്-ബ്രണ്ടൻ മക്കല്ലം ജോഡിയുടെ കീഴിലാണ് ഇംഗ്ലണ്ട് അവരെ നേരിടുക.
    Published by:Anuraj GR
    First published: